Jean-Pierre Adams | കോമയിൽ കിടന്നത് 40 വർഷം; മുൻ ഫ്രഞ്ച് ഫുട്‍ബോളർ ജീൻ പിയർ ആഡംസ് അന്തരിച്ചു

Last Updated:

കളിക്കിടെ പരിക്കേറ്റതിന് പിന്നാലെ നടത്തിയ ചികിത്സയിൽ സംഭവിച്ച പിഴവിനെ തുടർന്നാണ് അദ്ദേഹം കോമയിലായത്.

Jean-Pierre Adams
Jean-Pierre Adams
ചികിത്സാപ്പിഴവ് മൂലം ഏകദേശം 40 വർഷത്തോളം അബോധാവസ്ഥയിൽ കഴിഞ്ഞ ഫ്രഞ്ച് ഫുട്‌ബോള്‍ താരം ജീന്‍ പിയർ ആഡംസ് അന്തരിച്ചു. 71 വയസ്സായിരുന്നു. കളിക്കിടെ പരിക്കേറ്റതിന് പിന്നാലെ നടത്തിയ ചികിത്സയിൽ സംഭവിച്ച പിഴവിനെ തുടർന്നാണ് അദ്ദേഹം കോമയിലായത്. രാജ്യാന്തര ഫുട്‍ബോളിൽ ഫ്രാൻസ് ജേഴ്‌സിയിൽ കളിച്ച താരം ക്ലബ് തലത്തിൽ പി എസ് ജി , നിമ്മെ, നീസ് എന്നീ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. പി എസ് ജിയും നിമ്മെയുമാണ് അദ്ദേഹത്തിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്.
1982ല്‍ കാലിനു പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നല്‍കിയ അനസ്‌തേഷ്യയില്‍ സംഭവിച്ച പിഴവിനെ തുടർന്ന് അദ്ദേഹത്തിന് മസ്തിഷ്ക്കാഘാതമുണ്ടായി. തുടര്‍ന്ന് ഇത്രകാലവും അബോധാവസ്ഥയിലായിരുന്നു. ഭാര്യ ബെര്‍ണഡിറ്റാണ് ഇക്കാലം മുഴുവൻ അദ്ദേഹത്തെ പരിചരിച്ചത്. ദയാവധം നടപ്പാക്കണമെന്ന ആവശ്യവുമായി സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർ രംഗത്ത് എത്തിയിട്ടും അദ്ദേഹത്തെ മരണത്തിന് വിട്ടുകൊടുക്കാതെ പരിചരിക്കുകയായിരുന്നു ബെർണഡിറ്റ്.
എഴുപതുകളുടെ കാലഘട്ടത്തിൽ ഫ്രഞ്ച് ക്ലബ് പി എസ് ജിയുടെ പ്രതിരോധ മതിൽ ആയിരുന്നു ആഡംസ്. തന്റെ 29ാ൦ വയസ്സിൽ പി എസ് ജിയുമായി കരാർ ഒപ്പിട്ട വളരെ പെട്ടെന്ന് തന്നെ ക്ലബിന്റെ മുൻനിര കളിക്കാരിൽ ഒരാളായി മാറി. സെന്റര്‍ ബാക്ക് സ്ഥാനത്ത് കളിച്ചിരുന്ന ആഡംസ് 1972-77 കാലഘട്ടത്തിൽ ഫ്രാൻസിന്റെ പ്രതിരോധ നിരയുടെ ചുമതല ഏറ്റെടുത്ത് കളിച്ചു. പ്രതിരോധ നിരയിലെ അദ്ദേഹം പുറത്തെടുത്ത മികവ് മൂലം ആരാധകർ അദ്ദേഹത്തെ 'ബ്ലാക്ക് റോക്ക്' എന്നാണ് വിളിച്ചിരുന്നത്.
advertisement
ഫ്രാൻസ് ജേഴ്‌സിയിൽ 21 മത്സരങ്ങൾ കളിച്ച അദ്ദേഹം പി എസ് ജിക്കായി 41 മത്സരങ്ങളും നീസിനായി 126 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 1968, 1969 വര്‍ഷങ്ങളില്‍ ചാമ്പ്യനാറ്റ് ഡി ഫ്രാന്‍സ് അമേച്വര്‍ റണ്ണര്‍ അപ്പായിരുന്നു ആഡംസ്
മലയാളം വാർത്തകൾ/ വാർത്ത/Sports/
Jean-Pierre Adams | കോമയിൽ കിടന്നത് 40 വർഷം; മുൻ ഫ്രഞ്ച് ഫുട്‍ബോളർ ജീൻ പിയർ ആഡംസ് അന്തരിച്ചു
Next Article
advertisement
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
കൊച്ചി സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് 'ഏറ്റവും മികച്ച പ്രിൻസിപ്പാൾ' പുരസ്കാരം
  • സെന്‍റ് റീത്താസ് സ്‌കൂൾ പ്രിൻസിപ്പാൾ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് മികച്ച പ്രിൻസിപ്പാൾ പുരസ്കാരം ലഭിച്ചു.

  • ഹിജാബ് വിവാദങ്ങൾക്കിടയിൽ റോട്ടറി ഇന്‍റർനാഷണൽ ക്ലബ് സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിച്ചു.

  • തിരുവനന്തപുരത്ത് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്കാരം സമ്മാനിക്കും.

View All
advertisement