India-Australia | ഇന്ത്യ-ഓസ്ട്രേലിയ ടി20 മത്സരം കാര്യവട്ടത്ത്; ഗ്രീൻഫീൽഡിൽ വീണ്ടും ക്രിക്കറ്റ് ആരവം ഉയരും

Last Updated:

കാര്യവട്ടത്തെ മികച്ച നിലവാരമുള്ള മൈതാനവും സ്റ്റേഡിയത്തിലെ സൌകര്യങ്ങളും കണക്കിലെടുത്ത് കൂടുതൽ മത്സരങ്ങൾ അനുവദിക്കാൻ ബിസിസിഐ തയ്യാറാകുന്നുണ്ട്

greenfield-stadium
greenfield-stadium
തിരുവനന്തപുരം; വീണ്ടുമൊരു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന് വേദിയാകൻ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയും. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഒരു ടി20 മത്സരമാണ് കാര്യവട്ടത്ത് നടക്കുക. ഈ വർഷം ഒക്ടോബറിൽ നടക്കുന്ന ട്വന്‍റി20 ലോകകപ്പിന് മുമ്പാണ് ഓസ്ട്രേലിയ ഇന്ത്യയിലെത്തുന്നത്. ഈ പര്യടനത്തിലെ ഒരു മത്സരമാണ് കാര്യവട്ടത്തിന് അനുവദിച്ചിരിക്കുന്നത്. മിക്കവാറും സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ ആകും ഈ മത്സരം നടക്കുക.
മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമുള്ള പരമ്പരകൾക്കായി സെപ്റ്റംബർ പകുതിയോടെയാണ് ഓസ്ട്രേലിയൻ ടീം ഇന്ത്യയിലെത്തുക. കാര്യവട്ടത്തെ മികച്ച നിലവാരമുള്ള മൈതാനവും സ്റ്റേഡിയത്തിലെ സൌകര്യങ്ങളും കണക്കിലെടുത്ത് കൂടുതൽ മത്സരങ്ങൾ അനുവദിക്കാൻ ബിസിസിഐ തയ്യാറാകുന്നുണ്ട്. ഈ വർഷം ആദ്യം വെസ്റ്റിൻഡീസിന്‍റെ ഇന്ത്യൻ പര്യടനത്തിനായി കാര്യവട്ടത്ത് ഒരു ടി20 മത്സരം അനുവദിച്ചിരുന്നു. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ മത്സരങ്ങളെല്ലാം ഒറ്റ വേദിയിൽ നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു.
ഈ വർഷം ജൂണിൽ നടക്കുന്ന ദക്ഷിണാഫ്രിക്കയുമായുള്ള പരമ്പരയിലെ ഒരു മത്സരവും കാര്യവട്ടത്തിന് നൽകാമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. എന്നാൽ ജൂണിൽ കേരളത്തിൽ മഴ ശക്തിയാർജ്ജിക്കുമെന്നതിനാൽ മത്സരം നടത്താൻ ബുദ്ധിമുട്ടാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിക്കുകയായിരുന്നു. ഇതോടെയാണ് സെപ്റ്റംബറിലും ഒക്ടോബർ ആദ്യവുമായി നടക്കുന്ന ഓസ്ട്രേലിയയുമായുള്ള മത്സരത്തിന് കാര്യവട്ടത്തെ തെരഞ്ഞെടുക്കാൻ ഇടയായത്.
advertisement
വി വി എസ് ലക്ഷ്മൺ ടീം ഇന്ത്യയുടെ പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്
അടുത്ത മാസം നടക്കാനിരിക്കുന്ന അയർലൻഡ് പര്യടനത്തിൽ മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മൺ ടീം ഇന്ത്യയുടെ പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്. ഒരേസമയം രണ്ട് ഇന്ത്യൻ ടീമുകൾ യുകെ പര്യടനത്തിനായി ജൂണിൽ തിരിക്കും. ഇതിൽ അയലൻഡിൽ ടി20 പരമ്പരയ്ക്കായി പോകുന്ന ടീമിനെയാണ് ലക്ഷ്മൺ പരിശീലിപ്പിക്കുക. അതേസമയം കഴിഞ്ഞ വർഷം കോവിഡ് കാരണം പൂർത്തിയാക്കാതിരുന്ന ടെസ്റ്റ് പരമ്പരയിലെ അവസാന മൽസരത്തിനായി രാഹുൽ ദ്രാവിഡ് പരിശീലിപ്പിക്കുന്ന മുതിർന്ന താരങ്ങൾ അടങ്ങിയ ടിം ഇംഗ്ലണ്ടിനെതിരെ കളിക്കാൻ ബർമിങ്ഹാമിൽ എത്തുന്നുണ്ട്. ജൂൺ 19 ന് ബെംഗളൂരുവിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ അഞ്ച് മത്സര ടി20 ഐ പരമ്പരയുടെ സമാപനത്തിന് ശേഷമാണ് ഇംഗ്ലണ്ടിലേക്ക് പോകുന്നത്.
advertisement
ESPN Cricinfo റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യൻ സെലക്ടർമാർ പരമ്പരകൾക്കായി രണ്ട് പ്രത്യേക ടീമുകളെ തിരഞ്ഞെടുക്കാൻ ഒരുങ്ങുകയാണ്. 2021-ൽ വിരാട് കോഹ്‌ലിയും കൂട്ടരും 5 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിൽ ഉണ്ടായിരുന്നപ്പോൾ ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം 3 ഏകദിനങ്ങൾക്കും ടി20 പരമ്പരയ്ക്കുമായി ശ്രീലങ്കയിലേക്ക് പോയിരുന്നു.
നിലവിൽ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ക്രിക്കറ്റ് ഡയറക്ടറുടെ ചുമതലയാണ് ലക്ഷ്മൺ വഹിക്കുന്നത്. ഇന്ത്യയുടെ പുതിയ മുഖ്യ പരിശീലകനായി നിയമിതനാകുകയാണെങ്കിൽ അദ്ദേഹം കളിക്കളത്തിൽ സമകാലീനനായ ദ്രാവിഡിനൊപ്പം സീനിയർ ടീമിന്‍റെ പരിശീലക സ്ഥാനത്ത് എത്തുകയാണ്. ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനും ഇന്ത്യൻ ആഭ്യന്തര സർക്യൂട്ടിൽ ബംഗാളിനുമൊപ്പവും ബാറ്റിംഗ് കൺസൾട്ടന്റായി കോച്ചിന്റെ റോളിൽ മുൻ താരം പ്രവർത്തിച്ചിട്ടുണ്ട്. ഈ വർഷമാദ്യം, കരീബിയൻ ദ്വീപിൽ ലോകകപ്പ് നേടിയ ഇന്ത്യ അണ്ടർ 19 ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു ലക്ഷ്മൺ.
advertisement
ഇന്ത്യൻ ടെസ്റ്റ് സ്ക്വാഡ് ജൂൺ 15 ന് യുകെ പര്യടനത്തിനായി പുറപ്പെടാൻ സാധ്യതയുണ്ട്. ഇന്ത്യൻ ക്യാംപിൽ കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ വർഷം ബർമിംഗ്ഹാം ടെസ്റ്റ് മാറ്റിവച്ചിരുന്നു. സന്ദർശകർ നിലവിൽ പരമ്പരയിൽ 2-1 ന് മുന്നിലാണ്, കൂടാതെ ഈ മത്സരം ജയിച്ച് 2007 ന് ശേഷം ഇംഗ്ലീഷ് മണ്ണിൽ ആദ്യ പരമ്പര വിജയമെന്ന നേട്ടം സ്വന്തമാക്കാനാകും ഇന്ത്യയുടെ ശ്രമം.
advertisement
ഇംഗ്ലണ്ടിനെതിരായ പരമ്പര പൂർത്തിയാക്കാനായി ഇന്ത്യ എത്തുമ്പോൾ ഇതുവരെ ക്രിക്കറ്റിൽ സംഭവിക്കാത്ത ഒരു കാര്യത്തിനും സാക്ഷ്യം വഹിക്കും. ഇരു ടീമുകളിലും ക്യാപ്റ്റനും കോച്ചും പുതിയ ആളുകളാണ്. ഒരേ പരമ്പരിൽ ഇരു ടീമുകളുടെയും ക്യാപ്റ്റനും കോച്ചും മാറുന്നത് നേരത്തെ സംഭവിച്ചിട്ടില്ലാത്ത കാര്യമാണ്. രോഹിത് ശർമ്മ നായകനും രാഹുൽ ദ്രാവിഡ് കോച്ചുമായി ഇന്ത്യ കളത്തിലിറങ്ങുമ്പോൾ, ബെൻ സ്റ്റോക്ക്-ബ്രണ്ടൻ മക്കല്ലം ജോഡിയുടെ കീഴിലാണ് ഇംഗ്ലണ്ട് അവരെ നേരിടുക.
മലയാളം വാർത്തകൾ/ വാർത്ത/Sports/
India-Australia | ഇന്ത്യ-ഓസ്ട്രേലിയ ടി20 മത്സരം കാര്യവട്ടത്ത്; ഗ്രീൻഫീൽഡിൽ വീണ്ടും ക്രിക്കറ്റ് ആരവം ഉയരും
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement