ദക്ഷിണാഫ്രിക്കയ്ക്കെതിരായ(South Africa) ടെസ്റ്റ് പരമ്പരയിലെ സെഞ്ചൂറിയനില്‍(Centurion) നടന്ന ആദ്യ മത്സരത്തിലെ വിജയം വന്‍ ആഘോഷമാക്കി ഇന്ത്യന്‍ താരങ്ങള്‍(Indian Players). സെഞ്ചൂറിയനില്‍ ജയം നേടുന്ന ആദ്യ ഏഷ്യന്‍ ടീം എന്ന നേട്ടം കരസ്ഥമാക്കിയതിന് പിന്നാലെയായിരുന്നു ടീമിന്റെ ആഘോഷം.
സെഞ്ചൂറിയനിലെ റിസോര്‍ട്ടിലായിരുന്നു താരങ്ങളുടെ വിജയാഘോഷം നടന്നത്. നായകന് വിരാട് കോഹ്ലി, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍, മുഹമ്മദ് സിറാജ്, ആര് അശ്വിന് തുടങ്ങിയ താരങ്ങള്‍ നൃത്തച്ചുവടുകളോടെ ജയം ആഘോഷമാക്കി. ഇതിന് ശേഷം കേക്ക് മുറിക്കലുമുണ്ടായിരുന്നു.
ഇന്ത്യന്‍ താരങ്ങളുടെ ഡാന്‍സ് വീഡിയോ അശ്വിന് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ടെസ്റ്റില്‍ 200 വിക്കറ്റ് ക്ലബിലെത്തിയ മുഹമ്മദ് ഷമിയും വേഗത്തില്‍ 100 ടെസ്റ്റ് പുറത്താക്കലുകളില്‍ എം എസ് ധോണിയെ മറികടന്ന വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ചേര്‍ന്നാണ് കേക്ക് മുറിച്ചത്. ഈ ചിത്രം ബിസിസിഐ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു.
സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ 113 റണ്‍സിന് വിജയിച്ച് വിരാട് കോഹ്ലിയും സംഘവും പരമ്പരയില്‍ 1-0ന് മുന്നിലെത്തിയിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 305 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക 191 റണ്‍സില്‍ പുറത്തായി. ബുമ്രയും ഷമിയും മൂന്ന് വീതവും സിറാജും അശ്വിനും രണ്ട് വീതവും വിക്കറ്റും വീഴ്ത്തിയാണ് സെഞ്ചൂറിയനില്‍ രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.
Virat Kohli |സെഞ്ച്വറി ഇല്ലാതെ രണ്ടാം വര്‍ഷം; കോഹ്ലിയുടെ കരിയറില്‍ ഇതാദ്യംഅന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടാന്‍ കഴിയാതെ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക്ഒരു വര്‍ഷം കൂടി കടന്നുപോകുകയാണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഇന്നിങ്സില്‍ 18 റണ്‍സ് നേടി പുറത്തായതോടെ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കോഹ്ലിയ്ക്ക് സെഞ്ച്വറി നേടാന്‍ സാധിക്കാതെ വരികയായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റത്തിന് ശേഷം ഇതാദ്യമായാണ് തുടര്‍ച്ചയായ രണ്ട് വര്‍ഷം കോഹ്ലിയ്ക്ക് സെഞ്ചുറി നേടാന്‍ സാധിക്കാതെ പോകുന്നത്. 2008 ല്‍ അരങ്ങേറ്റം കുറിച്ച കോഹ്ലിയ്ക്ക് ആ വര്‍ഷം സെഞ്ച്വറി നേടാന്‍ സാധിച്ചില്ലയെങ്കിലും പിന്നീട് 2019 വരെയുള്ള വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സെഞ്ച്വറി നേടിയിരുന്നു. 2017 ലും 2018 ലും മാത്രമായി 22 സെഞ്ച്വറികളാണ് കോഹ്ലിയുടെ ബാറ്റില്‍ നിന്നും പിറന്നത്.
2021ല്‍ മൂന്ന് ഫോര്‍മാറ്റിലുമായി 24 മത്സരങ്ങള്‍ കളിച്ച കോഹ്ലി 37.07 ശരാശരിയില്‍ 964 റണ്‍സ് നേടിയിട്ടുണ്ട്. 10 ഫിഫ്റ്റി ഈ വര്‍ഷം നേടുവാന്‍ സാധിച്ചുവെങ്കിലും അഞ്ച് തവണ കോഹ്ലി ഈ വര്‍ഷം പൂജ്യത്തിന് പുറത്തായി. കഴിഞ്ഞ വര്‍ഷം 22 മത്സരങ്ങളില്‍ നിന്നും 36.60 ശരാശരിയില്‍ 842 റണ്‍സാണ് കോഹ്ലി നേടിയിരുന്നത്.
2019 ല്‍ ബംഗ്ലാദേശിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലാണ് കോഹ്ലി തന്റെ അവസാന സെഞ്ചുറി നേടിയത്. 446 മത്സരങ്ങളില്‍ നിന്നും 70 സെഞ്ചുറി നേടിയ കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയവരുടെ പട്ടികയില്‍ 100 സെഞ്ചുറി നേടിയ സച്ചിനും 71 സെഞ്ചുറി നേടിയ പോണ്ടിങിനും പുറകില്‍ മൂന്നാം സ്ഥാനത്താണുള്ളത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ ആദ്യ ഇന്നിങ്സില്‍ 35 റണ്‍സ് നേടി പുറത്തായ കോഹ്ലിക്ക് രണ്ടാം ഇന്നിങ്സില്‍ 18 റണ്‍സ് നേടുവാന്‍ മാത്രമാണ് സാധിച്ചത്. രണ്ട് തവണയും കവര്‍ഡ്രൈവിന് ശ്രമിക്കവെയാണ് കോഹ്ലി പുറത്തായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.