ഐ.പി.എല്ലില്‍ ഞായറാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് തകർപ്പൻ ജയം. സഞ്ജു സാംസണും ബെൻ സ്റ്റോക്ക്സും ചേർന്നാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. മുംബൈ അടിച്ചുകൂട്ടിയ 195 റൺസിന് ശേഷം 196 റൺസ് വിജയലക്ഷവുമായാണ് രാജസ്ഥാൻ ഇറങ്ങിയത്. റോബിൻ ഉത്തപ്പയും സ്റ്റീവ് സ്മിത്തും പുറത്തുപോയെങ്കിലും സഞ്ജുവും സ്റ്റോക്ക്സും ചേർന്ന് ടീമിനം രക്ഷിക്കുകയായിരുന്നു. സ്റ്റോക്ക്സ് സെഞ്ചുറി നേടിയപ്പോൾ സഞ്ജ അർധ സെഞ്ചുറി നേടി.ജയത്തോടെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമായി. ബെന്‍ സ്റ്റോക്സ് 60 പന്തില്‍ 107 റണ്‍സ് എടുത്തും സഞ്ജു സാംസണ്‍ 31 പന്തില്‍ 54 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു. Also Read IPL 2020 | ഒടുവിൽ ചെന്നൈ വിജയവഴിയിൽ; ബാംഗ്ലൂരിനെ വീഴ്ത്തിയത് 8 വിക്കറ്റിന്
ആദ്യം ബാറ്റ് ചെയ്ത മുംബൈയും മികച്ച് സ്കോർ തന്നെയാണ് നേടിയത്. വെറും 21 പന്തില്‍ നിന്ന് ഏഴു സിക്‌സും രണ്ടു ഫോറുമടക്കം 60 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈ സ്‌കോര്‍ 195-ല്‍ എത്തിച്ചത്. അങ്കിത് രജ്പുത്തിന്റെ ഒരു ഓവറില്‍ നാലു സിക്‌സടക്കം 27 റണ്‍സ് അടിച്ചുകൂട്ടിയ ഹാര്‍ദിക് കാര്‍ത്തിക് ത്യാഗിയുടെ അവസാന ഓവറിലും 27 റണ്‍സെടുത്തു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.