• HOME
  • »
  • NEWS
  • »
  • sports
  • »
  • ഇവനാണോ അഹങ്കാരി? റണ്‍ഔട്ട് അപ്പീല്‍ പിന്‍വലിച്ച് ക്രൂണല്‍ പാണ്ഡ്യ; രാഹുലിന്റെ തംസ് അപ്പ്; കയ്യടിച്ച് ആരാധകര്‍, വീഡിയോ

ഇവനാണോ അഹങ്കാരി? റണ്‍ഔട്ട് അപ്പീല്‍ പിന്‍വലിച്ച് ക്രൂണല്‍ പാണ്ഡ്യ; രാഹുലിന്റെ തംസ് അപ്പ്; കയ്യടിച്ച് ആരാധകര്‍, വീഡിയോ

തോല്‍വികളിലൂടെ പൊയ്ക്കൊണ്ടിരുന്ന സമയവും ഇത്തരമൊരു മനസ് കാണിക്കാന്‍ മുംബൈ തയ്യാറായതിന് കയ്യടിക്കുകയാണ് ആരാധകര്‍.

News18

News18

  • Share this:
    ഐപിഎല്ലില്‍ ഇന്നലെ പഞ്ചാബിനെതിരെ നടന്ന മത്സരത്തിലൂടെ വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ജയത്തോടെ മുംബൈ പ്ലേ ഓഫ് സാധ്യതകളും സജീവമാക്കി. ആറുവിക്കറ്റിനാണ് രോഹിതും സംഘവും വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു. 136 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ആറുപന്തുകള്‍ ശേഷിക്കേ വിജയം നേടി.

    മത്സരത്തിനിടെ നടന്ന മറ്റൊരു സംഭവം ആരാധകരില്‍ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. ക്രൂണല്‍ പാണ്ഡ്യ, രോഹിത് ശര്‍മ എന്നിവരുടെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനെ പ്രശംസിക്കുകയാണ് ആരാധകര്‍. ക്രൂണല്‍ എറിഞ്ഞ ആറാം ഓവറിലെ അവസാന പന്തിലാണ് സംഭവം നടന്നത്.

    ക്രിസ് ഗെയ്ലിന്റെ പായിച്ച സ്ട്രെയ്റ്റ് ഷോട്ട് വന്നടിച്ചത് നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡില്‍ നിന്ന കെ എല്‍ രാഹുലിന്റെ ദേഹത്തായിരുന്നു. രാഹുലിന്റെ ദേഹത്ത് തട്ടി പന്ത് നേരെ വന്നത് ക്രൂണലിന്റെ കൈകളിലേക്ക്. രാഹുല്‍ ക്രീസിന് പുറത്താണെന്ന് വ്യക്തമായ ക്രൂണല്‍ സ്റ്റംപ് ഇളക്കി റണ്‍ഔട്ടിനായി അപ്പീല്‍ നല്‍കി.

    ഓണ്‍ഫീല്‍ഡ് അമ്പയര്‍ തേര്‍ഡ് അമ്പയര്‍ക്ക് അപ്പീല്‍ നല്‍കാന്‍ മുതിര്‍ന്നെങ്കിലും അപ്പീല്‍ പിന്‍വലിക്കാന്‍ രോഹിത്തും ക്രൂണലും നിര്‍ദേശിക്കുകയായിരുന്നു. രോഹിത്തിന്റെ നീക്കത്തിന് തംസ് അപ്പ് നല്‍കിയായിരുന്നു രാഹുലിന്റെ മറുപടി. തോല്‍വികളിലൂടെ പൊയ്ക്കൊണ്ടിരുന്ന സമയവും ഇത്തരമൊരു മനസ് കാണിക്കാന്‍ മുംബൈ തയ്യാറായതിന് കയ്യടിക്കുകയാണ് ആരാധകര്‍.

    സീസണ്‍ പുനരാരംഭിച്ചതിന് ശേഷം തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ മുംബൈ പരാജയപ്പെട്ടിരുന്നു. തകര്‍ച്ചയില്‍ ചെറുത്തുനിന്ന സൗരഭ് തിവാരിയും അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത ഹാര്‍ദിക് പാണ്ഡ്യയും കിറോണ്‍ പൊള്ളാര്‍ഡും ചേര്‍ന്നാണ് മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലെത്തിച്ചത്. ഈവിജയത്തോടെ മുംബൈ പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് എത്തി. പഞ്ചാബ് ആറാം സ്ഥാനത്താണ്.

    IPL 2021 |ആ സെലിബ്രേഷന്‍ ഒഴികെ അവന്‍ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല; റിയാന്‍ പരാഗിനെതിരെ ഡെയ്ല്‍ സ്റ്റെയ്ന്‍

    രാജസ്ഥാന്‍ റോയല്‍സിന്റെ യുവ ഇന്ത്യന്‍ താരം റിയാന്‍ പരാഗിനെ വിമര്‍ശിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ സ്റ്റാര്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ രംഗത്ത്. ടീമിന് വേണ്ടി ഒന്നും തന്നെ ചെയ്യാന്‍ പരാഗിന് സാധിച്ചിട്ടില്ലയെന്നും പിന്നെന്തിനാണ് വീണ്ടും അവസരങ്ങള്‍ നല്‍കുന്നതെന്ന് മനസ്സിലാകുന്നില്ലയെന്നും സ്റ്റെയ്ന്‍ പറഞ്ഞു.

    ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള ശിവം ദുബെ അടക്കമുള്ളവര്‍ക്ക് അവസരം നല്‍കാതെ റിയാന്‍ പരാഗിന് എല്ലാ മത്സരങ്ങളില്‍ അവസരം നല്‍കുന്ന ടീമിന്റെ തീരുമാനമാണ് സ്റ്റെയ്ന്‍ ചോദ്യം ചെയ്തത്. ഐപിഎല്ലിന്റെ ഈ സീസണില്‍ 10 മത്സരങ്ങളിലും കളിച്ച പരാഗ് 12 മുകളില്‍ ശരാശരിയില്‍ 84 റണ്‍സ് മാത്രമാണ് നേടിയിട്ടുള്ളത്. ബൗളറെന്ന നിലയില്‍ ഒരേയൊരു വിക്കറ്റ് മാത്രം നേടുവാനാണ് പരാഗിന് സാധിച്ചിട്ടുള്ളത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഒരു വശത്ത് ഒറ്റയാള്‍ പോരാട്ടം നടത്തുമ്പോള്‍ മതിയായ പിന്തുണ നല്‍കാന്‍ റിയാന്‍ പരാഗിനോ മറ്റുള്ള മധ്യനിര ബാറ്റ്സ്മാന്മാര്‍ക്കോ സാധിച്ചിട്ടില്ല.

    'റിയാന്‍ പരാഗ് ടീമിന് വേണ്ടി അധികമൊന്നും തന്നെ ചെയ്തിട്ടില്ല. അവന്റെ ചില ഫാന്‍സി സെലിബ്രേഷന്‍ ഒഴിച്ചാല്‍ മറ്റൊന്നും തന്നെ എനിക്കോര്‍മ്മയില്ല. കുമാര്‍ സംഗക്കാര ഇതുവരെ ഈ യുവതാരം പുറത്തെടുത്തിട്ടില്ലാത്ത മറ്റെന്തോ കണ്ടെത്തിയെന്ന് കരുതുന്നു. എന്നാല്‍ എനിക്ക് കുമാര്‍ സംഗക്കാരയെ വിശ്വാസമാണ്. അദ്ദേഹത്തിന് പരാഗില്‍ പ്രതീക്ഷയുണ്ടെങ്കില്‍ എനിക്ക് മറിച്ചൊന്നും പറയാനാകില്ല. എന്നാല്‍ ശിവം ദുബെ മികച്ച കളിക്കാരനാണ് അവന്‍ ബെഞ്ചിലിരിരിക്കുന്നത് അംഗീകരിക്കാനാകുന്നില്ല.'- ഡെയ്ല്‍ സ്റ്റെയ്ന്‍ പറഞ്ഞു.

    Published by:Sarath Mohanan
    First published: