ISL | ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ്-പഞ്ചാബ് എഫ്.സി പോരാട്ടം; വിജയിച്ചാൽ ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്ത്
- Published by:Arun krishna
- news18-malayalam
Last Updated:
പരിക്ക് മാറി സൂപ്പർ താരം അഡ്രിയൻ ലൂണ മാർച്ചോടെ കളത്തിലിറങ്ങുമെന്ന് മുഖ്യപരിശീലകന്‍ ഇവാൻ വുക്കോമനോവിച്ച് പറഞ്ഞു
ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്.സി പോരാട്ടം. വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്ത് എത്തും. പരിക്ക് മാറി സൂപ്പർ താരം അഡ്രിയൻ ലൂണ മാർച്ചോടെ കളത്തിലിറങ്ങുമെന്ന് മുഖ്യപരിശീലകന്‍ ഇവാൻ വുക്കോമനോവിച്ച് പറഞ്ഞു. വൈകിട്ട് ആറര മുതൽ മത്സരത്തിന്റെ വിശേഷങ്ങൾ ന്യൂസ് 18 കേരളത്തിൽ തത്സമയം കാണാം. കലൂർ ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.
ഒരേ സമയം എതിരാളികളോടും പരിക്കുകളോടും ഇടതടവില്ലാതെ ഏറ്റുമുട്ടിയാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ യാത്ര. പരിക്ക് മൂലം സൂപ്പർ താരം അഡ്രിയൻ ലൂണയെയും ക്വാമെ പെപ്രയെയും ടീമിനു നഷ്ടമായി. എന്നിട്ടും പതിമൂന്ന് മത്സരങ്ങളിൽ എട്ടിലും വിജയം നേടി മഞ്ഞപ്പട തളരാതെ കുതിക്കുകയാണ്. ഇന്ന് ഹോം ഗൗണ്ടിലെ മത്സരത്തിൽ കരുത്തരായ പഞ്ചാബിനെയാണ് കൊമ്പന്മാര്‍ നേരിടുക. കടുത്ത മത്സരം പ്രതീക്ഷിക്കുന്നതായി കോച്ച് ഇവാൻ വുക്കോമനോവിച്ച് അറിയിച്ചു.
പരിക്ക് മാറി മാർച്ചോടെ നായകൻ ലൂണയും ടീമിൽ എത്തും. ലൂണ മുംബൈയിൽ ചികിത്സയുടെ രണ്ടാം ഘട്ടത്തിലാണ്. ഇന്നത്തെ കളികാണാൻ സ്റ്റാൻഡിൽ ലൂണ ഉണ്ടാകുമെന്നും കോച്ച് പറഞ്ഞു . കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരുവിനെതിരെ നേടിയ മിന്നുന്ന വിജയവുമായാണ് പഞ്ചാബ് ഇറങ്ങുന്നത്. ടീം ആത്മവിശ്വാസത്തിലാണെന്ന് പഞ്ചാബ് എഫ്സി കോച്ച് സ്റ്റൈകോസ് വെർഗറ്റിസ് വ്യക്തമാക്കി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
February 12, 2024 7:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ISL | ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ്-പഞ്ചാബ് എഫ്.സി പോരാട്ടം; വിജയിച്ചാൽ ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്ത്