കോടികള്‍ കൊയ്ത് യുവതാരം; തമിഴ്നാട് താരത്തിന് ലഭിച്ചത് 8.4 കോടി
കോടികള്‍ കൊയ്ത് യുവതാരം; തമിഴ്നാട് താരത്തിന് ലഭിച്ചത് 8.4 കോടി
Last Updated :
Share this:
ജയ്പൂര്‍: താരലേലത്തില്‍ താരമായി തമിഴ്നാട് ബൗളര്‍ വരുണ്‍ ചക്രവര്‍ത്തി. ഇതുവരെയും ദേശീയ ടീമിലേക്ക് പ്രവേശനം ലഭിക്കാത്ത യുവതാരത്തിനെ 8.4 കോടി നല്കി കിങ്ങ്സ് ഇലവന് പഞ്ചാബാണ് സ്വന്തമാക്കിയത്. വെറും 20 ലക്ഷം രൂപയായിരുന്നു വരുണിന്റെ അടിസ്ഥാന വില. തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ നടത്തിയ മികച്ച പ്രകടനമാണ് താരത്തിന്റെ മൂല്യം ഉയര്‍ത്തിയത്.
ലേലത്തട്ടില്‍ വരുണ്‍ ചക്രവര്‍ത്തി എത്തിയപ്പോള്‍ തന്നെ എല്ലാ ടീമുകളും താരത്തിനായ് രംഗത്തെത്തിയിരുന്നു. എന്നാല്‍ പണമെറിഞ്ഞുള്ള മത്സരത്തില്‍ പഞ്ചാബ് വിജയിക്കുകയായിരുന്നു. ഇത്തവണത്തെ ലേലത്തിലെ ഉയര്‍ന്ന തുകയാണ് യുവതാരത്തിന് ലഭിച്ചത്. നേരത്തെ ഇതേ തുകയ്ക്ക് ജയദേവ് ഉനദ്കടിനെ രാജസ്ഥാന് സ്വന്തമാക്കിയിരുന്നു.
മുഹമ്മദ് ഷമിയെ 4.8 കോടി രൂപയ്ക്ക് കിങ്ങ്സ് ഇലവന് പഞ്ചാബ് സ്വന്തമാക്കിയിരുന്നു. വരുണ്‍ ആരോണിനെ 2.4 കോടിയ്ക്ക് രാജസ്ഥാന് സ്വന്തമാക്കിയപ്പോള്‍, മോഹിത് ശര്‍മയെ 5 കോടി നല്കി ചെന്നൈ ടീമിലേക്ക് തിരികെയെത്തിച്ചു.
From his base price of INR 20 lacs to being sold for INR 840 lacs! Whoop! https://t.co/BM6UGTkCfh
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.