ആദ്യ ഏകദിനം; ന്യൂസിലാന്റിന് ബാറ്റിംഗ്
Last Updated:
റായിഡുവും വിജയ് ശങ്കറും ടീമിൽ
നേപ്പിയർ: ഇന്ത്യ - ന്യുസിലാന്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ടോസ് നേടിയ ന്യൂസിലാന്റ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഓസ്ട്രേലിയക്കെതിരായ പരമ്പര ജയം ന്യുസിലാന്റിലും ആവർത്തിക്കാനുള്ള ശ്രമത്തിലാണ് വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുളള ഇന്ത്യൻ ടീം. നേപ്പിയറിലാണ് മത്സരം. അഞ്ചുവർഷത്തിനുശേഷമാണ് ഇന്ത്യ ന്യൂസിലാന്റിൽ പര്യടനം നടത്തുന്നത്. അന്ന് ഏകദിന പരമ്പര ന്യൂസിലാന്റ് 4-0ന് സ്വന്തമാക്കിയിരുന്നു.
അഞ്ചു വർഷം പിന്നിടുമ്പോൾ കിവീസിന്റെ കരുത്തിൽ ഒരു കുറവും വന്നിട്ടില്ല. റാങ്കിംഗിൽ ഇന്ത്യക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണവർ. കെയ്ൻ വില്യംസൺ നയിക്കുന്ന സംഘത്തിൽ റോസ് ടെയ്‍ലർ, ട്രെന്റ് ബോൾട്ട്, മാർട്ടിൻ ഗപ്റ്റിൽ, ടിം സൗത്തി തുടങ്ങിയ പ്രമുഖരുണ്ട്. കഴിഞ്ഞ മൂന്ന് വഷത്തെ പ്രകടനം നോക്കിയാൽ ന്യുസിലാന്റിന്റെ മധ്യനിരയുടെയും പേസ് നിരയുടെയും പ്രകടനം ഇന്ത്യയുടേതിനേക്കാൾ മികച്ചതാണ്. ടോപ് ഓർഡറിന്റെയും സ്പിന്നർമാരുടെയും കരുത്തിൽ കിവീസിനെ വീഴ്ത്താമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ഓസ്ട്രേലിയയിൽ നിറം മങ്ങിയ ശിഖർ ധവാൻ ഫോം വീണ്ടെടുക്കുമെന്ന് കരുതാം. കുൽദീപ് യാദവ്- ചാഹൽ സ്പിൻ ദ്വയത്തെ ന്യുസിലാന്റ് ബാറ്റ്സ്മാൻമാർ എങ്ങനെ നേരിടുമെന്നത് പരമ്പരയിൽ നിർണായകമാകും. നേപ്പിയറിലെ ചെറിയ ഗ്രൗണ്ടിൽ വലിയ സ്കോർ പിറക്കാനാണ് സാധ്യത. 2014ലെ പരമ്പരയിലും ആദ്യ മത്സരം ഇവിടെയായിരുന്നു. അന്ന് ന്യുസീലൻഡ് 24 റൺസിന് ജയിച്ചിരുന്നു.
advertisement
ഇന്ത്യൻ ടീം: രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്ലി, എം എസ് ധോണി, കേദാർ ജാദവ്, അമ്പാട്ടി റായിഡു, വിജയ് ശങ്കർ, കുൽദീപ് യാദവ്, യുസ് വേന്ദ്ര ചാഹൽ, ഭുവനേശ്വർ കുമാർ, മുഹമ്മ് ഷമി
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 23, 2019 7:45 AM IST


