ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഇടം നേടി. 20-ട്വൻറി പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്കാണ് സഞ്ജു ഇടം നേടിയത്. വരുണ്‍ ചക്രവര്‍ത്തിയും ദീപക് ചാഹറും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഋഷഭ് പന്തിനെ ഏകദിന, ട്വന്റി-20 ടീമില്‍നിന്ന് ഒഴിവാക്കി.
സഞ്ജു സാംസണ് ടി-ട്വൻറി ടീമില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായാണ് സ്ഥാനം പിടിച്ചിട്ടുള്ളത്. പരിക്കുകളെ തുടർന്ന് രോഹിത് ശര്‍മ്മയെയും ഇശാന്ത് ശര്‍മ്മയെയും ഒരുടീമിലും ഉൾപ്പെടുത്തിയിട്ടില്ല. ബി.സി.സി.ഐ സെലക്ഷന് കമ്മിറ്റി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നടത്തിയ യോഗത്തിലാണ് ടീമുകളെ പ്രഖ്യാപിച്ചത്.
Also Read IPL 2020 RR vs MI തകർത്തടിച്ച് സഞ്ജുവും സ്റ്റോക്ക്സും; മുംബൈക്കെതിരെ രാജസ്ഥാന് മിന്നും ജയം
ട്വന്റി-20 ടീം: വിരാട് കോഹ്ലി, ശിഖര്‍ ധവാന്, മായങ്ക് അഗര്‍വാള്‍, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, യൂസവേന്ദ്ര ചാഹല്‍, ജസ്പ്രിത് ബൂംറ, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, നവദീപ് സെയ്നി, ഡി. ചാഹര്‍.
ടെസ്റ്റ് ടീം: വിരാട് കോഹ്ലി, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, കെ.എല്‍. രാഹുല്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ശുഭ്മാന്‍ ഗില്‍, സാഹ, ഋഷഭ് പന്ത്, ജസപ്രിത് ബൂംറ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, നവദീപ് സെയ്നി, കുല്‍ദീപ് യാദവ്, മൊഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, ആര്, അശ്വിന്.
ഏകദിന ടീം: വിരാട് കോഹ്ലി, ശിഖര്‍ ധവാന്, ശുഭ്മാന്‍ ഗില്‍, കെ.ല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, യൂസവേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബൂംറ, ഷര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, നവദീപ് സെയ്നി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.