India Vs New Zealand| ജയിച്ചു മക്കളേ.... ന്യൂസീലാൻഡിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
- Published by:Naseeba TC
- news18-malayalam
Last Updated:
ഒരു മത്സരത്തിൽ പോലും തോൽക്കാത്ത ടീമെന്ന നേട്ടത്തോടെ പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാമത്
ആദ്യാന്ത്യം ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ കിവികളെ തറപറ്റിച്ച് നീലപ്പട. ന്യൂസീലാന്‍ഡ് ഉയർത്തിയ 274 വിജയലക്ഷ്യം കോഹ്ലിയുടെ ചിറകിലേറി മറികടന്ന ഇന്ത്യ ലോകകപ്പിൽ സെമി ഏതാണ്ട് ഉറപ്പിച്ചു. 48ാം ഓവറിൽ വിജയത്തിന് തൊട്ടരികെ നിൽക്കേ 95 റൺസെടുത്ത് കോഹ്ലി മടങ്ങിയത് മാത്രം ആരാധകർക്ക് നിരാശയായി. സെഞ്ചുറി നേടിയിരുന്നെങ്കിൽ ഏകദിന സെഞ്ചുറി നേട്ടത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ(49) റെക്കോര്‍ഡിനൊപ്പം കോഹ്ലിക്കും സ്ഥാനം പിടിക്കാമായിരുന്നു.
ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യയുടെ വിജയം. വിരാട് കോഹ്ലി 104 പന്തിൽ 95 റൺസ് നേടി. രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍ എന്നിവരെല്ലാം പുറത്തായപ്പോൾ ജഡേജയെ (39*) കൂട്ടുപിടിച്ചായിരുന്നു കോഹ്ലി ആഞ്ഞടിച്ചത്. 48 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യയുടെ വിജയം. ന്യൂസിലന്റ് 50 ഓവറില്‍ 273ന് ഓള്‍ ഔട്ട്.
advertisement
മുഹമ്മദ് ഷമിയുടെ ബൗളിങ് മികവാണ് കിവികളെ പിടിച്ചുകെട്ടിയത്. മത്സരത്തിൽ 54 റൺസ് വിട്ടുകൊടുത്ത് 5 വിക്കറ്റാണ് ഷമി വീഴ്ത്തിയത്. ഇതോടെ ലോകകപ്പില്‍ രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന റെക്കോർഡും ഇനി മുഹമ്മദ് ഷമിക്ക് സ്വന്തമായി.
ന്യൂസീലാൻഡിനെതിരായ ജയത്തോടെ ഇതുവരെ തോൽവിയറിയാതെയുള്ള ഇന്ത്യയുടെ അപരാജിത യാത്ര തുടരുകയാണ്. ഒരു മത്സരത്തിൽ പോലും തോൽക്കാത്ത ടീമെന്ന നേട്ടവും ഇന്ത്യക്ക്. അതേസമയം, ഭേദപ്പെട്ട സ്കോർ നേടിയിട്ടും ആദ്യ പരാജയത്തോടെ പോയിന്റ് പട്ടികയിൽ ഇന്ത്യക്ക് പിന്നിൽ ന്യൂസിലന്റ് രണ്ടാമതായി.
advertisement
274 റൺസ് ലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം തന്നെ ക്യാപ്റ്റൻ രോഹിത് ശർമ നൽകി. 40 പന്തിൽ അർധ സെഞ്ചുറിക്കരികേ നിൽക്കേ ക്യാപ്റ്റൻ ലോക്കി ഫെര്‍ഗ്യൂസന്‍റെ ഓഫ് സ്റ്റംപിന് പുറത്ത് പോയ പന്ത് അടിച്ച് വിക്കറ്റിലിട്ട് പുറത്തായി. 46 റൺസായിരുന്നു സമ്പാദ്യം.
പിന്നാലെ 26 റൺസുമായി ഗില്ലും ഫെർഗ്യൂസന് മുന്നിൽ വീണു. പിന്നാലെ എത്തിയ ശ്രേയസ് അയ്യർ തുടക്കം മുതൽ തകർത്തടിച്ച് ടീമിന് ആത്മവിശ്വാസം നൽകി. 29 പന്തില്‍ 33 റൺസെടുത്ത് ശ്രേയസ് പുറത്തായി. പിന്നീട് എത്തിയ കെഎൽ രാഹുലിനൊപ്പം കോഹ്ലി സ്കോർ ഉയർത്തി. 35 പന്തിൽ 27 റൺസിൽ നിൽക്കേ രാഹുലും മടങ്ങിയപ്പോൾ പിന്നാലെ എത്തിയ സൂര്യകുമാർ റണ്ണൗട്ടായത് ഇന്ത്യൻ ടീമിൽ വീണ്ടും ആശങ്ക ഉയർത്തി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Himachal Pradesh
First Published :
October 22, 2023 10:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
India Vs New Zealand| ജയിച്ചു മക്കളേ.... ന്യൂസീലാൻഡിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം