ഫ്ളോറിഡ: ഇന്ത്യ- വിന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ഫ്ളോറിഡയില്‍ രാത്രി എട്ടിനാണ് മത്സരം. ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യ നാല് വിക്കറ്റിനു ജയിച്ചിരുന്നു. ഇന്നും ജയിക്കനായാല്‍ മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യക്ക് സ്വന്തമാകും. തുടര്‍ച്ചയായ രണ്ടാം ജയം തേടി ഇന്ത്യ ഇറങ്ങുമ്പോള്‍ ജയത്തോടെ തിരിച്ച് വരാനാകും വിന്‍ഡീസ് ലക്ഷ്യമിടുക.
ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്കും അപകടം മണത്തെങ്കിലും 17.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 24 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
അരങ്ങേറ്റ മത്സരത്തില്‍ തന്നെ മൂന്നു വിക്കറ്റ് നേടിയ നവദീപ് സെയ്നിയുടെ മികവിലായിരുന്നു ഇന്ത്യ വിന്‍ഡീസിനെ ചെറിയ സ്കോറില്‍ ഒതുക്കിയത്. ഭൂവി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ്, ക്രുനാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.