ഐപിഎല്‍ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ അവിശ്വസനീയ തോല്‍വിയാണ് പഞ്ചാബ് കിങ്സ് രാജസ്ഥാന് റോയല്‍സില്‍ നിന്നും ഏറ്റുവാങ്ങിയത്. 19ആം ഓവര്‍ വരെ തകര്‍ത്തടിച്ച് മുന്നേറിയ പഞ്ചാബ് അവസാന ഓവര്‍ എറിഞ്ഞ കാര്‍ത്തിക് ത്യാഗിക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. അവസാന ഓവറില്‍ നാല് റണ്‍സ് മാത്രം ജയിക്കാന്‍ വേണ്ടിയിരുന്ന പഞ്ചാബിന് കേവലം ഒരു റണ്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
അതേസമയം, ടി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ക്രിസ് ഗെയിലിനെ പുറത്തിരുത്തിയാണ് ഇന്നലെ രാജസ്ഥാന് റോയല്‍സിനെതിരെ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സ് കളിക്കാനിറങ്ങിയത്. നാല്‍പ്പത് വയസിന് മുകളില്‍ പ്രായമായെങ്കിലും ഇന്ന് കളിക്കളത്തില്‍ ബൗളര്‍മാര്‍ ഭയപ്പെടുന്ന ബാറ്റ്സ്മാനാണ് വിന്‍ഡീസ് താരമായ ക്രിസ് ഗെയ്ല്.
ഗെയിലിന്റെ നാല്‍പ്പത്തിരണ്ടാം ജന്മദിന ദിനത്തില്‍ നടന്ന മത്സരത്തിലായിരുന്നു അദ്ദേഹത്തെ പുറത്തിരുത്തി കളിക്കാനിറങ്ങാന്‍ പഞ്ചാബ് തീരുമാനിച്ചത്. ഇപ്പോഴിതാ പഞ്ചാബ് കിങ്സിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സുനില്‍ ഗവാസ്കറും കെവിന് പീറ്റേഴ്സണും. രാജസ്ഥാനെതിരായ മത്സരത്തില്‍ ഗെയ്ലിനെ എന്തുകൊണ്ട് കളിപ്പിച്ചില്ലെന്ന് ഇരുവരും ചോദിച്ചു.
ഗെയ്ലിനെ അദ്ദേഹത്തിന്റെ ജന്മദിനത്തില് പുറത്തിരുത്താന്‍ പാടില്ലായിരുന്നുവെന്ന് പീറ്റേഴ്സണ് പറഞ്ഞു. 'ക്രിസ് ഗെയ്ലിനെ അദ്ദേഹത്തിന്റെ ജന്മദിനത്തില് എന്തിനാണ് നിങ്ങള്‍ ഒഴിവാക്കിയതെന്ന് എനിക്ക് മനസിലാകുന്നില്ല. നിങ്ങള്‍ അവനെ കളിപ്പിക്കേണ്ടിയിരുന്ന ഒരു മത്സരമുണ്ടായിരുന്നെങ്കില്‍ അത് ഇതായിരുന്നു. അതില്‍ അദ്ദേഹം പരാജയപ്പെട്ടിരുന്നുവെങ്കില്‍, ശരി നിങ്ങള്‍ക്ക് ഇനി അല്പം വിശ്രമിക്കാമെന്ന് പഞ്ചാബിന് അദ്ദേഹത്തോട് പറയാമായിരുന്നു.'-സ്റ്റാര്‍ സ്പോര്‍ട്സില്‍ സംസാരിക്കവെ പീറ്റേഴ്സണ് പറഞ്ഞു.
ഗെയ്ല് പ്ലേയിങ് ഇലവനില്‍ ഇല്ലാത്തത് കണ്ട് താന്‍ ഞെട്ടിപ്പോയെന്ന് ഗവാസ്കറും പറഞ്ഞു. 'ഐപിഎല്‍ മാത്രമല്ല, സിപിഎല്‍, ബിഗ് ബാഷ് ലീഗ് തുടങ്ങി എല്ലാവിധ ടി20 ലീഗുകളിലും അവന് ആധിപത്യം പുലര്‍ത്തിയിട്ടുണ്ട്. എന്നിട്ട് നിങ്ങള്‍ അവനെ അദ്ദേഹത്തിന്റെ ജന്മദിനത്തില് ഈ മത്സരത്തില്‍ നിന്ന് ഒഴിവാക്കുന്നു. ഒട്ടും യുക്തിയില്ലാത്ത തീരുമാനമാണിത്.' -ഗവാസ്കര്‍ പറഞ്ഞു.
Sanju Samosn |'ദൈവം നല്കിയ കഴിവ് സഞ്ജു നശിപ്പിക്കുന്നു'; വിമര്‍ശനവുമായി സുനില്‍ ഗവാസ്കര്ഐപിഎല് രണ്ടാം പാദ മത്സരം യുഎഈയില്‍ പുനരാരംഭിച്ചപ്പോള്‍ ത്രില്ലര്‍ ജയവുമായാണ് സഞ്ജുവും കൂട്ടരും കടന്നുവരുന്നത്. പഞ്ചാബ് കിങ്സിനെതിരെ അവിശ്വസനീയ ജയമാണ് സഞ്ജുവിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ രാജസ്ഥാന് റോയല്‍സ് നേടിയെടുത്തത്. 19ാ0 ഓവര്‍ വരെ തകര്‍ത്തടിച്ച് മുന്നേറിയ പഞ്ചാബ് അവസാന ഓവര്‍ എറിഞ്ഞ കാര്‍ത്തിക് ത്യാഗിക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. അവസാന ഓവറില്‍ നാല് റണ്‍സ് മാത്രം ജയിക്കാന്‍ വേണ്ടിയിരുന്ന പഞ്ചാബിന് കേവലം ഒരു റണ്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
അതേസമയം, പഞ്ചാബിനെതിരെ ബാറ്റിങ്ങില്‍ പരാജയപ്പെട്ട രാജസ്ഥാന് റോയല്‍സ് നായകന് സഞ്ജു സാംസണിനെ വിമര്‍ശിച്ച് രംഗത്തെത്തുകയാണ് സുനില്‍ ഗാവസ്കര്‍. സഞ്ജുവിന്റെ ഷോട്ട് സെലക്ഷന് മോശമാണെന്നാണ് ഗാവസ്കര്‍ ചൂണ്ടിക്കാണിക്കുന്നത്. ദൈവം കനിഞ്ഞു നല്കിയ കഴിവ് പാഴാക്കുന്ന രീതിയിലാണ് സഞ്ജുവിന്റെ കളിയെന്നും സുനില്‍ ഗാവസ്കര്‍ പറഞ്ഞു. നീണ്ടകാലം ഇന്ത്യന്‍ കരിയര്‍ ആഗ്രഹിക്കുന്നെങ്കില്‍ സഞ്ജു സ്കോറിങ്ങില്‍ സ്ഥിരത കണ്ടെത്തിയേ മതിയാകൂ. അതിന് ആദ്യം ഷോട്ട് സെലക്ഷന് മെച്ചപ്പെടുത്തണം-ഗാവസ്കര്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.