IND vs NED | ഇന്ത്യയുടെ ദീപാവലി വെടിക്കെട്ട്; നെതര്‍ലന്‍ഡിന് 411 റണ്‍സ് വിജയലക്ഷ്യം; ശ്രേയസിനും രാഹുലിനും സെഞ്ചുറി

Last Updated:

നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സാണ് ഇന്ത്യ അടിച്ചുക്കൂട്ടിയത്.

ബെംഗളൂരു: നെതര്‍ലാന്‍ഡിനെതിരായ ലോകകപ്പ് പോരാട്ടത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ വെടിക്കെട്ട്. ബാറ്റുമായി ക്രീസിലെത്തിയ ഓരോ ഇന്ത്യന്‍ താരങ്ങളും നെതര്‍ലന്‍ഡ് ബോളര്‍മാരെ അക്ഷരാര്‍ത്ഥത്തില്‍ പഞ്ഞിക്കിട്ടു. നിശ്ചിത 50 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സാണ് ഇന്ത്യ അടിച്ചുക്കൂട്ടിയത്. ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്കോറാണിത്.
ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും ആരംഭിച്ച റണ്‍വേട്ട പിന്നാലെയെത്തിയ വിരാട് കോലിയും ശ്രേയസ് അയ്യരും കെഎല്‍ രാഹുലും ചേര്‍ന്ന് പൂര്‍ത്തിയാക്കി. സെഞ്ചുറി നേട്ടവുമായി തിളങ്ങിയ ശ്രേയസ് അയ്യരും (94 പന്തില്‍ 128 റണ്‍സ്) കെഎല്‍ രാഹുലും ( 64 പന്തില്‍ 102 റണ്‍സ്) നേടി ഇന്ത്യന്‍ ബാറ്റിങ് നിരയുടെ കുന്തമുനകളായി. രോഹിത് ശര്‍മ്മ (61) ശുഭ്മാന്‍ ഗില്‍ (51) വിരാട് കോലി (51)  എന്നിവര്‍ അര്‍ദ്ധ സെഞ്ചുറി നേട്ടത്തോടെ ടീമിനെ കൂറ്റന്‍ സ്കോറിലെത്തി. 2 റണ്‍സുമായി സൂര്യകുമാര്‍ യാദവ് പുറത്താകാതെ നിന്നു.
advertisement
നെതര്‍ലാന്‍ഡിനായി ബാസ് ഡി ലീഡ് 2 വിക്കറ്റും റോലോഫ് വാൻ ഡെർ മെർവെ, പോൾ വാൻ മീകെരെൻ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
മലയാളം വാർത്തകൾ/ വാർത്ത/Sports/
IND vs NED | ഇന്ത്യയുടെ ദീപാവലി വെടിക്കെട്ട്; നെതര്‍ലന്‍ഡിന് 411 റണ്‍സ് വിജയലക്ഷ്യം; ശ്രേയസിനും രാഹുലിനും സെഞ്ചുറി
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement