IPL 2021| രണ്ടാം പാദം തുടക്കമാവുക ചെന്നൈ - മുംബൈ സൂപ്പർ പോരാട്ടത്തോടെ; രണ്ടാം പാദ മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ

Last Updated:

സെപ്റ്റംബർ 19ന് ആരംഭിക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസും എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സും തമ്മിൽ ഏറ്റുമുട്ടും. ഒക്ടോബർ 15നാണ് ഫൈനൽ

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കി ഐപിഎല്ലിന്റെ രണ്ടാം പാദ മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ. ഇന്ത്യയിലെ കോവിഡ് വ്യാപനം മൂലം നേരത്തെ നിർത്തിവെക്കേണ്ടി വന്ന ഐപിഎൽ ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് മാറ്റിയതായി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന്റെ മത്സരക്രമം ഇന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പുറത്തുവിട്ടത്.
ബിസിസിഐ പുറത്തുവിട്ട മത്സരക്രമം പ്രകാരം ടൂർണമെന്റിലെ ബാക്കിയുള്ള മത്സരങ്ങൾ സെപ്റ്റംബർ 19ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസും എം എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ് രണ്ടാം പാദത്തിലെ ആദ്യ മത്സരം. ഒക്ടോബർ 15നാണ് ഫൈനൽ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം ഒക്ടോബർ എട്ടിന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡൽഹി ക്യാപിറ്റൽസും തമ്മിലാണ്.
advertisement
യുഎഇയിൽ നടക്കുന്ന മത്സരങ്ങളിൽ കഴിഞ്ഞ പതിപ്പിലെ പോലെ ദുബായ്, ഷാർജ, അബുദാബി എന്നിവടങ്ങളിലായാണ് മത്സരം നടക്കുന്നത്. ഇതിൽ ദുബായിൽ 13, ഷാർജയിൽ 10, അബുദാബിയിൽ എട്ട് വീതം മത്സരങ്ങളും നടക്കും. ഇതിൽ ആദ്യ ക്വാളിഫയർ ഫൈനൽ എന്നിവ ദുബായിലും, എലിമിനേറ്റർ രണ്ടാം ക്വാളിഫയർ എന്നിവ ഷാർജയിലുമായും നടക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന മത്സരങ്ങള്‍ 3.30ന് ആരംഭിക്കും. 7.30നാണ് രണ്ടാം മത്സരം.
advertisement
Also read- IND vs SL| ശ്രീലങ്കയ്ക്ക് മുന്നിൽ 165 റൺസ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യ; സൂര്യകുമാർ യാദവിന് അർധസെഞ്ചുറി, പൃഥ്വി ഷാ ഗോൾഡൻ ഡക്ക്
നേരത്തെ ഇന്ത്യയിൽ പ്രതിസന്ധി സൃഷ്ടിച്ച കോവിഡ് ബയോബബിളിനുള്ളിൽ താരങ്ങളിലേക്കും വ്യാപിച്ചതോടെയാണ് ബിസിസിഐ ഐപിഎൽ നിർത്തിവെക്കുന്നതായി പ്രഖ്യാപിച്ചത്. ടൂർണമെന്റ് നിർത്തിവെക്കുമ്പോൾ ഡൽഹി, പഞ്ചാബ് എന്നീ ടീമുകൾ എട്ട് മത്സരങ്ങൾ വീതം പൂർത്തിയാക്കിയപ്പോൾ ബാക്കിയുള്ള എല്ലാ ടീമുകളും ഏഴ് മത്സരങ്ങളാണ് പൂർത്തിയാക്കിയിരുന്നത്. ഇതിൽ 12 പോയിന്റുമായി ഡൽഹി ക്യാപിറ്റൽസ് ആയിരുന്നു പോയിന്റ് ടേബിളിൽ തലപ്പത്ത്. പത്ത് പോയിന്റ് വീതമുള്ള ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു. പോയിന്റ് ടേബിളിൽ നാലാമതുള്ള മുംബൈ ഇന്ത്യൻസിന് എട്ട് പോയിന്റാണുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2021| രണ്ടാം പാദം തുടക്കമാവുക ചെന്നൈ - മുംബൈ സൂപ്പർ പോരാട്ടത്തോടെ; രണ്ടാം പാദ മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ
Next Article
advertisement
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement