• HOME
  • »
  • NEWS
  • »
  • sports
  • »
  • IPL 2023: ട്വിറ്ററിലെ ബ്ലൂടിക്ക് നിലനിർത്തി ആർ അശ്വിൻ; 'അണ്ണൻ എപ്പോഴും മുന്നിൽ' എന്ന് ആരാധകർ

IPL 2023: ട്വിറ്ററിലെ ബ്ലൂടിക്ക് നിലനിർത്തി ആർ അശ്വിൻ; 'അണ്ണൻ എപ്പോഴും മുന്നിൽ' എന്ന് ആരാധകർ

അശ്വിന്റെ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ, ഈ വിവരം ഫോളോവേഴ്‌സുമായി പങ്കുവെച്ചതാണ് വൈറലായത്

  • Share this:

    ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരങ്ങളായ എംഎസ് ധോണി, വിരാട് കോഹ്‌ലി തുടങ്ങിയവരുടെ ട്വിറ്റർ ബ്ലൂ ടിക്ക് നഷ്ടപ്പെട്ടപ്പോഴും രവിചന്ദ്രൻ അശ്വിൻ ട്വിറ്റർ ബ്ലൂ ടിക്ക് നിലനിർത്തി. ഫീച്ചറിന് ഫീസ് നൽകാത്ത അക്കൗണ്ടുകളിൽ നിന്ന് ട്വിറ്റർ ബ്ലൂ ടിക്കുകൾ നീക്കം ചെയ്തതാണ് കോഹ്ലിക്കും ധോണിക്കും വിനയായത്. ഹോളിവുഡ് താരം ഹാലി ബെറി മുതൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണി വരെയുള്ള നിരവധി സെലിബ്രിറ്റികൾക്ക് അക്കൗണ്ട് പേരിന് നേരെയുള്ള വെരിഫൈഡ് ബ്ലൂ ടിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഇപ്പോഴും ബ്ലൂ ടിക്ക് നിലനിർത്തിയതാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അശ്വിന്റെ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽ, ഈ വിവരം ഫോളോവേഴ്‌സുമായി പങ്കുവെച്ചതാണ് വൈറലായത്.

    ബ്ലൂ ഐ ഇമോജിയുള്ള അശ്വിന്റെ നീല ടിക്കിന്റെ ഫോട്ടോ ഐപിഎൽ ടീം പങ്കിട്ടു. എന്നാൽ രസകരമായ കാര്യം, രാജസ്ഥാൻ റോയൽസിന്റെ ഔദ്യോഗിക അക്കൗണ്ടിന് ബ്ലൂ ടിക്ക് നഷ്ടമായി എന്നതാണ്.

    രവിചന്ദ്രൻ അശ്വിന്റെ ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷനിൽ ട്വിറ്റർ ഉപയോക്താക്കൾക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു. “ടിക്കുകളുടെയും വിക്കറ്റുകളുടെയും കാര്യത്തിൽ അശ്വിൻ അണ്ണൻ എപ്പോഴും മുന്നിലാണ്,” ഒരു ആരാധകൻ എഴുതി.

    ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ടീമിന്‍റെ അവിഭാജ്യ ഘടകമാണ് രവിചന്ദ്രൻ അശ്വിൻ. 6.75 ഇക്കോണമി റേറ്റ് ഉള്ള അശ്വിൻ 6 മത്സരങ്ങളിൽ നിന്ന് 8 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

    വലംകൈ ഓഫ് സ്പിന്നർ ബാറ്റുകൊണ്ടും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 19-ാം ഓവറിൽ മുഹമ്മദ് ഷമിയുടെ പന്തിൽ തുടർച്ചയായ രണ്ട് ബൗണ്ടറികൾ പറത്തി അശ്വിൻ രാജസ്ഥാന്‍റെ വിജയം എളുപ്പമാക്കാൻ സഹായിച്ചു.

    Published by:Anuraj GR
    First published: