IPL 2023 | മഴ ഇന്നും കളി മുടക്കുമോ? മഴ പെയ്താൽ വിജയിയെ എങ്ങനെ തീരുമാനിക്കും?

Last Updated:

ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ഫൈനൽ മത്സരം റിസർവ് ദിനത്തിലേക്ക് മാറ്റിവെക്കുന്നത്.

ഐപിഎൽ 2023 ലെ കലാശപ്പോരാട്ടത്തിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷിയാകുകയാണ്. ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്‌സും ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത്‌ ടൈറ്റൻസും തമ്മിലാണ് മത്സരം. ഇന്നലെ നടക്കാനിരുന്ന മത്സരം മഴ മൂലം ഇന്നത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു.
മഴ മൂലം സമാപന ചടങ്ങുകളും വൈകിയിരുന്നു. തുടർന്ന് ടോസ് ഇടുന്നതും നീണ്ടു പോയി. ഒടുവിൽ രാത്രി പത്തേകാലോടെയാണ് മത്സരം മാറ്റി വെച്ചതായുള്ള ഔദ്യോഗിക അറിയിപ്പ് എത്തിയത്. ഐപിഎൽ ചരിത്രത്തിൽ ആദ്യമായാണ് ഫൈനൽ മത്സരം റിസർവ് ദിനത്തിലേക്ക് മാറ്റിവെക്കുന്നത്.
ഇന്നു നടക്കാനിരിക്കുന്ന മത്സരത്തിലേക്ക് കണ്ണും നട്ടിരിക്കുകയാണ് ഐപിഎൽ ആരാധകർ. എന്നാൽ ഇന്നും മഴ പെയ്യാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ പ്രവചനങ്ങൾ. മഴ ഇന്നും കളി മുടക്കിയാൽ വിജയിയെ തീരുമാനിക്കുന്നത് എങ്ങനെയെന്നു മനസിലാക്കാം.
advertisement
മുഴുവൻ ഓവർ കളിക്കണമെങ്കിൽ…
ഷെഡ്യൂൾ ചെയ്തത് പ്രകാരം രാത്രി 7.30 നാണ് മത്സരം ആരംഭിക്കേണ്ടത്. എന്നാൽ മഴ പെയ്തു മത്സരം രണ്ടു മണിക്കൂറോളം വൈകിയാലും ഫുൾ ഓവർ കളി നടക്കും. അതായത് മുഴുവൻ ഓവറും കളിക്കണമെങ്കിൽ 9.45 നകം കളി ആരംഭിച്ചിരിക്കണം. അതിനു ശേഷവും കളി ആരംഭിച്ചില്ലെങ്കിൽ ഓവറുകൾ വെട്ടിച്ചുരുക്കും.
മത്സരം വൈകി ആരംഭിച്ചാൽ…
മഴ പിന്നെയും തുടർന്നാൽ ഓവറുകൾ വെട്ടിച്ചുരുക്കുക എന്നതാണ് അടുത്ത ഓപ്ഷൻ. അഞ്ച് ഓവറുകൾ ആകും കളിക്കുക. എന്നാൽ അതിനും ഒരു മിനിമം സമയം ഉണ്ട്. 12 മണിക്കകം കളി ആരംഭിച്ചാലേ ഇങ്ങനെ മൽസരം നടത്താനാകൂ.
advertisement
സൂപ്പർ ഓവർ..
അഞ്ച് ഓവറുകൾ കളിക്കാനുള്ള ഓപ്ഷനും ഇല്ലാതായാൽ അടുത്ത മാർ​ഗം സൂപ്പർ ഓവർ നടത്തി വിജയിയെ തീരുമാനിക്കുക എന്നതാണ്. മഴ ഒരു മണിക്കു ശേഷവും നീണ്ടുനിന്നാൽ ഇതും നടക്കില്ല.
മഴ പൂർണമായും കളി തടസപ്പെടുത്തിയാൽ…
സൂപ്പർ ഓവറും നടന്നില്ലെങ്കിൽ, ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തിയ ടീമിനെ ഈ സീസണിലെ വിജയിയായി പ്രഖ്യാപിക്കും. ലീ​ഗ് മത്സരങ്ങളില്‍ ഗുജറാത്ത് ടൈറ്റൻസ് 20 പോയിന്റുമായി ഒന്നാം സ്ഥാനത്തും ചെന്നൈ സൂപ്പർ കിങ്‌സ് 17 പോയിന്റുമായി രണ്ടാമതുമാണ്. അതായത് മഴ മൂലം ഇന്നും കളി നടന്നില്ലെങ്കിൽ ഗുജറാത്ത് ടൈറ്റന്‍സ് ഇത്തവണയും ഐപിഎൽ കിരീടം നേടും.
advertisement
ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ച് ആദ്യ സീസണിൽതന്നെ കിരീടവുമായി മടങ്ങിയ ഗുജറാത്ത്, ഇത്തവണയും സ്വന്തം തട്ടകത്തിൽ കപ്പുയർത്തുമോയെന്നാണ് ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ ഉറ്റുനോക്കുന്നത്. തുടർച്ചയായി രണ്ട് കിരീടങ്ങൾ എന്ന മുംബൈ ഇന്ത്യൻസിന്‍റെയും ചെന്നൈ സൂപ്പർ കിംഗ്സിന്‍റെയും നേട്ടത്തിനൊപ്പമെത്താൻ ഗുജറാത്തിന് കഴിയുമോ എന്നും ഇന്നറിയാം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ, സിഎസ്‌കെയും ജിടിയും ഇതുവരെ ഒരു തവണ മാത്രമാണ് ഏറ്റുമുട്ടിയത്, അതിൽ വിജയം ഗുജറാത്ത് ടൈറ്റാൻസിനൊപ്പമായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
IPL 2023 | മഴ ഇന്നും കളി മുടക്കുമോ? മഴ പെയ്താൽ വിജയിയെ എങ്ങനെ തീരുമാനിക്കും?
Next Article
advertisement
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി
മലപ്പുറം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ ലീഗ് തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി
  • ലീഗ് ഏകപക്ഷീയമായി മലപ്പുറം ജില്ലാ പഞ്ചായത്ത് ചെയർമാൻമാരെ തീരുമാനിച്ചതിൽ കോൺഗ്രസിന് അതൃപ്തി.

  • പൊതുമരാമത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനങ്ങൾ മാത്രമാണ് കോൺഗ്രസിനു മാറ്റി വെച്ചത്.

  • ആരോഗ്യ-വിദ്യാഭ്യാസ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ ലീഗ് പ്രഖ്യാപിച്ചു.

View All
advertisement