IPL 2021 |നിര്‍ണായക മത്സരത്തില്‍ പഞ്ചാബിനെ എറിഞ്ഞൊതുക്കി മുംബൈ; 136 റണ്‍സ് വിജയലക്ഷ്യം
- Published by:Sarath Mohanan
- news18-malayalam
Last Updated:
29 പന്തില്‍ 42 റണ്‍സെടുത്ത മാര്‍ക്രമാണ് ടോപ് സ്‌കോറര്‍. മുംബൈക്കായി ബുംറയും പൊള്ളാര്‍ഡും രണ്ട് വീതവും ക്രൂണലും ചഹറും ഓരോ വിക്കറ്റും നേടി.
ഐപിഎല്ലില്‍ നിര്‍ണായക മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 136 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് നേടിയത്. എയ്ഡന്‍ മാര്‍ക്രത്തിന്റെയും ദീപക് ഹൂഡയുടെയും ചെറുത്തുനില്‍പ്പാണ് പഞ്ചാബിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. 29 പന്തില്‍ 42 റണ്‍സെടുത്ത മാര്‍ക്രമാണ് ടോപ് സ്‌കോറര്‍. മുംബൈക്കായി ബുംറയും പൊള്ളാര്‍ഡും രണ്ട് വീതവും ക്രൂണലും ചഹറും ഓരോ വിക്കറ്റും നേടി.
തുടക്കം മുതലേ കണിശതയോടെ പന്തെറിഞ്ഞ മുംബൈ ബൗളര്‍മാര്‍ പഞ്ചാബ് ബാറ്റിങ് നിരയെ ശെരിക്കും വെള്ളം കുടിപ്പിച്ചു. പഞ്ചാബിന്റെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം മത്സരത്തില്‍ പരാജയപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഓപ്പണിങ്ങില്‍ മാറ്റം വരുത്തി. മായങ്ക് അഗര്‍വാളിന് പകരം മന്‍ദീപ് സിങ്ങാണ് രാഹുലിനൊപ്പം ഓപ്പണ്‍ ചെയ്തത്. ഇരുവരും ശ്രദ്ധിച്ചാണ് ഇന്നിങ്‌സ് ആരംഭിച്ചത്.
INNINGS BREAK!
2⃣ wickets each for @Jaspritbumrah93 & @KieronPollard55
4⃣2⃣ runs for @AidzMarkram
The @mipaltan chase to begin soon. #VIVOIPL #MIvPBKS
Scorecard 👉 https://t.co/8u3mddWeml pic.twitter.com/mZTLkUdQVI
— IndianPremierLeague (@IPL) September 28, 2021
advertisement
മന്‍ദീപ് സിംഗിന്റെ വിക്കറ്റാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. പവര്‍പ്ലേയ്ക്ക് ശേഷം പന്തെറിയാനെത്തിയ കീറണ്‍ പൊള്ളാര്‍ഡിന്റെ ഓവറില്‍ ഗെയ്‌ലും (1) കെ എല്‍ രാഹുലും(21) പുറത്തായതോടെ പഞ്ചാബിന്റെ കാര്യം പരുങ്ങലിലായി. അടുത്ത ഓവറില്‍ നിക്കോളസ് പുരാനും പുറത്തായതോടെ 48/4 എന്ന നിലയിലേക്ക് പഞ്ചാബ് വീണു.
അഞ്ചാം വിക്കറ്റില്‍ എയ്ഡന്‍ മാര്‍ക്രം- ദീപക് ഹൂഡ കൂട്ടുകെട്ടാണ് 61 റണ്‍സ് കൂട്ടുകെട്ടുമായി പഞ്ചാബിന്റെ സ്‌കോര്‍ നൂറ് കടത്തിയത്. സ്‌കോര്‍ 109ല്‍ നില്‍ക്കവെ 29 പന്തില്‍ 42 റണ്‍സ് നേടിയ മാര്‍ക്രത്തെ പുറത്താക്കി രാഹുല്‍ ചഹര്‍ കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു.
advertisement
അവസാന ഓവറുകളിലും റണ്‍സ് വിട്ട് നല്‍കാതെ മുംബൈ ബൗളര്‍മാര്‍ പിടിമുറുക്കിയപ്പോള്‍ 20 ഓവറില്‍ 135/6 എന്ന നിലയില്‍ പഞ്ചാബിന്റെ ബാറ്റിംഗ് അവസാനിച്ചു. നഥാന്‍ കോട്ടര്‍നൈലിന് വിക്കറ്റ് ലഭിച്ചില്ലെങ്കിലും മികച്ച ബൗളിംഗാണ് മുംബൈയ്ക്കായി കാഴ്ചവെച്ചത്.
IPL 2021 |പിച്ചിന്റെ പ്രശ്നമല്ല; ഏഴ് സിക്സര്‍ പറത്തി കൊല്‍ക്കത്ത; ഡല്‍ഹിക്കെതിരെ മൂന്ന് വിക്കറ്റ് ജയം
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ തകര്‍പ്പന്‍ ജയവുമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 10 ബോളുകള്‍ ബാക്കിയ നില്‍ക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു. ഷാര്‍ജ്ജയിലെ സ്റ്റേഡിയത്തില്‍ ഒരു സിക്സ് പോലും നേടാനാകാതെ ഡല്‍ഹി ബാറ്റിംഗ് നിര ബുദ്ധിമുട്ടിയപ്പോള്‍ ഏഴ് സിക്സുകള്‍ പറത്തിയാണ് കൊല്‍ക്കത്ത വിജയം നേടിയത്.
advertisement
ഭാഗ്യനിര്‍ഭാഗ്യം ഇരുവശത്തേക്കും മാറിമറിഞ്ഞ പോരാട്ടത്തില്‍ 27 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 36 റണ്‍സ് നേടി പുറത്താകാതെ നിന്ന നിതീഷ് റാണയാണ് കൊല്‍ക്കത്തയെ ജയത്തിലേക്കു നയിച്ചത്.
33 പന്തുകളില്‍ നിന്ന് ഒരു ഫോറിന്റെയും രണ്ടു സിക്‌സറുകളുടെയും അകമ്പടിയോടെ 33 റണ്‍സ് നേടിയ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെയും 10 പന്തുകളില്‍ നിന്ന് ഒരു ഫോറും രണ്ടു സിക്‌സറും സഹിതം 21 റണ്‍സ് നേടിയ സുനില്‍ നരെയ്‌ന്റെയും ഇന്നിങ്‌സുകളും കൊല്‍ക്കത്ത ജയത്തില്‍ നിര്‍ണായകമായി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 28, 2021 9:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2021 |നിര്‍ണായക മത്സരത്തില്‍ പഞ്ചാബിനെ എറിഞ്ഞൊതുക്കി മുംബൈ; 136 റണ്‍സ് വിജയലക്ഷ്യം


