ആധുനിക കാലഘട്ടത്തിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് ബാറ്റ്സ്മാൻമാരിൽ ഒരാളാണ് കെവിൻ പീറ്റേഴ്സൺ. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കൂടിയായിരുന്ന പീറ്റേഴ്സൺ, ഇംഗ്ലണ്ടിന്‍റെ പരിമിത ഓവർ ഫോർമാറ്റ് ക്രിക്കറ്റിന്റെ ആക്രമണാത്മക ബ്രാൻഡിന്റെ തുടക്കക്കാരനായിരുന്നു. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ ആരാധകവൃന്ദവും പീറ്റേഴ്‌സണുണ്ട്, അദ്ദേഹത്തിന്റെ ഓഫ്-ദി-കഫ് ട്വീറ്റുകൾ കാരണം പലപ്പോഴും വാർത്തകളിൽ ഇടം പിടിക്കുന്നു. ക്രിക്കറ്റിന് പുറമെ ഫുട്ബോളിലും കമ്പമുള്ള പീറ്റേഴ്സൺ ഇംഗ്ലീഷ് ക്ലബ് ചെൽസിയുടെ കടുത്ത ആരാധകനാണ്. ജൂൺ 27 ന് തന്റെ 42-ാം ജന്മദിനത്തിൽ, ലണ്ടൻ ക്ലബ്ബിനെ പരാമർശിച്ച് പീറ്റേഴ്‌സൺ സന്തോഷകരമായ ഒരു ട്വീറ്റ് ചെയ്തു. “എന്റെ ജന്മദിനത്തിൽ എനിക്ക് വേണ്ടത് ക്രിസ്റ്റ്യാനോ [റൊണാൾഡോ] ചെൽസിക്കായി കരാർ ഒപ്പിടുക എന്നതാണ്,” പീറ്റേഴ്സൺ ട്വീറ്റ് ചെയ്തു.
ചെൽസി ഇതിഹാസങ്ങളായ ആഷ്‌ലി കോൾ, ജോൺ ടെറി, ഫ്രാങ്ക് ലാംപാർഡ് എന്നിവർ പീറ്റേഴ്‌സന്‍റെ സുഹൃത്തുക്കളാണ്. പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കടുത്ത ആരാധകനാണ് പീറ്റേഴ്സൺ. അതുകൊണ്ട് തന്നെ പല ചെൽസി ആരാധകരെയും പോലെ പീറ്റേഴ്സണും റൊണാൾഡോയെ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ കാണാൻ ആഗ്രഹിക്കുന്നു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ നൂറുകണക്കിന് കമന്റുകളുമായി പീറ്റേഴ്സന്റെ ട്വീറ്റ് വൈറലായി.
All I want for my birthday is @Cristiano signing for @ChelseaFC 🚀
— Kevin Pietersen🦏 (@KP24) June 27, 2022
ഏതായാലും പീറ്റേഴ്സണിന്‍റെ ട്വീറ്റ് അതിവേഗം വൈറലായി. പീറ്റേഴ്ശണെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളെത്തി. “അത് സംഭവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഒരു ചെൽസി ആരാധകനാകാൻ കഴിയില്ല,” ഒരാൾ കുറിച്ചു.
Do you want Chelsea to play in europa too?
— Navvv (@boranavneet) June 27, 2022
ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ വേനൽക്കാലത്ത് 12 മില്യൺ പൗണ്ടിന്റെ കരാറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വൈകാരികമായ തിരിച്ചുവരവ് നടത്തി. 37 കാരനായ സ്‌ട്രൈക്കർ റെഡ് ഡെവിൾസിനെ ഒരിക്കൽ കൂടി ഉയരങ്ങളിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഓൾഡ് ട്രാഫോർഡിലെ റൊണാൾഡോയുടെ രണ്ടാം വരവ് പ്രീമിയർ ലീഗ് ഭീമന്മാർക്ക് ആവശ്യമുള്ള ഫലങ്ങൾ ഉണ്ടാക്കിയില്ല. എന്നിരുന്നാലും, യുണൈറ്റഡിനായി റൊണാൾഡോ 18 പ്രീമിയർ ലീഗ് ഗോളുകൾ നേടിയിട്ടുണ്ട്. സംയുക്ത ഗോൾഡൻ ബൂട്ട് ജേതാക്കളായ മോ സാലയ്ക്കും സൺ ഹ്യൂങ് മിന്നും പിന്നിലാണ് റൊണാൾഡോ.
Can’t be a chelsea fan if you actually want that to happen
— Toby (@TobyKacary) June 27, 2022
മറുവശത്ത്, ദീർഘകാല ഉടമ റോമൻ അബ്രമോവിച്ച് തന്റെ പ്രിയപ്പെട്ട ക്ലബ്ബ് അമേരിക്കൻ വ്യവസായി ടോഡ് ബോഹ്‌ലിക്ക് വിറ്റതോടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ചെൽസിയും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.