India-Australia | രവീന്ദ്ര ജഡേജ ടി20 പരമ്പരയിൽനിന്ന് പുറത്ത്; ഇന്ത്യയ്ക്ക് നഷ്ടമായത് ആദ്യ കളിയിലെ വിജയശിൽപിയെ

Last Updated:

ബിസിസിഐ മെഡിക്കല്‍ ടീം ഇന്നിംഗ്സ് ഇടവേളയില്‍ ഡ്രസ്സിംഗ് റൂമിലെ ക്ലിനിക്കല്‍ നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജഡേജയെ ഒഴിവാക്കാൻ തീരുമാനിച്ചത്.

സിഡ്നി; ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിലെ ശേഷിച്ച മത്സരങ്ങളിൽ ഇന്ത്യൻ ഓൾ റൌണ്ടർ രവീന്ദ്ര ജഡേജ കളിയ്ക്കില്ല. ആദ്യ ടി 20യുടെ അവസാന ഓവറില്‍ നെറ്റിയില്‍ ഇടതുഭാഗത്ത് പന്ത് തട്ടിയുണ്ടായ പരിക്കാണ് ജഡേജയെ ഒഴിവാക്കാൻ കാരണം. ബിസിസിഐ മെഡിക്കല്‍ ടീം ഇന്നിംഗ്സ് ഇടവേളയില്‍ ഡ്രസ്സിംഗ് റൂമിലെ ക്ലിനിക്കല്‍ നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത് സ്ഥിരീകരിച്ചത്. മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ ബൌൺസറാണ് ജഡേജയെ പരിക്കേൽപ്പിച്ചത്.
ജഡേജ വിദഗ്ദ്ധ മെഡിക്കൽ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ്, ശനിയാഴ്ച രാവിലെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ സ്കാനുകള്‍ ചെയ്യും. ഇപ്പോള്‍ നടക്കുന്ന ടി 20 പരമ്പരയിൽ അദ്ദേഹം കളിക്കില്ല. ജഡേജയ്ക്കു പകരം ഷാര്‍ദുല്‍ താക്കൂറിനെ ഇന്ത്യയുടെ ടി 20 ടീമില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ ജഡേജ പുറത്താകാതെ 23 പന്തിൽ അടിച്ചെടുത്ത 44 റൺസാണ് ഇന്ത്യയുടെ ജയത്തിൽ നിർണായകമായത്.
advertisement
ഇന്ത്യയുടെ ടി 20 സ്‌ക്വാഡ്: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, മയങ്ക് അഗര്‍വാള്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍ (ഡബ്ല്യുകെ), വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ , നവദീപ് സൈനി, ദീപക് ചഹാര്‍, ടി നടരാജന്‍, ശാര്‍ദുല്‍ താക്കൂര്‍.
ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ 11 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. തുടക്കക്കാരനായ ടി. നടരാജൻ മികവ് തെളിയിച്ചപ്പോൾ യൂസ്‌വേന്ദ്ര ചാഹലും വിട്ടുകൊടുത്തില്ല. നാല് ഓവര്‍ എറിഞ്ഞ നടരാജന്‍ 30 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി. ചാഹല്‍ നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
India-Australia | രവീന്ദ്ര ജഡേജ ടി20 പരമ്പരയിൽനിന്ന് പുറത്ത്; ഇന്ത്യയ്ക്ക് നഷ്ടമായത് ആദ്യ കളിയിലെ വിജയശിൽപിയെ
Next Article
advertisement
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
യു.എ.ഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ്; എം എ യൂസഫലി ഒന്നാമത്
  • എം എ യൂസഫലി യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസി നേതാക്കളിൽ ഒന്നാമനായി ഫിനാൻസ് വേൾഡ് പട്ടികയിൽ.

  • യുസഫലിയുടെ റീട്ടെയിൽ വൈവിധ്യവത്കരണവും ഉപഭോക്തൃസേവനങ്ങളും ഡിജിറ്റൽവത്കരണവും ഫിനാൻസ് വേൾഡ് പ്രശംസിച്ചു.

  • ഭാട്ടിയ ഗ്രൂപ്പ് ചെയർമാൻ അജയ് ഭാട്ടിയയും അൽ ആദിൽ ട്രേഡിങ് ചെയർമാൻ ധനഞ്ജയ് ദാതാറും പട്ടികയിൽ.

View All
advertisement