ഇന്ത്യാ- വിന്‍ഡീസ് നാലാം ഏകദിനം നാളെ; ജാദവെത്തുമ്പോള്‍ ധോണി പുറത്തോ?

Last Updated:
മുംബൈ: ഇന്ത്യാ വിന്‍ഡീസ് ഏകദിന പരമ്പരയിലെ നാലാം ഏകദിനം നാളെ മുംബൈയില്‍ നടക്കും. മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇരുടീമുകളും 1- 1 ന് സമനില പാലിക്കുന്നതിനാല്‍ ഏറെ നിര്‍ണ്ണായകമാണ് നാളത്തെ പോരാട്ടം. ഇന്നലത്തെ തോല്‍വിയ്ക്ക് പിന്നാലെ കേദാര്‍ ജാദവ് അടുത്ത മത്സരത്തിനുണ്ടാകുമെന്നും ടീമിന്റെ ബാലന്‍സിങ്ങിനാണ് പ്രാധാന്യമെന്നും നായകന്‍ വിരാട് കോഹ്‌ലി പറയുകയുണ്ടായി.
ടി ട്വന്റി ടീമില്‍ നിന്ന് ധോണിയെ പുറത്താക്കിയതിനു പിന്നാലെ നടന്ന ഏകദിന മത്സരത്തിലും ധോണി ബാറ്റിങ്ങില്‍ പൂര്‍ണ്ണ പരാജയമായതോടെ താരം നാളത്തെ മത്സരത്തിനുള്ള ടീമിലുണ്ടാകുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഋഷഭ് പന്ത് ടീമിലുള്ളത് ധോണിയ്ക്ക് വിനയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ കേദാര്‍ ജാദവ് ടീമിലെത്തുമ്പോഴും ധോണി കളത്തിനു പുറത്ത് പോകാന്‍ സാധ്യതയില്ല. കഴിഞ്ഞ മത്സരത്തില്‍ ബാറ്റിങ്ങില്‍ തിളങ്ങിയില്ലെങ്കിലും കീപ്പിങ്ങില്‍ മികച്ച പ്രകടനമായിരുന്നു ധോണി പുറത്തെടുത്തത്. അതുകൊണ്ട് തന്നെ ധോണിയെ പുറത്തിരുത്തി അവസാന ഇലവനെ പ്രഖ്യാപിക്കാന്‍ കോഹ്‌ലിയും സംഘവും തയ്യാറാവില്ല.
advertisement
പൂണെ ഏകദിനത്തില്‍ രവീന്ദ്ര ജഡേജയെ പുറത്തിരുത്തി അഞ്ച് സെപ്ഷ്യലിസ്റ്റ് ബൗളര്‍മാരെയാണ് ഇന്ത്യ കളിപ്പിച്ചത്. ഇതില്‍ ഒരു താരത്തെ പുറത്തിരുത്തിയാകും ഇന്ത്യ ജാദവിന് അവസരം നല്‍കുക. യുവതാരം ഖലീല്‍ അഹമ്മദിനെയാകും കോഹ്‌ലി പുറത്തിരുത്തുക. ബൂംറയും ഭൂവനേശ്വറും ടീമിലുള്ളപ്പോള്‍ ഖലീലിന്റെ അസാന്നിധ്യം ടീമിനെ ബാധിക്കുകയില്ല. സ്‌പെഷ്യലിസ്റ്റ് ബൗളേഴ്‌സായ കുല്‍ദീപിനും ചാഹലിനുമൊപ്പം ജാദവ് കൂടിചേരുമ്പോള്‍ ഇന്ത്യന്‍ ബോളിങ്ങിന്റെ ശക്തി വര്‍ധിക്കുകയേയുള്ളു.
advertisement
അതേസമയം ബാറ്റിങ്ങിലേക്ക് ജാദവിന്റെ സംഭാവനകൂടിയെത്തുമ്പോള്‍ മധ്യനിര കരുത്താര്‍ജ്ജിക്കുകയും ചെയ്യും. ഏഷ്യാകപ്പിനു പിന്നാലെ ദേവ്ധര്‍ ട്രോഫിയിലും മികച്ച പ്രകടനമായിരുന്നു കേദാര്‍ ജാദവ് കാഴ്ചവെച്ചത്. കൂറ്റനടികളോടെ മധ്യനിരയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജാദവിന് കഴിയുമെന്നാണ് ഇന്ത്യന്‍ ടീം കരുതുന്നത്.
ആദ്യ മത്സരത്തില്‍ തിളങ്ങിയ രോഹിത് ശര്‍മ്മയ്ക്ക് പിന്നീട് തിളങ്ങാന്‍ കഴിയാത്തതും ഇന്ത്യക്ക് തലവേദനയാണ്. ധവാനും സ്ഥിരത പുലര്‍ത്താന്‍ കഴിയുന്നില്ല. നിലയുറപ്പിക്കുമെന്ന് തോന്നിപ്പിച്ച ശേഷമാണ് അമ്പാട്ടി റായിഡു പുറത്താകുന്നതെന്നതും ടീമിനെ സംബന്ധിച്ചിടത്തോളം നല്ലകാര്യമല്ല.
advertisement
ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്‌ലി, അമ്പാട്ടി റായിഡു, ഋഷഭ് പന്ത്, കേദാര്‍ ജാദവ്, എംഎസ് ധോണി, ഭൂവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂംറ
മലയാളം വാർത്തകൾ/ വാർത്ത/Sports/
ഇന്ത്യാ- വിന്‍ഡീസ് നാലാം ഏകദിനം നാളെ; ജാദവെത്തുമ്പോള്‍ ധോണി പുറത്തോ?
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement