മലപ്പുറം: 75ാമത് സന്തോഷ് ട്രോഫി (Santosh Trophy) ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് നടക്കുകയാണ്. തിങ്കളാഴ്ച രാത്രി എട്ടുമുതല്‍ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ഫൈനല്‍. സ്വന്തംഗ്രൗണ്ടും ആര്‍പ്പുവിളിക്കാന്‍ പതിനായിരങ്ങളും ഇനി സമീപകാലത്തൊന്നും സന്തോഷ് ട്രോഫിയില്‍ കേരളം പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടുതന്നെ ജീവന്‍മരണപ്പോരാട്ടം എന്നാണ് മത്സരത്തിനെ കേരള പരിശീലകന്‍ ബിനോ ജോര്‍ജ് വിശേഷിപ്പിക്കുന്നത്. റമസാന്‍നോമ്പ് നോറ്റ് കളികാണാനെത്തിയ കാണികള്‍ക്ക് ജയത്തോടെ പെരുന്നാള്‍സമ്മാനം നല്‍കുമെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു.
15-ാം ഫൈനല്‍ കളിക്കുന്ന കേരളം ആറാംകിരീടമാണ് ലക്ഷ്യമിടുന്നത്. മറുവശത്ത് 33-ാം കിരീടമാണ് ബംഗാള്‍ ലക്ഷ്യമിടുന്നത്. അവസാനമായി ഇരുടീമുകളും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ കേരളത്തിനായിരുന്നു ജയം. അതും കൊല്‍ക്കത്തയില്‍വെച്ച്. സ്വന്തം നാട്ടിലേറ്റ ആ തോല്‍വിക്ക് പകരംവീട്ടാനുളള ഒരുക്കത്തിലാണ് ബംഗാള്‍.
മഞ്ചേരി പയ്യനാട് സ്റ്റേഡിയം നിറഞ്ഞു കവിയുമെന്നുറപ്പാണ്. കളി കാണാൻ എത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവ.
ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ എടുത്തവര്‍ നാലു മണി മുതല്‍ സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിച്ച് തുടങ്ങേണ്ടതാണ്. ടിക്കറ്റുകള്‍ എടുത്തവര്‍ സ്റ്റേഡിയത്തിന് 7.30ന് മുമ്പായി അകത്ത് പ്രവേശിച്ച് ഇരിപ്പിടത്തില്‍ എത്തിചേരേണ്ടതാണ്. 7.30 ന് ശേഷം സ്‌റ്റേഡിയത്തിന്റെ ഗെയിറ്റുകള്‍ അടക്കുന്നതായിരിക്കും.
തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടി ഫൈനലിന്റെ ഓഫ്‌ലൈന്‍ കൗണ്ടര്‍ ടിക്കറ്റുകളുടെ വില്‍പന വൈകിട്ട് 4 മണിക്ക് തന്നെ ആരംഭിക്കും. പതിവ് പോലെ സ്റ്റേഡിയത്തിന് സമീപം ഓഫ്‌ലൈൻ ടിക്കറ്റുകളുടെ കൗണ്ടർ സജീവമായിരിക്കും. ഫൈനല്‍ കാണാനെത്തുന്ന 6 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ടിക്കറ്റ് നിര്‍ബന്ധമാണ്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.