Sanju Samson |തകര്‍ത്തടിച്ച് സഞ്ജു; ഐപിഎല്ലില്‍ 3000 റണ്‍സ് പിന്നിട്ടു; ഓറഞ്ച് ക്യാപും സ്വന്തം
- Published by:Sarath Mohanan
- news18-malayalam
Last Updated:
117 മത്സരങ്ങളില്‍ നിന്നും 29.87 ശരാശരിയില്‍ 3017 റണ്‍സാണ് സഞ്ജു നേടിയിരിക്കുന്നത്. 3 സെഞ്ചുറികളും 15 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.
ഐപിഎല്ലില്‍ അഭിമാനകരമായ നേട്ടങ്ങള്‍ സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്‍. ഹൈദരാബാദിനെതിരായ മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് സഞ്ജു സ്വപ്നനേട്ടങ്ങള്‍ പോക്കറ്റിലാക്കിയത്. മത്സരത്തില്‍ 57 പന്തില്‍ 3 സിക്സറിന്റെയും 7 ബൗണ്ടറികളുടെയും സഹായത്തോടെ 82 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. ഇതോടെ ഐപിഎല്‍ 2021ലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സഞ്ജുവിനായി.
10 ഇന്നിങ്‌സുകളില്‍ നിന്ന് 54.12 ശരാശരിയില്‍ 433 റണ്‍സോടെയാണ് ഓറഞ്ച് ക്യാപ് സഞ്ജു സ്വന്തമാക്കിയത്. 10 ഇന്നിങ്‌സുകളില്‍ നിന്ന് 430 റണ്‍സുമായി ഡല്‍ഹിയുടെ ശിഖര്‍ ധവാനാണ് പട്ടികയില്‍ രണ്ടാമത്. 401 റണ്‍സുമായി പഞ്ചാബ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ മൂന്നാം സ്ഥാനത്തുണ്ട്.
Sanju Samson currently has the orange cap 👏https://t.co/zisXyqB3Ow | #SRHvRR | #IPL2021 pic.twitter.com/UtJj8G4XEk
— ESPNcricinfo (@ESPNcricinfo) September 27, 2021
advertisement
അതേസമയം ഐപിഎല്ലില്‍ 3000 റണ്‍സ് എന്ന നാഴികകല്ലും മത്സരത്തില്‍ സഞ്ജു പിന്നിട്ടു. ഐപിഎല്‍ ക്രിക്കറ്റില്‍ 3000 റണ്‍സ് തികയ്ക്കുന്ന 19ആം താരമായി സഞ്ജു മാറി. 117 മത്സരങ്ങളില്‍ നിന്നാണ് സഞ്ജുവിന്റെ ഈ നേട്ടം. 117 മത്സരങ്ങളില്‍ നിന്നും 29.87 ശരാശരിയില്‍ 3017 റണ്‍സാണ് സഞ്ജു നേടിയിരിക്കുന്നത്. 3 സെഞ്ചുറികളും 15 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. 119 റണ്‍സാണ് സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍.
Milestone Alert 🚨 - 3000 #VIVOIPL runs and counting for @IamSanjuSamson 👏👏#SRHvRR pic.twitter.com/9A71tT6156
— IndianPremierLeague (@IPL) September 27, 2021
advertisement
186 മത്സരങ്ങളിലെ 185 ഇന്നിങ്സുകളില്‍ നിന്ന് 5627 റണ്‍സ് നേടിയിട്ടുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണ് ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമത്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനവും ഇന്ത്യന്‍ താരത്തിനാണ്. 209 മത്സരങ്ങളിലെ 204 ഇന്നിങ്സുകളില്‍ നിന്ന് 5556 റണ്‍സ് നേടിയ ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മയാണ് രണ്ടാമത്.
advertisement
സഞ്ജുവിന്റെ പ്രകടനത്തിന്റെ മികവില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 165 റണ്‍സ് വിജയലക്ഷ്യമാണ് രാജസ്ഥാന്‍ ഉയര്‍ത്തിയിരിക്കുന്നത്. ടോസ്സ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (82), യശസ്വി ജെയ്സ്വാള്‍ (36), ലോംറോര്‍ (29*), എന്നിവരുടെ പ്രകടനമാണ് രാജസ്ഥാനു മികച്ച ടോട്ടല്‍ സമ്മാനിച്ചത്.
advertisement
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ രാജസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സാണ് നേടിയത്. എവിന്‍ ലൂയിസിനെ രണ്ടാം ഓവറില്‍ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയ ശേഷം സഞ്ജുവും യശസ്വി ജെയ്സ്വാളും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 55 റണ്‍സാണ് നേടിയത്. 23 പന്തില്‍ 36 റണ്‍സാണ് ജെയ്സ്വാള്‍ നേടിയത്. സന്ദീപ് ശര്‍മ്മയ്ക്കായിരുന്നു വിക്കറ്റ്. ബിഗ് ഹിറ്റര്‍ ലിയാം ലിവിംഗ്സറ്റണിനെയും നഷ്ടമായതോടെ രാജസ്ഥാന്‍ 10.1 ഓവറില്‍ 77/3 എന്ന നിലയിലായി. 41 പന്തില്‍ തന്റെ അര്‍ദ്ധ ശതകം തികച്ച സഞ്ജു പിന്നീട് കൂടുതല്‍ അപകടകാരിയായി മാറുന്നതാണ് കണ്ടത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 27, 2021 10:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Sanju Samson |തകര്‍ത്തടിച്ച് സഞ്ജു; ഐപിഎല്ലില്‍ 3000 റണ്‍സ് പിന്നിട്ടു; ഓറഞ്ച് ക്യാപും സ്വന്തം