നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Kerala Blasters | ഡ്യൂറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം; ഇന്ത്യ നേവിയെ വീഴ്ത്തിയത് 1-0ന്

  Kerala Blasters | ഡ്യൂറണ്ട് കപ്പിൽ ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം; ഇന്ത്യ നേവിയെ വീഴ്ത്തിയത് 1-0ന്

  എഴുപതാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്.

  Kerala-Blasters

  Kerala-Blasters

  • Share this:
   കൊൽക്കത്ത: ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്‍റായ ഡ്യൂറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ നേവിയെ പരാജയപ്പെടുത്തി. എഴുപതാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്.

   മത്സരത്തി സമ്പൂർണ ആധിപത്യം പുലർത്തിയെങ്കിലും, ലക്ഷ്യം കാണുന്നതിൽ ബ്ലാസ്റ്റേഴ്സ് അമ്പേ പരാജയമായിരുന്നു. മത്സരത്തില്‍ ഗോളെന്നുറച്ച അര ഡസന്‍ അവസരങ്ങളെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പാഴാക്കി. അതേസമയം കൂടുതൽ ഒത്തൊരുമ പ്രകടിപ്പിച്ച ഇന്ത്യൻ നേവി, പലപ്പോഴും ബ്ലാസ്റ്റേഴ്സിനെ സമ്മർദ്ദത്തിലാക്കുകയും ചെയ്തു. ഇന്ത്യൻ നേവിയും ഗോളവസരം സൃഷ്ടിച്ചെങ്കിലും അവർക്കും ലക്ഷ്യം കാണാനായില്ല.

   69-ാം മിനുട്ടില്‍ ആണ് കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി പെനാൽറ്റി ലഭിച്ചത്. പ്രശാന്ത് നല്‍കിയ പാസ് ശ്രീകുട്ടനെ ഗോള്‍മുഖത്ത് എത്തിച്ചു. ഗോളടിക്കാന്‍ ശ്രീക്കുട്ടന്‍ ശ്രമുക്കും മുമ്പ് നേവി ഡിഫണ്ടർ താരത്തെ ഫൗള്‍ ചെയ്തു വീഴ്ത്തി. റഫറി പെനാൽറ്റിയും വിധിച്ചു. പെനാൽറ്റി കിക്ക് എടുത്ത ലൂണയ്ക്ക് ഒട്ടു പിഴച്ചില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ ഗോള്‍ ലൂണ നേടി.

   ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് സിയില്‍ ഒന്നാമത് എത്തി. ഇനി പതിനഞ്ചാം തീയതി ബെംഗളൂരു എഫ് സിക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

   ബ്ലാസ്‌റ്റേഴ്‌സിനായി ജസ്സല്‍, ആല്‍ബിനോ, രാഹുല്‍ കെ.പി, ജീക്‌സണ്‍ സിങ്, ലൂണ, ഖബ്ര തുടങ്ങിയ പ്രധാന താരങ്ങളെല്ലാം കളത്തിലിറങ്ങി. ഐഎസ്‌എല്ലിന് മുന്നോടിയായാണ് ബ്ലാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

   നാലു ഗ്രൂപുകളിലായാണ്​ ഡ്യൂറന്‍റ്​ കപ്പ്​ പോരാട്ടം. നിലവിലെ ചാംപ്യന്മാരായ ഗോകുലം കേരള ഗ്രൂപ്പ്​ ഡിയിലാണ്​. ഗ്രൂപിലെ ആദ്യ രണ്ടു സ്​ഥാനക്കാര്‍ നോകൗട്ടില്‍ കടക്കും. ഒക്​ടോബര്‍ മൂന്നിനാണ്​ ഫൈനല്‍​ പോരാട്ടം.

   Messi | പെലെയെ മറികടന്ന് മെസ്സി; കൂടുതൽ ഗോളുകൾ നേടുന്ന ലാറ്റിനമേരിക്കൻ താരം

   ഫുട്‍ബോൾ കളത്തിലെ റെക്കോർഡുകൾ പലതും പേരിലാക്കിയ അർജന്റീനയുടെ സൂപ്പർ താരം മെസ്സി ഇതാ വീണ്ടുമൊരു റെക്കോർഡ് നേട്ടം കൂടി പേരിലാക്കിയിരിക്കുന്നു. അന്താരാഷ്ട്ര ഫുട്ബാളിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡാണ് മെസ്സി സ്വന്തം പേരിലാക്കിയത്.

   Also read- ARG vs BRA | അര്‍ജന്റീന കൃത്രിമം കാണിച്ചെന്ന് തെളിഞ്ഞാല്‍ ബ്രസീലിന് 3-0 വിജയം; മത്സരം ഇനി നടന്നേക്കില്ല

   ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബൊളീവിയക്കെതിരെ ഗോളുകൾ അടിച്ച് കൂട്ടിയതോടെയാണ് ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് മെസ്സിക്ക് സ്വന്തമായത്. ഫുട്ബോള്‍ ഇതിഹാസമായ പെലെയുടെ പേരിലുണ്ടായിരുന്ന റെക്കോർഡാണ് മെസ്സി തകർത്തത്. 77 ഗോളുകളായിരുന്നു പെലെ നേടിയിരുന്നത്.

   ബൊളീവിയക്കെതിരായ മത്സരത്തിന് മുൻപ് മെസ്സി പെലെയുടെ റെക്കോർഡിന് ഒരു ഗോൾ പിന്നിലായിരുന്നു. മത്സരത്തിൽ ആദ്യ ഗോൾ നേടിയ മെസ്സി ഇതിഹാസ താരത്തിന്റെ റെക്കോർഡ് ഒപ്പമെത്തുകയും പിന്നീട് ഹാട്രിക് തികച്ച് റെക്കോർഡ് സ്വന്തം പേരിലാക്കുകയും ചെയ്യുകയായിരുന്നു.
   Published by:Anuraj GR
   First published: