Paris Olympics 2024 | ഇന്ത്യൻ സംഘത്തിൽ 117 അത്‌ലറ്റുകള്‍; കൂടുതല്‍ കായികതാരങ്ങൾ ഏത് സംസ്ഥാനത്ത് നിന്നും?

Last Updated:

ഏറ്റവും കൂടുതല്‍ കായിക താരങ്ങള്‍ എത്തിയിരിക്കുന്നത് ഹരിയാനയില്‍ നിന്നുമാണ്. 24 അത്‌ലറ്റുകളാണ് ഹരിയാനയില്‍ നിന്നുള്ളത്

ജൂലൈ 26ന് ആരംഭിക്കുന്ന ഒളിമ്പിക്‌സില്‍ മാറ്റുരയ്ക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള 117 അംഗ കായിക താരങ്ങളുടെ സംഘം പാരീസിലെത്തിക്കഴിഞ്ഞു. ഏറ്റവുമൊടുവില്‍ നടന്ന ടോക്കിയോ ഒളിമ്പിക്‌സില്‍ 7 മെഡലുകളുമായാണ് ഇന്ത്യന്‍ സംഘം രാജ്യത്ത് എത്തിച്ചത്. അന്ന് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര നേടിയ സ്വര്‍ണ്ണമെഡല്‍ ഇന്ത്യയ്‌ക്കൊരു മുതല്‍ക്കൂട്ടായിരുന്നു. ടോക്കിയോയിലെ മാസ്മരിക പ്രകടനം ഇത്തവണയും ആവര്‍ത്തിക്കാന്‍ നീരജ് ചോപ്രയും പാരീസിലെത്തിയിട്ടുണ്ട്. കൂടാതെ പി.വി. സിന്ധു, ലൗവ്‌ലിന ബോര്‍ഗോഹെയ്ന്‍, അചന്ത ശരത് കമാല്‍, മനു ഭാക്കര്‍ തുടങ്ങിയ പ്രമുഖ കായിക താരങ്ങളും പാരീസിലുണ്ട്.
ഏറ്റവും കൂടുതല്‍ കായിക താരങ്ങള്‍ എത്തിയിരിക്കുന്നത് ഹരിയാനയില്‍ നിന്നുമാണ്. 24 അത്‌ലറ്റുകളാണ് ഹരിയാനയില്‍ നിന്നുള്ളത്. രണ്ടാം സ്ഥാനത്ത് പഞ്ചാബാണ്. 19 കായിക താരങ്ങളാണ് പഞ്ചാബില്‍ നിന്നും ഇത്തവണ ഒളിമ്പിക്‌സ് വേദിയിലേക്ക് എത്തിയിരിക്കുന്നത്.
ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കായികതാരങ്ങളും അവരുടെ സംസ്ഥാനവും
ആസാം (1)
ലൗവ്‌ലീന ബോര്‍ഗോഹെയ്ന്‍- ബോക്‌സിംഗ്
ബീഹാര്‍(1)
ശ്രേയസി സിംഗ്- ഷൂട്ടിംഗ്
ചണ്ഡീഗഢ് (2)
അര്‍ജുന്‍ ബാബുത- ഷൂട്ടിംഗ്
വിജയ് വീര്‍ സിദ്ധു- ഷൂട്ടിംഗ്
ഡല്‍ഹി(4)
അമോജ് ജേക്കബ്- അത്‌ലറ്റിക്‌സ്
തുലിക മാന്‍- ജൂഡോ
രാജേശ്വരി കുമാരി- ഷൂട്ടിംഗ്
advertisement
മണിത ബത്ര- ടേബിള്‍ ടെന്നീസ്
ഗോവ(1)
ടാനിഷ ക്രാസ്‌റ്റോ- ബാഡ്മിന്റണ്‍
ഗുജറാത്ത്(2)
ഹര്‍മീത് ദേശായി- ടേബിള്‍ ടെന്നീസ്
മാനവ് താക്കൂര്‍- ടേബിള്‍ ടെന്നീസ്
ഹരിയാന(24)
ഭജന്‍ കൗര്‍ - അമ്പെയ്ത്ത്
കിരണ്‍ പഹല്‍ - അത്ലറ്റിക്‌സ്
നീരജ് ചോപ്ര - അത്ലറ്റിക്‌സ്
അമിത് പംഗല്‍ - ബോക്‌സിംഗ്
ജെയ്സ്മിന്‍ ലംബോറിയ - ബോക്സിംഗ്
നിശാന്ത് ദേവ് - ബോക്‌സിംഗ്
പ്രീതി പവാര്‍ - ബോക്‌സിംഗ്
ദീക്ഷ ദാഗര്‍ - ഗോള്‍ഫ്
സഞ്ജയ് - ഹോക്കി
advertisement
സുമിത് - ഹോക്കി
ബല്‍രാജ് പന്‍വാര്‍ - റോവിംഗ്
അനീഷ് ഭന്‍വാല - ഷൂട്ടിംഗ്
മനു ഭക്കര്‍ - ഷൂട്ടിംഗ്
രമിതാ ജിന്‍ഡാല്‍ - ഷൂട്ടിംഗ്
റൈസ ധില്ലന്‍ - ഷൂട്ടിംഗ്
റിഥം സാങ്വാന്‍ - ഷൂട്ടിംഗ്
സരബ്‌ജോത് സിംഗ് - ഷൂട്ടിംഗ്
സുമിത് നാഗല്‍ - ടെന്നീസ്
അമന്‍ സെഹ്രാവത് - ഗുസ്തി
അന്‍ഷു മാലിക് - ഗുസ്തി
ആന്റിം പംഗല്‍ - ഗുസ്തി
നിഷ ദഹിയ - ഗുസ്തി
advertisement
റിതിക ഹൂഡ - ഗുസ്തി
വിനേഷ് ഫോഗട്ട് - ഗുസ്തി
ജാര്‍ഖണ്ഡ്(1)
ദീപിക കുമാരി- അമ്പെയ്ത്ത്
കര്‍ണാടക(7)
പൂവമ്മ എം.ആര്‍. - അത്ലറ്റിക്‌സ്
അശ്വിനി പൊന്നപ്പ - ബാഡ്മിന്റണ്‍
അദിതി അശോക് - ഗോള്‍ഫ്
ശ്രീഹരി നടരാജ് - നീന്തല്‍
ദിനിധി ദേശിംഗു - നീന്തല്‍
അര്‍ച്ചന കാമത്ത് - ടേബിള്‍ ടെന്നീസ്
രോഹന്‍ ബൊപ്പണ്ണ - ടെന്നീസ്
കേരളം (6)
അബ്ദുള്ള അബൂബക്കര്‍ - അത്‌ലറ്റിക്‌സ്
മുഹമ്മദ് അജ്മല്‍ - അത്‌ലറ്റിക്‌സ്
മുഹമ്മദ് അനസ് - അത്‌ലറ്റിക്‌സ്
advertisement
മിജോ ചാക്കോ കുര്യന്‍ - അത്ലറ്റിക്സ്
പി.ആര്‍ ശ്രീജേഷ് - ഹോക്കി
എച്ച്എസ് പ്രണോയ് - ബാഡ്മിന്റണ്‍
മധ്യപ്രദേശ്(2)
വിവേക് സാഗര്‍ പ്രസാദ്- പുരുഷ ഹോക്കി ടീം
ഐശ്വരി പ്രതാപ് സിംഗ് തോമര്‍- ഷൂട്ടിംഗ്
മഹാരാഷ്ട്ര(5)
പ്രവീണ്‍ ജാദവ് - അമ്പെയ്ത്ത്
അവിനാഷ് സാബിള്‍ - അത്ലറ്റിക്‌സ്
സര്‍വേഷ് കുഷാരെ - അത്ലറ്റിക്‌സ്
ചിരാഗ് ഷെട്ടി - ബാഡ്മിന്റണ്‍
സ്വപ്നില്‍ കുസാലെ - ഷൂട്ടിംഗ്
മണിപ്പൂര്‍ (2)
മീരാഭായ് ചാനു - ഭാരോദ്വഹനം
നീലകണ്ഠ ശര്‍മ്മ - പുരുഷ ഹോക്കി ടീം
advertisement
ഒഡീഷ (2)
അമിത് രോഹിദാസ് - പുരുഷ ഹോക്കി ടീം
കിഷോര്‍ ജെന - അത്ലറ്റിക്‌സ്
പഞ്ചാബ് (19)
അക്ഷ്ദീപ് സിംഗ് - അത്ലറ്റിക്‌സ്
തേജീന്ദര്‍പാല്‍ സിംഗ് ടൂര്‍ - അത്ലറ്റിക്‌സ്
വികാസ് സിംഗ് - അത്ലറ്റിക്‌സ്
ഗഗന്‍ജീത് ഭുള്ളര്‍ - ഗോള്‍ഫ്
ഗുര്‍ജന്ത് സിംഗ് - ഹോക്കി
ഹാര്‍ദിക് സിംഗ് - ഹോക്കി
ഹര്‍മന്‍പ്രീത് സിംഗ് - ഹോക്കി
ജര്‍മന്‍പ്രീത് സിംഗ് - ഹോക്കി
ജഗ്രാജ് സിംഗ് - ഹോക്കി
കൃഷന്‍ ബഹദൂര്‍ പഥക് - ഹോക്കി
advertisement
മന്‍ദീപ് സിംഗ് - ഹോക്കി
മന്‍പ്രീത് സിംഗ് - ഹോക്കി
ഷംഷേര്‍ സിംഗ് - ഹോക്കി
സുഖ്ജീത് സിംഗ് - ഹോക്കി
അഞ്ജും മൗദ്ഗില്‍ - ഷൂട്ടിംഗ്
അര്‍ജുന്‍ ചീമ - ഷൂട്ടിംഗ്
സിഫ്റ്റ് കൗര്‍ സമ്ര - ഷൂട്ടിംഗ്
സന്ദീപ് സിംഗ് - ഷൂട്ടിംഗ്
പ്രാചി ചൗധരി കലിയാര്‍- അത്ലറ്റിക്‌സ്
രാജസ്ഥാന്‍ (2)
അനന്ത്ജീത് സിംഗ് നരുക - ഷൂട്ടിംഗ്
മഹേശ്വരി ചൗഹാന്‍ - ഷൂട്ടിംഗ്
തമിഴ്‌നാട് (13)
ജെസ്വിന്‍ ആല്‍ഡ്രിന്‍ - അത്‌ലറ്റിക്‌സ്
പ്രവീല്‍ ചിത്രവേല്‍ - അത്ലറ്റിക്‌സ്
രാജേഷ് രമേശ് - അത്ലറ്റിക്‌സ്
സന്തോഷ് തമിഴരശന്‍ - അത്ലറ്റിക്‌സ്
ശുഭ വെങ്കിടേശന്‍ - അത്ലറ്റിക്‌സ്
വിത്യ രാംരാജ് - അത്ലറ്റിക്‌സ്
നേത്ര കുമനന്‍ - സെയിലിംഗ്
വിഷ്ണു ശരവണന്‍ - സെയിലിംഗ്
ഇലവേനില്‍ വലറിവന്‍ - ഷൂട്ടിംഗ്
പൃഥ്വിരാജ് തൊണ്ടെമാന്‍ - ഷൂട്ടിംഗ്
സത്യന്‍ ജ്ഞാനശേഖരന്‍ - ടേബിള്‍ ടെന്നീസ്
ശരത് കമല്‍ - ടേബിള്‍ ടെന്നീസ്
എന്‍ ശ്രീറാം ബാലാജി - ടെന്നീസ്
തെലങ്കാന (4)
പി വി സിന്ധു - ബാഡ്മിന്റണ്‍
നിഖത് സരീന്‍ - ബോക്സിംഗ്
ഇഷാ സിംഗ് - ഷൂട്ടിംഗ്
ശ്രീജ അകുല - ടേബിള്‍ ടെന്നീസ്
ഉത്തരാഖണ്ഡ് (4)
അങ്കിത ധ്യാനി - അത്ലറ്റിക്‌സ്
പരംജീത് ബിഷ്ത് - അത്‌ലറ്റിക്‌സ്
സൂരജ് പന്‍വാര്‍ - അത്ലറ്റിക്‌സ്
ലക്ഷ്യ സെന്‍ - ബാഡ്മിന്റണ്‍
ഉത്തര്‍പ്രദേശ് (7)
അന്നു റാണി - അത്ലറ്റിക്‌സ്
പരുള്‍ ചൗധരി - അത്ലറ്റിക്സ്
പ്രിയങ്ക ഗോസ്വാമി - അത്ലറ്റിക്സ്
രാം ബാബു - അത്ലറ്റിക്സ്
ശുഭംഗര്‍ ശര്‍മ്മ - ഗോള്‍ഫ്
ലളിത് കുമാര്‍ ഉപാധ്യായ - ഹോക്കി ടീം
രാജ്കുമാര്‍ പാല്‍ - ഹോക്കി ടീം
പശ്ചിമ ബംഗാള്‍ (3)
അങ്കിത ഭഗത് - അമ്പെയ്ത്ത്
അനുഷ് അഗര്‍വാല - കുതിരസവാരി
അയ്ഹിക മുഖര്‍ജി - ടേബിള്‍ ടെന്നീസ്
മലയാളം വാർത്തകൾ/ വാർത്ത/Sports/
Paris Olympics 2024 | ഇന്ത്യൻ സംഘത്തിൽ 117 അത്‌ലറ്റുകള്‍; കൂടുതല്‍ കായികതാരങ്ങൾ ഏത് സംസ്ഥാനത്ത് നിന്നും?
Next Article
advertisement
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍  സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
  • ഡല്‍ഹിയിലെ ആശ്രമത്തില്‍ 17 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാബ ചൈതന്യാനന്ദ അറസ്റ്റില്‍.

  • ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

  • ബിരുദ സര്‍ട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

View All
advertisement