• HOME
 • »
 • NEWS
 • »
 • sports
 • »
 • യുവതാരങ്ങളെ നിര്‍മ്മിക്കുന്ന ഒരു മെഷീന്‍ ഇന്ത്യ കണ്ടുപിടിച്ചിട്ടുണ്ട്; ഇന്ത്യയുടെ പ്രകടനത്തില്‍ വാചാലനായി ഇന്‍സമാം

യുവതാരങ്ങളെ നിര്‍മ്മിക്കുന്ന ഒരു മെഷീന്‍ ഇന്ത്യ കണ്ടുപിടിച്ചിട്ടുണ്ട്; ഇന്ത്യയുടെ പ്രകടനത്തില്‍ വാചാലനായി ഇന്‍സമാം

പുതിയ കളിക്കാരെ വാര്‍ത്തെടുക്കുന്ന പ്രത്യേകതരം ഒരു മെഷീൻ. തനിക്ക് അങ്ങനെയാണ് തോന്നുന്നതെന്നു ഇന്‍സമാം

Inzamam-ul-Haq

Inzamam-ul-Haq

 • Last Updated :
 • Share this:
  ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇത് രാജയോഗത്തിൻ്റെ സമയമാണെന്ന് തോന്നുന്നു. തൊട്ടതെല്ലാം ഇന്ത്യ പൊന്നാക്കി മാറ്റുന്നു. ഓസ്ട്രേലിയിലെ ടെസ്റ്റ് പരമ്പര ജയത്തിൽ നിന്ന് ആരംഭിച്ച് അതിപ്പോൾ സ്വന്തം മണ്ണിൽ ഇംഗ്ലണ്ടിനെതിരെയുള്ള T20 പരമ്പര വിജയത്തിൽ എത്തി നിൽക്കുന്നു. ഈ കാലയളവിൽ ഇന്ത്യ ടീമിൽ വരുത്തിയ മാറ്റങ്ങളും ഫലം കണ്ടിരുന്നു. ഇന്ത്യക്കായി അരങ്ങേറിയ യുവതാരങ്ങൾ എല്ലാവരും തങ്ങളുടെ പ്രകടനങ്ങൾ കൊണ്ട് ടീമിന് വിജയങ്ങൾ നേടി കൊടുക്കയും ചെയ്തു. ഇത്രയും നല്ല പ്രകടനം കാഴ്ചവച്ച ടീം ഇന്ത്യയെ എല്ലാവരും വാനോളം പുകഴ്ത്തിയിരുന്നു.

  ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും മികച്ച പ്രകടനം തുടരുന്ന ടീമിനെ പുകഴ്ത്തി. ഇപ്പോഴിതാ പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനുമായ ഇന്‍സമാമുള്‍ ഹഖിന്റെ ഊഴമാണ്. ടീമിനു വേണ്ടി അരങ്ങേറ്റം കുറിക്കുന്ന താരങ്ങളെല്ലാം അവിസ്മരണീയ പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും യുവതാരങ്ങളെ നിര്‍മിക്കാൻ കഴിയുന്ന പ്രത്യേക മെഷീന്‍ ഇന്ത്യ കണ്ടു പിടിച്ചിട്ടുണ്ടെന്നാണ് തോന്നുന്നതെന്നും ഇന്‍സമാം അഭിപ്രായപ്പെട്ടു.

  ഇംഗ്ലണ്ടുമായുള്ള ആദ്യ ഏകദിനത്തില്‍ അരങ്ങേറിയ ക്രുനാല്‍ പാണ്ഡ്യയും പ്രസിദ്ധ് കൃഷ്ണയും മിന്നുന്ന പ്രകടനത്തിലൂടെ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. നേരത്തേ T20 പരമ്പരയില്‍ അരങ്ങേറ്റക്കാരായ ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് എന്നിവരും തകർപ്പൻ പ്രകടനം കാഴ്ചവച്ചിരുന്നു.

  ഇന്ത്യയുടെ പക്കല്‍ ഇതിനായി പ്രത്യേകം ഒരു മെഷീനുണ്ട്. പുതിയ കളിക്കാരെ വാര്‍ത്തെടുക്കുന്ന പ്രത്യേകതരം ഒരു മെഷീൻ. തനിക്ക് അങ്ങനെയാണ് തോന്നുന്നതെന്നു ഇന്‍സമാം തമാശ രൂപേണ പറഞ്ഞു.

  ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലും രണ്ടു താരങ്ങള്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയിരുന്നു. ഇരുവരും നന്നായി പെര്‍ഫോം ചെയ്യുകയും ചെയ്തു. മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ ടീമില്‍ തുടരാന്‍ കഴിയൂവെന്ന് സീനിയര്‍ താരങ്ങള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണിതെന്നും പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ചൂണ്ടിക്കാട്ടി.

  കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനം മുതല്‍ ഇന്ത്യക്കു വേണ്ടി ഓരോ ഫോര്‍മാറ്റിലും യുവതാരങ്ങള്‍ ഉയര്‍ന്നു വരുന്നതായും, അസാധാരണവും അസാമാന്യമായ പ്രകടനം ഇവർ ഇന്ത്യൻ ടീമിനായി കാഴ്ചവയ്ക്കുന്നത് താൻ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയുമാണ്. ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ സീനിയേഴ്‌സിന് അവരുടേതായ റോളുകളുണ്ട്. എന്നാല്‍ ജൂനിയേഴ്‌സും അവര്‍ക്കൊപ്പമെത്തുന്ന തരത്തില്‍ ഉള്ള പ്രകടനം കാഴ്ചവക്കുമ്പോൾ നമുക്ക് ഈ ടീം എത്ര മാത്രം മികച്ചതാണെന്നു കാണാന്‍ കഴിയും.

  അടുത്തിടെയായി ഇന്ത്യ കാഴ്ചവക്കുന്ന മികച്ച പ്രകടനത്തിൽ അവരുടെ യുവതാരങ്ങളുടെ മികവിൻ്റെ പങ്ക് കൂടിയുണ്ടെന്നും താരം തന്റെ യൂട്യൂബ് ചാനലിലൂടെ വിശദമാക്കി.

  ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റ മത്സരത്തിൽ നാല് വിക്കറ്റെടുത്ത് തിളങ്ങിയ പേസര്‍ പ്രസിദ്ധ് കൃഷ്ണയെ അഭിനന്ദിക്കാനും താരം മറന്നില്ല. ഇത്തരം പ്രകടനങ്ങള്‍ ടീമിലെ സീനിയര്‍ താരങ്ങളെപ്പോലും സമ്മര്‍ദ്ദത്തിലാക്കും. ഇന്ത്യക്കു വിക്കറ്റ് ആവശ്യമായി വന്നപ്പോള്‍, ആദ്യ മല്‍സരം കളിക്കുന്ന യുവതാരമാണ് നിർണായക വിക്കറ്റുകൾ വീഴ്ത്തി തൻ്റെ ടീമിനെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്.

  "ഞാന്‍ വീണ്ടും പറയട്ടെ, ഇന്ത്യ എല്ലാ ഫോര്‍മാറ്റിലും മികച്ച യുവതാരങ്ങളെ വാര്‍ത്തെടുക്കുന്ന ഒരു മെഷീൻ കണ്ടെത്തിയിട്ടുണ്ട്. എത്ര ഉയര്‍ന്ന നിലവാരത്തിലുള്ള ക്രിക്കറ്റാണ് ഇപ്പോള്‍ ഇന്ത്യ കളിച്ചുകൊണ്ടിരിക്കുന്നത്. കരുത്തരായ ഇംഗ്ലണ്ടിനെ പോലും വളരെ അനായസമായാണ് ഇന്ത്യ തോൽപ്പിക്കുന്നത്. ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ ഓപ്പണിങ് സഖ്യം വലിയ കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ ഇന്ത്യക്കു കളി കടുപ്പമാവുമെന്നായിരുന്നു കരുതിയത്. എന്നാല്‍ പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ അവര്‍ക്കു ശ്വാസം വിടാനുള്ള ഇടം പോലും നൽകാതെ അവരെ പിടിച്ച് കെട്ടി." താരം കൂട്ടിച്ചേർത്തു.

  Summary: Pakistani cricketing legend Insamam ul Haq is all praise for the new talents in Indian cricket team
  Published by:user_57
  First published: