ഇന്ത്യ- വിന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; കരീബിയന്‍ പടയെ മുന്നില്‍ നിന്ന് നയിക്കാന്‍ ഗെയ്‌ലിറങ്ങും
Last Updated:
വൈകീട്ട് ഏഴുമുതല്‍ ഗയാനയിലാണ് മത്സരം.
ജോര്‍ജ്ടൗണ്‍: ലോകകപ്പ് സെമിയിലെ തോല്‍വിയ്ക്ക് ശേഷം ഇന്ത്യ ഇന്ന് ആദ്യത്തെ ഏകദിന മത്സരത്തിന് വിന്‍ഡീസിനെതിരെ ഇറങ്ങുന്നു. ടി20 പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് വിരാട് കോഹ്‌ലിയും സംഘവും ഏകദിന പരമ്പരയ്‌ക്കൊരുങ്ങുന്നത്. വൈകീട്ട് ഏഴുമുതല്‍ ഗയാനയിലാണ് മത്സരം.
ശിഖര്‍ ധവാന്‍ ഓപ്പണറുടെ റോളിലേക്ക് മടങ്ങിയെത്തുന്നതോടെ നാലാം നമ്പറില്‍ കെഎല്‍ രാഹുലാകും കളിക്കുക. പിന്നാലെ ഋഷഭ് പന്തും കളത്തിലെത്തുമ്പോള്‍ ശേഷിക്കുന്ന സ്ഥാനങ്ങള്‍ക്കായി കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍ എന്നിവരാണ് രംഗത്തുള്ളത്. ബൗളിങ്ങില്‍ ഭൂവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, എന്നിവര്‍ക്കൊപ്പം സെയ്‌നി അരങ്ങേറാനുള്ള സാധ്യതയുമുണ്ട്.
Also Read: കശ്മീരില്‍ ടെറിട്ടോറിയല്‍ ആര്‍മിയിലെ സൈനികര്‍ക്കൊപ്പം വോളീബോള്‍ കളിച്ച് ധോണി
ഭൂവിയ്ക്ക് വിശ്രം അനുവദിക്കുകയാണെങ്കില്‍ ഷമിയാകും ബൗളിങ്ങ് ആക്രമണം നയിക്കുക. ടി20യില്‍ മൂന്ന് കളിയില്‍ നിന്ന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ സെയ്‌നിയുടെ പ്രകടനത്തില്‍ ടീം സംതൃപ്തരാണ്. അതേസമയം ലോകകപ്പിനിടെ വിരമിക്കല്‍ തീരുമാനം മാറ്റിയ ക്രിസ് ഗെയ്ല്‍ തന്റെ അവസാന ഏകദിന പരമ്പരയ്‌ക്കൊരുങ്ങുകയാണ്.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 08, 2019 3:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യ- വിന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; കരീബിയന്‍ പടയെ മുന്നില്‍ നിന്ന് നയിക്കാന്‍ ഗെയ്‌ലിറങ്ങും