'തലൈ ലാമ'! ധോണിയുടെ പുതിയ ലുക്കിനെ ട്രോളി വീണ്ടും വസീം ജാഫർ
- Published by:Rajesh V
- news18-malayalam
Last Updated:
മൊട്ടത്തലയനായ ഒരു യോഗിയുടെ വേഷത്തിൽ വന്നാണ് ധോണി ഇത്തവണ ആരാധകരെ അമ്പരപ്പിച്ചത്.
ഈ വർഷത്തെ ഐ പി എൽ ക്രിക്കറ്റ് പോരാട്ടം അടുത്ത മാസം തുടങ്ങാനിരിക്കെ പുതിയ ലുക്കിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്ങ്സ് നായകൻ മഹേന്ദ്രസിങ്ങ് ധോണി. മൊട്ടത്തലയനായ ഒരു യോഗിയുടെ വേഷത്തിൽ വന്നാണ് ധോണി ഇത്തവണ ആരാധകരെ അമ്പരപ്പിച്ചത്. പ്രകടനത്തില്‍ മാത്രമല്ല ലുക്കിലും ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ താരമാണ് എം എസ് ധോണി. നീളന്‍ മുടിക്കാരനായെത്തി വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ആരാധകരുടെ മനം കവര്‍ന്ന ധോണി നായകനെന്ന നിലയിലും ഇന്ത്യക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.
മേക്ക് ഓവറുകളിലൂടെ ട്രെൻഡ് സെറ്റ് ചെയ്യുന്നതിൽ മുൻപന്തിയിലാണ് ധോണി. എന്നാൽ ഇത്തവണ യോഗിയുടെ വേഷത്തിലെത്തിയത് ആരാധകർക്ക് തീർത്തും കൗതുകകരമായി. ഐ പി എൽ പരസ്യചിത്രത്തിന് വേണ്ടിയാണ് ധോണിയുടെ പുതിയ ലുക്ക്. സ്റ്റാർ സ്പോർട്സാണ് ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.
😮😮😮 - our faces since we saw #MSDhoni's new avatar that could just break the Internet! 🙊What do you think is it about? pic.twitter.com/Mx27w3uqQh
— Star Sports (@StarSportsIndia) March 13, 2021
advertisement
താരത്തിന്റെ പുതിയ ലുക്കിനെ ട്രോളിക്കൊണ്ട് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് മുൻ ഇന്ത്യൻ താരം വസീം ജാഫറാണ്. 'തലൈ ലാമ' എന്ന് കുറിച്ചു കൊണ്ടാണ് ഈ ചിത്രം വസീം ജാഫർ തന്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കിട്ടത്. സമൂഹ മാധ്യമങ്ങളിൽ നിലവാരമുള്ള ട്രോളുകളിലൂടെ പ്രതികരിക്കുന്നത് വസീം ജാഫറിന്റെ ശീലമാണ്. ട്രോളുകൾക്ക് നല്ല സ്വീകാര്യതയും ലഭിക്കുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ സ്വന്തം 'തല' തന്നെയാണ് ധോണി. കഴിഞ്ഞ ദിവസം മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണിനെതിരെയും താരം ട്രോളിലൂടെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം തോറ്റ ഇന്ത്യൻ ടീമിനെക്കാൾ മികച്ചത് മുംബൈ ഇന്ത്യൻസ് ടീമാണെന്നായിരുന്നു വോണിന്റെ പരാമർശം. എല്ലാ ടീമുകൾക്കും ഇംഗ്ലണ്ട് ടീമിനെ പോലെ 4ഓവർസീസ് കളിക്കാരെ ടീമിൽ ഉൾപ്പെടുത്താൻ കഴിഞ്ഞെന്ന് വരില്ല എന്നാണ് വസീം ജാഫർ ട്രോളിലൂടെ പ്രതികരിച്ചത്.
advertisement
Thalai Lama! https://t.co/A8pvJVNYuc
— Wasim Jaffer (@WasimJaffer14) March 14, 2021
ഐ പി എല്ലിന് മുന്നോടിയായി സ്റ്റാർ സ്പോർട്സ് നിർമിച്ച പരസ്യത്തിനായാണ് ധോണി തല മൊട്ടയടിച്ചത്. ധോണിയെ വച്ച് മറ്റൊരു പരസ്യം കൂടി സ്റ്റാർ സ്പോർട്സ് ചെയ്തിട്ടുണ്ട്. പരസ്യങ്ങളും ഇതിനിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ലോക്ക്ഡൗൺ സമയത്ത് ഇതുപോലെ മകൾ സിവയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച നരച്ച താടിയുള്ള തടിച്ച ധോണിയുടെ ഫോട്ടോയും വൈറലായിരുന്നു.
advertisement
അടുത്ത മാസം 9 നാണ് ഈ വർഷത്തെ ഐ പി എൽ തുടങ്ങുന്നത്. ആറ് ഇന്ത്യൻ വേദികളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 15, 2021 12:46 PM IST