Santosh Trophy | 'കപ്പടിച്ചിട്ട് വാ മക്കളെ'; സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന് വിജയാശംസ നേർന്ന് കെ സുധാകരൻ
- Published by:Naveen
- news18-malayalam
Last Updated:
സന്തോഷ് ട്രോഫിയിൽ തങ്ങളുടെ 15-ാം ഫൈനല്‍ മത്സരത്തിനിറങ്ങുന്ന കേരളം ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്.
സന്തോഷ് ട്രോഫി (Santosh Trophy) ഫൈനൽ മത്സരത്തിൽ ബംഗാളിനെ നേരിടാൻ ഒരുങ്ങുന്ന കേരളത്തിന് (Kerala Football Team) വിജയാശംസകൾ നേർന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ (K Sudakaran). 'കപ്പടിച്ചിട്ട് വാ മക്കളെ' എന്ന തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് കെപിസിസി പ്രസിഡന്റ് കേരളത്തിന്റെ ടീമിന് ആശംസ നേർന്നത്.
മലപ്പുറത്ത് മഞ്ചേരിയിലെ പയ്യനാട്ടെ സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് കേരളം - ബംഗാൾ മത്സരം ആരംഭിക്കുന്നത്. ഇന്ത്യൻ ഫുട്ബോളിലെ പവർ ഹൗസുകളായ കേരളവും ബംഗാളും സന്തോഷ് ട്രോഫി ഫൈനൽ പോരാട്ടത്തിന് ഇറങ്ങുമ്പോൾ മത്സരം ആവേശകരമാകും എന്ന പ്രതീക്ഷയിൽ തന്നെയാണ് ആരാധകർ. കിരീടങ്ങളുടെ എണ്ണത്തിൽ മുൻതൂക്കം ബംഗാളിന് ആണെങ്കിലും ഇക്കുറി ടൂർണമെന്റിൽ തകർപ്പൻ ഫോമിലാണെന്നുള്ളതും മത്സരം നടക്കുന്നത് സ്വന്തം നാട്ടിലാണെന്നുള്ളതും കേരളത്തിനെ ഫേവറൈറ്റുകൾ ആക്കുന്നു. കൂടാതെ ഫൈനൽ റൗണ്ട് ഗ്രൂപ്പ് ഘട്ടത്തിൽ ബംഗാളിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവും കേരളത്തിന് കൂട്ടായുണ്ട്.
advertisement
Also read- Santosh Trophy| സന്തോഷ് ട്രോഫി ഫൈനല്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവ
സന്തോഷ് ട്രോഫിയിൽ തങ്ങളുടെ 15-ാം ഫൈനല്‍ മത്സരത്തിനിറങ്ങുന്ന കേരളം ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. അതേസമയം 33-ാം കിരീടമാണ് ബംഗാള്‍ ലക്ഷ്യമിടുന്നത്. സെമിയില്‍ കര്‍ണാടകയെ 7-3ന് തകർത്തുവിട്ടാണ് കേരളം ഫൈനലിലേക്ക് കടന്നത് അതേസമയം, മണിപ്പൂരിനെ 3-0ന് തോൽപ്പിച്ചായിരുന്നു ബംഗാൾ ഫൈനലിലേക്ക് കടന്നത്.
അവസാനമായി ഇരുടീമുകളും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളത്തിനായിരുന്നു ജയം. അതും കൊല്‍ക്കത്തയില്‍ വെച്ച് നടന്ന മത്സരത്തിൽ തോൽവി വഴങ്ങേണ്ടി വന്നതിന്റെയും ഒപ്പം സീസണിൽ ഗ്രൂപ്പ് ഘട്ടത്തിൽ വഴങ്ങേണ്ടി വന്ന തോൽവിയുടെയും കണക്കുകൾ വീട്ടാനാണ് ബംഗാള്‍ ഒരുങ്ങുമ്പോൾ സ്വന്തം നാട്ടുകാരുടെ മുന്നിൽ വീണ്ടും കിരീട൦ ഉയർത്താനാണ് കേരളം ലക്ഷ്യമിടുന്നത്.
advertisement
മത്സരം എഐഎഫ്എഫ് ഫേസ്‌ബുക്ക് പേജില്‍ ലൈവ് ആയി കാണാം.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 02, 2022 7:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Santosh Trophy | 'കപ്പടിച്ചിട്ട് വാ മക്കളെ'; സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന് വിജയാശംസ നേർന്ന് കെ സുധാകരൻ









