മൊഹാലി: ശ്രീലങ്കക്കെതിരായ (Sri Lanka) ആദ്യ ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. രണ്ടാംദിവസം ഉച്ചഭക്ഷണത്തിന് ശേഷം ഇന്ത്യ 121 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 508 റൺസെടുത്തിട്ടുണ്ട്. രവീന്ദ്ര ജഡേജയുടെ സെഞ്ചുറി പ്രകടനമാണ് ഇന്ത്യയുടെ സ്കോർ ഉയർത്തിയത്. 201 പന്തിൽ 141 റൺസുമായി ജഡേജയും റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് ഷമിയുമാണ് ക്രീസിൽ.
ആറു വിക്കറ്റിന് 357 എന്ന നിലയിൽ രണ്ടാംദിനം കളി ആരംഭിച്ച ഇന്ത്യക്ക്, രവിചന്ദ്ര അശ്വിന്‍റെയും ജയന്ത് യാദവിന്റെയും വിക്കറ്റ് മാത്രമാണ് നഷ്ടമായത്. 82 പന്തിൽ 61 റൺസെടുത്ത അശ്വിനെ സുരങ്ക ലക്മൽ പുറത്താക്കി. 18 പന്തിൽ 2 റൺസെടുത്ത ജയന്ത് യാദവിനെ വിശ്വ ഫെർണാണ്ടോ പുറത്താക്കി. ഒരു സിക്സും 15 ഫോറും സഹിതമാണ് ജഡേജ ഇതുവരെ നേടിയത്. ടെസ്റ്റിൽ നായകനായി അരങ്ങേറിയ മത്സരത്തിൽ ടോസ് നേടിയ രോഹിത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
നൂറാം ടെസ്റ്റ് കളിക്കുന്ന വിരാട് കോഹ്‍ലി (45) അർധ സെഞ്ച്വറിക്കരികെ ആദ്യദിനം പുറത്തായപ്പോൾ തകർത്തടിച്ച ഋഷഭ് പന്ത് (96) സെഞ്ച്വറിക്കരികെയും വീണിരുന്നു. ഹനുമ വിഹാരി (58), മായങ്ക് അഗർവാൾ (33), ക്യാപ്റ്റൻ രോഹിത് ശർമ (29), ശ്രേയസ് അയ്യർ (27) എന്നിവർക്ക് മികച്ച തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല. ഒന്നാം ഇന്നിങ്സിൽ മികച്ച സ്കോർ കുറിച്ച് ശ്രീലങ്കയെ പ്രതിരോധത്തിലാക്കാനാകുമെന്ന കണക്കൂകുട്ടലിലാണ് ഇന്ത്യ.
ലങ്കക്കായി ലസിത് എംബുൽഡെനിയ, ലക്മൽ, വിശ്വ ഫെർണാണ്ടോ എന്നിവർ രണ്ടു വിക്കറ്റും കുമാര, ധനഞ്ജയ ഡിസിൽവ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.