'നാണക്കേട്'; സീനിയര്‍ താരങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നെന്ന് കാള്‍ ഹൂപ്പര്‍

News18 Malayalam
Updated: November 6, 2018, 3:19 PM IST
'നാണക്കേട്'; സീനിയര്‍ താരങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നെന്ന് കാള്‍ ഹൂപ്പര്‍
gayle
  • Share this:
കൊല്‍ക്കത്ത: ഇന്ത്യന്‍ പര്യടനത്തിനെത്തിയ വിന്‍ഡീസ് യുവനിര മൂന്ന് ഫോര്‍മാറ്റിലും നിറംമങ്ങിയതോടെ സീനിയര്‍ താരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ നായകന്‍ കാള്‍ ഹൂപ്പര്‍ രംഗത്ത്. ദേശീയ ടീമില്‍ കളിക്കാന്‍ സീനിയര്‍ താരങ്ങള്‍ തയ്യാറാകാത്തതിനെതിരെയാണ് ഹൂപ്പറിന്റെ വിമര്‍ശനങ്ങള്‍.

നേരത്തെ ഇന്ത്യക്കെതിരായ ഏകദിന ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ തന്നെ ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് സൂപ്പര്‍ താരം ക്രിസ് ഗെയ്ല്‍ പറഞ്ഞിരുന്നു. ഓപ്പണര്‍ എവിന്‍ ലെവിസ് വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ട് നിന്നതിനു പിന്നാലെയായിരുന്നു ഗെയ്‌ലിന്റെയും മടക്കം. ദേശീയ ജഴ്‌സിയില്‍ കളിക്കാന്‍ താരങ്ങള്‍ക്ക് താല്‍പര്യമില്ലാത്തത് ലജ്ജാകരമാണെന്ന് ഹൂപ്പര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യാ വിന്‍ഡീസ് രണ്ടാം ടി 20 ഇന്ന്; കോഹ്‌ലിയെ മറികടന്ന് ഒന്നാമനാകാനൊരുങ്ങി രോഹിത്

ഗെയ്‌ലിനു പുറമേ സുനില്‍ നരെയ്ന്‍, ആന്ദ്രെ റസ്സല്‍ തുടങ്ങിയവരും നിലവില്‍ ദേശീയ ടീമില്‍ കളിക്കുന്നില്ല. 'സീനിയര്‍ താരങ്ങള്‍ക്ക് ദേശീയ ടീമില്‍ കളിക്കാന്‍ താല്‍പ്പര്യമില്ലാത്തത് നാണക്കേടാണ്. എന്ത് കൊണ്ടാണ് അവര്‍ ടീമിനായ് കളിക്കാത്തതെന്ന് എനിക്കറിയില്ല. പക്ഷേ അവര്‍ക്ക് താല്‍പ്പര്യം ഇല്ലെന്ന കാര്യം വ്യക്തമാണ്.' ഹൂപ്പര്‍ പറഞ്ഞു.

ഇത്തവണ സമനിലയുമില്ല; ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ തോൽവി

നേരത്തെ ടെസ്റ്റ് പരമ്പര 2- 0 ത്തിനും ഏകദിന പരമ്പര 3- 1 നും പരാജയപ്പെട്ട വിന്‍ഡീസ് ടി 20 യിലെ ആദ്യ മത്സരവും തോറ്റിരുന്നു. ആദ്യ ടി 20യില്‍ മൂന്ന് താരങ്ങളായിരുന്നു അരങ്ങേറിയത്. ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ തകര്‍ന്ന വിന്‍ഡീസ് നിരയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സേ നേടാനേ കഴിഞ്ഞിരുന്നുള്ളു. അഞ്ച് വിക്കറ്റിനായിരുന്നു മത്സരത്തിലെ ഇന്ത്യന്‍ ജയം.

First published: November 6, 2018, 3:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading