പെർത്തിൽ മേൽക്കൈ ഓസീസിന്
Last Updated:
പെർത്ത്: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ്ക്ക് മേൽകൈ. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എടുത്തിട്ടുണ്ട്. ഇതോടെ ഓസ്ട്രേലിയയുടെ ലീഡ് 175 റൺസായി. ഉസ്മാന്‍ ഖവാജ (41), ക്യാപ്റ്റന്‍ ടിം പെയ്ന്‍ (8) എന്നിവരാണ് ക്രീസിലുള്ളത്. ഇന്ത്യക്ക് വേണ്ടി മൊഹമ്മദ് ഷമി രണ്ട് വിക്കറ്റ് നേടി. മാര്‍കസ് ഹാരിസ് (20), ഷോണ്‍ മാര്‍ഷ് (അഞ്ച്), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (13), ട്രാവിസ് ഹെഡ് (19) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. 25 റൺസെടുത്ത ആരോൺ ഫിഞ്ച് പരിക്കേറ്റ് പുറത്തായത് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി.
സ്‌കോര്‍: ഓസ്‌ട്രേലിയ- 326, നാലിന് 132 & ഇന്ത്യ 283ന് പുറത്ത്
ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 283 റൺസിന് അവസാനിച്ചു. നാലു വിക്കറ്റിന് 173 എന്ന മികച്ച നിലയിൽനിന്നാണ് 283 റൺസ് എടുക്കുന്നതിനിടയിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാരെല്ലാം കൂടാരം കയറിയത്. വിരാട് കോലി സെഞ്ചുറിയും അജിങ്ക്യ രഹാനെ അർധസെഞ്ചുറിയും നേടിയെങ്കിലും മറ്റു ബാറ്റ്സ്മാൻമാർ പരാജയപ്പെടുകയായിരുന്നു. ടെസ്റ്റ് കരിയറില്‍ തന്റെ 25-ാം സെഞ്ചുറിയാണ് കോഹ്ലി പൂര്‍ത്തിയാക്കിയത്. 13 ബൌണ്ടറികളും ഒരു സിക്‌സും അടങ്ങുന്നതാണ് നായകന്‍റെ ഇന്നിങ്‌സ്.
advertisement
റിഷഭ് പന്ത് 36 റൺസും ചേതേശ്വർ പൂജാര 24 റൺസും ഹനുമ വിഹരി 20 റൺസും നേടി. മറ്റാരും രണ്ടക്കം കണ്ടില്ല. അഞ്ചു വിക്കറ്റ് വീഴ്‍ത്തിയ നഥാൻ ലിയോണാണ് ഇന്ത്യയെ ചുരുട്ടിക്കെട്ടിയത്. മിച്ചെൽ സ്റ്റാർക്കും ജോഷ് ഹാസൽവുഡും രണ്ടു വിക്കറ്റ് വീതം വീഴ്‍ത്തി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 16, 2018 5:57 PM IST