ക്വാളിഫയറിനും ഡല്‍ഹിയ്ക്കും ഇടയില്‍ 163 റണ്‍സ് ദൂരം; ചെന്നൈയുടെ എതിരാളികളെ ഉടനറിയാം
Last Updated:
മൂന്ന് വിക്കറ്റ് വീഴ്ത്തിയ കീമോ പോളാണ് ഹൈദരാബാദിനെ വലിയ സ്‌കോറില്‍ നിന്നും തടഞ്ഞ് നിര്‍ത്തിയത്
വിശാഖപട്ടണം: പ്ലേ ഓഫിലെ എലിമിനേറ്റര്‍ മത്സരത്തില്‍ സണ്‍റൈസേഴസ് ദൈഹരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 163 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തിലാണ് 162 റണ്‍സെടുത്തത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കീമോ പോളാണ് ഹൈദരാബാദിനെ വലിയ സ്‌കോറില്‍ നിന്നും തടഞ്ഞ് നിര്‍ത്തിയത്.
വൃദ്ധിമാന്‍ സാഹയെ (8) തുടക്കത്തിലെ നഷ്ടമായ ഹൈദരാബാദിനെ 36 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലും 30 റണ്‍സെടുത്ത മനീഷ് പാണ്ഡെയും ചേര്‍ന്നാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. നായകന്‍ കെയ്ന്‍ വില്യംസണും (28) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
Also Read: ദയനീയ തോല്‍വിയ്ക്ക് പിന്നാലെ മെസിയെ 'ഉപേക്ഷിച്ച്'ബാഴ്‌സലോണ; വിമാനത്താവളത്തിലേക്ക് പോയത് നായകനെ കൂട്ടാതെ
അവസാന നിമിഷം ആഞ്ഞടിച്ച വിജയ് ശങ്കറും 11 പന്തില്‍ 25, മൊഹമ്മദ് നബിയും 13 പന്തില്‍ 20 ഉം ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ ശ്രമിച്ചെങ്കിലും ഡല്‍ഹി ബൗളര്‍മാര്‍ ശക്തമായി തിരിച്ച് വരികയായിരുന്നു.
advertisement
ഡല്‍ഹിക്കായി കീമോ പോളിനു പുറമെ രണ്ട് വിക്കറ്റെടുത്ത ഇശാന്ത് ശര്‍മയും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തിയ അമിത് മിശ്രയും ട്രെന്റ് ബോള്‍ട്ടും മികച്ച പ്രകടനം കാഴ്ചവെച്ചു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 08, 2019 9:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ക്വാളിഫയറിനും ഡല്‍ഹിയ്ക്കും ഇടയില്‍ 163 റണ്‍സ് ദൂരം; ചെന്നൈയുടെ എതിരാളികളെ ഉടനറിയാം