സെഞ്ചൂറിയനില്‍(Centurion) ടെസ്റ്റ് ജയിക്കുന്ന ആദ്യ ഏഷ്യന്‍ ടീം എന്ന തകര്‍പ്പന്‍ നേട്ടം കരസ്ഥമാക്കിയതിന് പിന്നാലെ ഇന്ത്യക്ക്(India) തിരിച്ചടി. മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
മാച്ച് ഫീയുടെ 20 ശതമാനമാണ് ഇന്ത്യന്‍ ടീമിന് പിഴ വിധിച്ചിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഒരു പോയിന്റും ഇന്ത്യക്ക് നഷ്ടമായി. നിശ്ചിത സമയത്ത് ഒരു ഓവര്‍ കുറവാണ് ഇന്ത്യ എറിഞ്ഞത്. എത്ര ഓവറാണോ കുറവ് വരുന്നത് അത്രയും പോയിന്റും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ നിന്ന് പിന്‍വലിക്കും.
സെഞ്ചൂറിയനിലെ ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ വിജയ ശരാശരി 64.28 ആയി മാറിയിരുന്നു. എന്നാല്‍ കുറഞ്ഞ ഓവര്‍ നിരക്കില്‍ ശിക്ഷിക്കപ്പെട്ടതോടെ ഇത് 63.09 ആയി കുറഞ്ഞു. ഓസ്ട്രേലിയയും ശ്രീലങ്കയുമാണ് പോയിന്റ് പട്ടികയില്‍ മുന്പില് നില്‍ക്കുന്നത്. മൂന്ന് ജയവും രണ്ട് തോല്‍വിയുമാണ് ഇരു ടീമുകളും നേടിയത്. പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. പാകിസ്ഥാനാണ് ഇന്ത്യക്ക് മുകളിലുള്ളത്.
Quinton de Kock |ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് ഡീ കോക്ക്; ദക്ഷിണാഫ്രിക്ക പരുങ്ങലില്‍
ഇന്ത്യ- ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റിലെ തോല്‍വിക്കു പിന്നാലെ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റന്‍ ഡീ കോക്ക് ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് വിരമിക്കല്‍ പ്രഖ്യാപനമെന്നാണ് 29കാരനായ ഡീ കോക്ക് അറിയിച്ചിരിക്കുന്നത്.
Also read:
SA vs IND |സെഞ്ചൂറിയനിലെ ചരിത്രവിജയം നൃത്തച്ചുവടുകളുമായി ആഘോഷിച്ച് ടീം ഇന്ത്യ; വീഡിയോ വൈറല്‍
'ഒരുപാട് ചിന്തിച്ചതിന് ശേഷമാണ് ഞാന്‍ ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നത്. എന്റെ ഭാവി എങ്ങനെയായിരിക്കണമെന്ന് നന്നായി ആലോചിച്ചിരുന്നു. ജീവിതത്തില്‍ എന്തിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്ന് എന്നതും ചിന്തിച്ചു. ഇപ്പോള്‍ ഞാനും സാഷയും കുടുംബത്തിലേക്ക് ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്യാന്‍ പോവുകയാണ്. എന്നെ സംബന്ധിച്ച് എല്ലാമാണ് കുടുംബം. ഞങ്ങളുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിനു തുടക്കമാവുമ്പോള്‍ അവരോടൊപ്പം ഉണ്ടായിരിക്കണമെന്നും സമയം ചെലവഴിക്കണമെന്നും ആഗ്രഹിക്കുന്നു'- ഡീ കോക്ക് പറഞ്ഞു.
Also read:
Brett Lee |ലീ പഴയ പുലി തന്നെ; മകന് നേരെ പോലും ദയയില്ലാതെ തകര്‍പ്പന്‍ യോര്‍ക്കര്‍; വീഡിയോ കാണാം
ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരായ പരമ്പരയിലെ രണ്ടും മൂന്നും ടെസ്റ്റുകളില്‍ കളിക്കില്ലെന്നു താരം നേരത്തേ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ഇനിയൊരിക്കലും ടെസ്റ്റിലേക്കു മടങ്ങിവരില്ലെന്ന് ഇപ്പോഴാണ് താരം വ്യക്തമാക്കിയത്. ടെസ്റ്റില്‍നിന്ന് വിരമിച്ചെങ്കിലും ഏകദിന, ട്വന്റി20 ഫോര്‍മാറ്റുകളില്‍ ദക്ഷിണാഫ്രിക്കയ്ക്കായി തുടര്‍ന്നും കളിക്കുമെന്ന് ഡീ കോക്ക് വ്യക്തമാക്കി.
ഇതുവരെ 54 ടെസ്റ്റുകള്‍ കളിച്ച ഡികോക്ക് 38.82 ശരാശരിയില്‍ 3300 റണ്‍സ് നേടിയിട്ടുണ്ട്. 70.94 ആണ് സ്ട്രൈക്ക് റേറ്റ്. ടെസ്റ്റില്‍ ആറു സെഞ്ച്വറികളും 22 ഫിഫ്റ്റികളും ഡീ കോക്ക് നേടിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.