'ബംഗ്ലാ കടുവകളെ കൂട്ടില്‍ കയറി തീര്‍ത്തു'; 18 വര്‍ഷത്തിനിടെ വിദേശ മണ്ണിലെ ആദ്യ ടെസ്റ്റ് ജയവുമായി സിംബാബ്‌വെ
Last Updated:
സില്‍ഹെട്ട്: ബംഗ്ലാദേശിനെ സ്വന്തം മണ്ണില്‍ 151 റണ്ണിന് തകര്‍ത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ സിംബാബ്‌വെയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. 18 വര്‍ഷത്തിനിടെ ഇതാദ്യമായാണ് സിംബാബ്‌വെ വിദേശ മണ്ണില്‍ ടെസ്റ്റ് വിജയം നേടുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ച് വര്‍ഷത്തിനുശേഷം ഇത് ആദ്യത്തേതും. ഒന്നരദിവസത്തെ കളി ബാക്കി നില്‍ക്കെയാണ് ബംഗ്ലാ കടുവകള്‍ സിംബാബ്‌വെ ബൗളിങ്ങിനു മുന്നില്‍ കീഴടങ്ങിയത്. ഏകദിന പരമ്പര കൈവിട്ടതിനു പിന്നാലെയാണ് ടെസ്റ്റില്‍ ടീം മികച്ച തുടക്കം കുറിച്ചിരിക്കുന്നത്.
106 മത്സരങ്ങളുടെ ടെസ്റ്റ് ചരിത്രത്തില്‍ സിംബാബ്‌വെയുടെ പന്ത്രണ്ടാം ജയമാണ് ഇന്നത്തേത്. ഇതോടെ രണ്ടു മല്‍സരങ്ങളുടെ പരമ്പരയില്‍ സിംബാബ്വെ 1- 0 ത്തിന്റെ അപരാജിത ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്ങ്‌സില്‍ സിംബാബ്‌വെ 181 റണ്ണിന് പുറത്തായതോടെ രണ്ടാം ഇന്നിങ്ങ്‌സില്‍ 321 റണ്ണിന്റെ വിജയലക്ഷ്യവുമായാണ് ബംഗ്ലാദേശ് ബാറ്റെടുത്തത്. എന്നാല്‍ 169 റണ്‍സിന് കടുവകള്‍ കൂടാരം കയറുകയായിരുന്നു.
ആദ്യ ഇന്നിങ്ങ്‌സില്‍ സിംബാബ്വെ 282 നേടിയപ്പോള്‍ ബംഗ്ലദേശ് 143 റണ്ണിനായിരുന്നു പുറത്തായത്. ഒന്നാം ഇന്നിങ്ങ്‌സില്‍ 88 റണ്‍സുമായി സിംബാബ്‌വെ ഇന്നിങ്ങ്‌സിനു കരുത്തുപകര്‍ന്ന സീന്‍ വില്യംസാണ് കളിയിലെ കേമന്‍.
advertisement
43 റണ്‍സെടുത്ത ഓപ്പണര്‍ ഇമ്രുള്‍ കയീസാണ് ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്ങ്‌സിലെ ടോപ് സ്‌കോറര്‍. 10 ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റ താരം ബ്രണ്ടന്‍ മാവുത്തയാണ് ബംഗ്ലദേശിനെ തകര്‍ത്തത്. സിക്കന്ദര്‍ റാസ മൂന്നു വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിങ്‌സിലും റാസ മൂന്നു വിക്കറ്റ് വീഴ്ത്തിയിരുന്നു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 06, 2018 3:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ബംഗ്ലാ കടുവകളെ കൂട്ടില്‍ കയറി തീര്‍ത്തു'; 18 വര്‍ഷത്തിനിടെ വിദേശ മണ്ണിലെ ആദ്യ ടെസ്റ്റ് ജയവുമായി സിംബാബ്വെ


