ഫുട്ബോള്‍ താരങ്ങള്‍ക്ക് 'ബിരിയാണി:' ചെലവ് 43 ലക്ഷം രൂപ; കഴിച്ചവര്‍ ആരുമില്ല: വന്‍തട്ടിപ്പ്
- Published by:Arun krishna
- news18-malayalam
Last Updated:
കശ്മീരില്‍ ഫുട്ബോളിന്‍റെ വളര്‍ച്ചയ്ക്കായി സ്പോര്‍ട്സ് കൗൺസിൽ അനുവദിച്ച തുകയിലാണ് വന്‍ തിരിമറി നടത്തിയിരിക്കുന്നത്
സംസ്ഥാനത്തെ ഫുട്ബോള്‍ താരങ്ങളുടെ വളര്‍ച്ചയ്ക്കായി അനുവദിച്ച ലക്ഷങ്ങളുടെ ഫണ്ട് 'ബിരിയാണി' വാങ്ങാന്‍ ഉപയോഗിച്ച ജമ്മു കശ്മീര്‍ ഫുട്ബോള്‍ അസോസിയേഷന്‍ കുടുങ്ങി. കശ്മീരില്‍ ഫുട്ബോളിന്‍റെ വളര്‍ച്ചയ്ക്കായി സ്പോര്‍ട്സ് കൗൺസിൽ അനുവദിച്ച തുകയിലാണ് വന്‍ തിരിമറി നടത്തിയിരിക്കുന്നത്. സംഭവം പുറത്തായതോടെ ആരാധകരുടെ പരാതിയില്‍ ജെകെഎഫ്‌എയ്‌ക്കെതിരെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) കേസെടുത്തു.
ജെകെഎഫ്എ പ്രസിഡന്റ് സമീർ താക്കൂർ, ട്രഷറർ സുരിന്ദർ സിങ് ബണ്ടി, ചീഫ് എക്സിക്യൂട്ടിവ് എസ്.എ. ഹമീദ്, ജെകെഎഫ്എ അംഗം ഫയാസ് അഹമ്മദ് എന്നിവർക്കെതിരെ കേസെടുത്തു. കൃത്രിമമായി ഉണ്ടാക്കിയ ബില്ലുകൾ ഉപയോഗിച്ച് പണം തട്ടിയെടുത്തെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഖേലോ ഇന്ത്യ, മുഫ്തി മെമ്മോറിയൽ ഗോൾഡ് കപ്പ് തുടങ്ങിയ ടൂർണമെന്റുകൾ സംഘടിപ്പിക്കാനാണ് ലക്ഷക്കണക്കിനു രൂപ ഫുട്ബോൾ അസോസിയേഷന് അനുവദിച്ചത്.
ശ്രീനഗറിലെ മുഗൾ ദർബാർ, പോളോ വ്യൂ തുടങ്ങിയ റസ്റ്റോറന്റുകൾക്ക് 43,06,500 രൂപ ഫുട്ബോൾ അസോസിയേഷൻ നൽകിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ടീമംഗങ്ങൾക്കു കഴിക്കാനായി ഇത്രയും തുകയ്ക്ക് ബിരിയാണി വാങ്ങിയെന്നാണ് അസോസിയേഷന്റെ നിലപാട്. എന്നാല്‍ കശ്മീരിലെ ഒരു ടീമിനും ഇത്തരത്തിൽ ബിരിയാണി കിട്ടിയില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി. 1,41,300 രൂപ ഹിന്ദുസ്ഥാൻ ഫോട്ടോസ്റ്റാറ്റ് എന്ന സ്ഥാപനത്തിനും അസോസിയേഷൻ നല്‍കിയിട്ടുണ്ട്. ഇതിനു വേണ്ടിയും വ്യാജ രേഖ തയാറാക്കിയതായി അഴിമതി വിരുദ്ധ ബ്യൂറോ കണ്ടെത്തി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 02, 2022 2:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഫുട്ബോള്‍ താരങ്ങള്‍ക്ക് 'ബിരിയാണി:' ചെലവ് 43 ലക്ഷം രൂപ; കഴിച്ചവര്‍ ആരുമില്ല: വന്‍തട്ടിപ്പ്