• HOME
 • »
 • NEWS
 • »
 • sports
 • »
 • ടെസ്റ്റ് ചാമ്പ്യൻഷിപ്പ് തോൽവി പാഠം; ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായി സന്നാഹ മത്സരം ആവശ്യപ്പെട്ട് ഇന്ത്യ - റിപ്പോർട്ട്

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് തോൽവി പാഠം; ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായി സന്നാഹ മത്സരം ആവശ്യപ്പെട്ട് ഇന്ത്യ - റിപ്പോർട്ട്

ഇംഗ്ലണ്ടുമായി പരമ്പര തുടങ്ങാൻ ഇനിയും സമയമുണ്ട് എന്നതിനാൽ ഇത്രയും വലിയ ഇടവേള താരങ്ങളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ഇത് മുന്നിൽക്കണ്ടാണ് ബിസിസിഐ സന്നാഹ മത്സരം ആവശ്യപ്പെട്ടത്

BCCI

BCCI

 • Share this:


  ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്ത്യൻ ക്രിക്കറ്റിന് നൽകിയത് വലിയൊരു പാഠമായിരുന്നു. വിദേശ രാജ്യങ്ങളിൽ മത്സരങ്ങൾ കളിക്കാൻ പോകുമ്പോൾ അവിടത്തെ സാഹചര്യങ്ങൾ മനസ്സിലാക്കിയിട്ട് അതിനനുസരിച്ച് തന്ത്രങ്ങൾ ഒരുക്കുക്ക എന്ന പാഠമാണ് ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്നും ലഭിച്ചത്.

  നിലവിൽ ഇംഗ്ലണ്ടിൽ തന്നെയുള്ള ഇന്ത്യൻ ടീം ഓഗസ്റ്റിൽ നടക്കാൻ പോകുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യയെ സംബന്ധിച്ച് ഇംഗ്ലണ്ട് പരമ്പര കടുത്ത വെല്ലുവിളി തന്നെയാകും. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. മികവുറ്റ പേസ് ബൗളിംഗ് നിരയുള്ള ഇംഗ്ലണ്ടിനെ നേരിടാൻ ഇന്ത്യൻ ബാറ്റ്സ്മാൻമാർ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. നേരത്തെ ഇന്ത്യയിൽ വച്ച് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഈ പരമ്പരയിലെ തോൽവിക്ക് കണക്ക് വീട്ടാനാകും ഇംഗ്ലണ്ട് കാത്തിരിക്കുന്നത്. ഓഗസ്റ്റിൽ തുടങ്ങുന്ന പരമ്പര സെപ്റ്റംബർ പകുതിയോടെയാണ് അവസാനിക്കുന്നത്.

  ഒന്നര മാസത്തിനപ്പുറം നടക്കുന്ന പരമ്പരക്കായി മികച്ച രീതിയിൽ ഒരുങ്ങാനുള്ള അവസരമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി സന്നാഹ മത്സരത്തിന് അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബിസിസിഐ. ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിനോട് (ഇസിബി) ബിസിസിഐ ഇക്കാര്യം ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇസിബിയുടെ പരിഗണനയിലാണ് ഇക്കാര്യം.

  Also read- WTC Final| സാഹചര്യങ്ങൾക്കനുസരിച്ച് മികച്ച പ്രകടനം നടത്തിയ ടീം വിജയിച്ചു; കിവീസ് ടീമിന് അഭിനന്ദനവുമായി രവി ശാസ്ത്രി

  ഇംഗ്ലണ്ടുമായി പരമ്പര തുടങ്ങാൻ ഇനിയും സമയമുണ്ട് എന്നതിനാൽ ഇത്രയും വലിയ ഇടവേള താരങ്ങളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ഇത് മുന്നിൽക്കണ്ടാണ് ബിസിസിഐ സന്നാഹ മത്സരം ആവശ്യപ്പെട്ടത്.

  ഒരു ഇടവേളക്ക് ശേഷം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിനായി ഇംഗ്ലണ്ടിൽ എത്തിയ ഇന്ത്യൻ ടീം മത്സരപരിചയമൊന്നും ഇല്ലാതെയാണ് ന്യൂസിലൻഡിന്  എതിരായ ഫൈനലിൽ കളിക്കാൻ ഇറങ്ങിയത്. ഇത് ഇന്ത്യക്ക് ശെരിക്കും തിരിച്ചടിയായി. ഇംഗ്ലണ്ടിലെ സാഹചര്യങ്ങൾക്ക് സമാനമാണ് ന്യൂസിലൻഡിലേത് എന്നതിന് പുറമെ ഇംഗ്ലണ്ടുമായി രണ്ട് മത്സര ടെസ്റ്റ് പരമ്പര കളിച്ചു ജയിച്ചായിരുന്നു കിവീസ് ടീം ഫൈനൽ കളിക്കാൻ ഇറങ്ങിയത്. അവർക്ക് അതിൻ്റെ ഗുണം ലഭിക്കുകയും ചെയ്തു.ഫൈനലിന് മുമ്പ് ടീം തിരിഞ്ഞുള്ള പരിശീലന മത്സരം മാത്രമാണ് ഇന്ത്യ നടത്തിയത്.

  ഇതേ പിഴവ് ഇംഗ്ലണ്ട് പരമ്പരയിലും ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാല്‍ പരമ്പരയ്ക്ക് മുന്നോടിയായി സന്നാഹ മത്സരം ഒരുക്കണമെന്നാണ് ബിസിസിഐയുടെ ആവശ്യം. ഇത് അംഗീകരിക്കുകയാണെങ്കിൽ ജൂലൈ മാസത്തില്‍ രണ്ടോ മൂന്നോ സന്നാഹ മത്സരം കളിക്കാനുള്ള അവസരമെങ്കിലും ഇന്ത്യക്ക് ലഭിച്ചേക്കും. പരമ്പരയില്‍ ഇത് വളരെയധികം ഗുണം ചെയ്യുകയും ചെയ്യും.

  Also read- ലോക ഗുസ്തി ചാമ്പ്യൻഷിപ്പ്: ഇന്ത്യയുടെ അഭിമാനമായി ഝാര്‍ഖണ്ഡിലെ ഗോത്ര വിഭാഗത്തിൽ പെട്ട ചഞ്ചല കുമാരി

  അതേ സമയം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തോറ്റ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങൾ ഉണ്ടായേക്കും. മായങ്ക് അഗർവാൾ, കെ എൽ രാഹുൽ, ഹനുമ വിഹാരി എന്നിവർ ബാറ്റിങ് നിരയിൽ സ്ഥാനം പിടിച്ചേക്കും. ഇതിൽ കൗണ്ടി ക്രിക്കറ്റ് കളിച്ച് പരിചയം നേടിയ വിഹാരിയെ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ കളിപ്പിച്ചിരുന്നില്ല. ഇതിന് പുറമെ ബൗളിംഗിൽ  മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ ഠാക്കൂര്‍ തുടങ്ങിയവര്‍ക്കും മറ്റ് താരങ്ങളുടെ പ്രകടനത്തിനനുസരിച്ച് അവസരം ലഭിച്ചേക്കുമെന്നാണ് വിവരം.

   

  Summary

  India requests for warm up matches to England Cricket Board before the five match test series against England


  Published by:Naveen
  First published: