IND vs SA | വെങ്കടേഷിന് എന്തുകൊണ്ട് ഓവര്‍ നല്‍കിയില്ല? വിചിത്ര വിശദീകരണവുമായി ശിഖര്‍ ധവാന്‍

Last Updated:

മത്സരത്തില്‍ അഞ്ച് സ്പെഷ്യലിസ്റ്റ് ബൗളര്‍മാരില്‍ മാത്രം വിശ്വാസം അര്‍പ്പിച്ച് മുന്നോട്ട് പോകാനാണ് രാഹുല്‍ താല്‍പര്യം കാണിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ (South Africa) ഒന്നാം ഏകദിനത്തിലെ ടീം ഇന്ത്യയുടെ Team India) പരാജയത്തിന് പിന്നാലെ ഏറ്റവും ചര്‍ച്ചയായത് നായകന്‍ കെ എല്‍ രാഹുലിന് സംഭവിച്ച പിഴവുകളായിരുന്നു. ഏറ്റവും വലിയ പിഴവായി ചൂണ്ടിക്കാണിക്കപ്പെട്ടത് അരങ്ങേറ്റ താരം വെങ്കടേഷ് അയ്യരെക്കൊണ്ട് (Venkatesh Iyer) പന്തെറിയിച്ചില്ല എന്നതാണ്.
ഇപ്പോഴിതാ വെങ്കടേഷ് അയ്യര്‍ക്ക് ഒരു ഓവര്‍ പോലും എറിയാന്‍ നല്‍കാത്തതില്‍ വിശദീകരണവുമായി രംഗത്തെത്തുകയാണ് ഓപ്പണര്‍ ശിഖര്‍ ധവാന്‍ (shikhar Dhawan). ഇന്ത്യയുടെ സ്പിന്‍ ബോളര്‍മാര്‍ മികവ് കാട്ടിയതിനാലാണ് വെങ്കടേഷിനെ പരീക്ഷിക്കാത്തതെന്നായിരുന്നു ധവാന്റെ വിചിത്ര വിശദീകരണം.
'ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാര്‍ മികവ് കാട്ടിയിരുന്ന സാഹചര്യത്തില്‍ വെങ്കടേഷിന്റെ ബൗളിങ് ഇന്ത്യ ആവിശ്യപ്പെട്ടിരുന്നില്ല. സ്പിന്നിന് നല്ല ടേണ്‍ ലഭിക്കുന്നുണ്ടായിരുന്നു. ഫാസ്റ്റ് ബൗളര്‍മാരും മികച്ചവരായിരുന്നു. മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ വീഴാത്താന്‍ സാധിച്ചില്ല. ഈ സമയത്ത് ഞങ്ങള്‍ ചിന്തിച്ചത് മുഖ്യ ബൗളര്‍മാരെ തിരിച്ചെത്തിച്ച് വിക്കറ്റ് വീഴ്ത്തി കൂട്ടുകെട്ട് പൊളിക്കാനാണ്. എന്നാല്‍ അവര്‍ക്കതിന് സാധിച്ചില്ല'- ധവാന്‍ പറഞ്ഞു.
advertisement
'മത്സരത്തിന്റെ സാഹചര്യം നോക്കി കളിക്കുകയാണ് വേണ്ടത്. വ്യക്തിഗത പ്രകടനത്തിനെക്കാളാറെ ടീമിന്റെ പ്രകടനത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടത്. മത്സരത്തെ നിങ്ങള്‍ എത്രമാത്രം മനസിലാക്കുന്നുവെന്നതും പ്രധാനപ്പെട്ട കാര്യമാണ്. ടീമിന് കൂട്ടുകെട്ട് അത്യാവശ്യമായ സമയങ്ങളില്‍ അതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. അനുഭവസമ്പത്തിനനുസരിച്ച് പക്വത കാട്ടേണ്ടതായുണ്ട്'- ധവാന്‍ പറഞ്ഞു.
അതേസമയം, ദക്ഷിണാഫ്രിക്കയുടെ മീഡിയം പേസര്‍ ആന്റിലി ഫെലുക്കുവായോ രണ്ട് വിക്കറ്റടക്കം വീഴ്ത്തി മികവ് കാട്ടിയിരുന്നു. എന്നാല്‍ വെങ്കടേഷ് ഒപ്പമുണ്ടായിട്ടും അദ്ദേഹത്തിന്റെ ബൗളിങ്ങില്‍ നായകനായ രാഹുലിന് വിശ്വാസം ഇല്ലായിരുന്നുവെന്നു വേണം കരുതാന്‍. അഞ്ച് സ്പെഷ്യലിസ്റ്റ് ബൗളര്‍മാരില്‍ മാത്രം വിശ്വാസം അര്‍പ്പിച്ച് മുന്നോട്ട് പോകാനാണ് രാഹുല്‍ താല്‍പര്യം കാണിച്ചത്. വെങ്കടേഷിനെ ഫലപ്രദമായി മധ്യ ഓവറുകളില്‍ പരീക്ഷിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ കൂട്ടുകെട്ടിനെ പൊളിക്കാന്‍ സാധിക്കുമായിരുന്നു.
advertisement
Virat Kohli |സച്ചിന്‍, ഗാംഗുലി, ദ്രാവിഡ് ത്രയത്തെ പിന്നിലാക്കി കിംഗ് കോഹ്ലി; റണ്‍വേട്ടയില്‍ ചരിത്രനേട്ടം
ഏകദിന ക്രിക്കറ്റ് റണ്‍വേട്ടയില്‍ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ട് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 11 റണ്‍സെടുത്തതോടെ കോഹ്ലി ഏകദിനങ്ങളില്‍ വിദേശത്ത് ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡ് തന്റെ പേരിലാക്കി.
108 മത്സരങ്ങളില്‍ നിന്ന് 5066 റണ്‍സ് നേടിക്കൊണ്ടാണ് ഏകദിന റണ്‍വേട്ടയില്‍ കോഹ്ലി വിദേശത്തും ഇന്ത്യയുടെ കിംഗായത്. വിദേശത്ത് കോഹ്ലിയെക്കാള്‍ 39 മത്സരങ്ങള്‍ അധികം കളിച്ച സച്ചിന്‍ 147 മത്സരങ്ങളില്‍ നിന്ന് 5065 റണ്‍സാണ് നേടിയത്. 145 മത്സരങ്ങളില്‍ 4520 റണ്‍സെടുത്ത എം എസ് ധോണിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 117 മത്സരങ്ങളില്‍ 3998 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡ് നാലാമതും 110 മത്സരങ്ങളില്‍ 3468 റണ്‍സെടുത്ത സൗരവ് ഗാംഗുലി അഞ്ചാമതുമാണ്.
advertisement
അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിദേശ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍ മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയാണ്. 149 മത്സരങ്ങളില്‍ 5518 റണ്‍സാണ് സംഗക്കാരയുടെ സമ്പാദ്യം. 132 മത്സരങ്ങളില്‍ 5090 റണ്‍സെടുത്ത് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിനെയും കോഹ്ലി ഇപ്പോള്‍ പിന്നിലാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs SA | വെങ്കടേഷിന് എന്തുകൊണ്ട് ഓവര്‍ നല്‍കിയില്ല? വിചിത്ര വിശദീകരണവുമായി ശിഖര്‍ ധവാന്‍
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement