'അവര്‍ സംസാരിക്കുന്നത് ഞാന്‍ കേട്ടിരുന്നു'; പന്ത് ചുരണ്ടല്‍ വിവാദത്തില്‍ സ്മിത്ത്

Last Updated:
സിഡ്നി: ഓസീസ് ക്രിക്കറ്റിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട പന്തുചുരണ്ടല്‍ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. തന്റെ സഹതാരങ്ങള്‍ പന്തു ചുരണ്ടല്‍ ആസൂത്രണം ചെയ്തതിനെക്കുറിച്ച് തനിക്ക് അറിയാമായിരുന്നെന്നാണ് സ്മിത്ത് പറഞ്ഞിരിക്കുന്നത്. പന്ത് ചുരണ്ടലിനെത്തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട താരം അതിനുശേഷം ആദ്യമായി മാധ്യമങ്ങളെ കാണുകയായിരുന്നു.
'ഡ്രസിങ് റൂമില്‍ വെച്ച് താരങ്ങള്‍ പന്തില്‍ കൃത്രിമം കാണിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നത് കേട്ടിരുന്നു. എന്നാല്‍ ഒന്നും അറിയേണ്ടെന്ന മട്ടില്‍ താന്‍ നടന്നു പോകുകയായിരുന്നു. അങ്ങനെ ചെയ്യാനാണ് അപ്പോള്‍ തോന്നിയത്. പക്ഷേ നായകനെന്ന നിലയില്‍ തന്റെ ഏറ്റവും വലിയ പരാജയമായിരുന്നു അത്' സ്മിത്ത് പറഞ്ഞു. എന്നാല്‍ പന്ത് ചുരണ്ടല്‍ ആസൂത്രണം ചെയ്ത താരങ്ങള്‍ ആരൊക്കെയാണെന്ന വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
Also Read: ഗോകുലം വീണു; ആരോസിന്റെ ജയം എതിരില്ലാത്ത ഒരു ഗോളിന്
തടയാന്‍ കഴിയുന്ന കാര്യം ചെയ്യാതിരുന്നഅതുകൊണ്ടുതന്നെയാണ് സംഭവം വിവാദമായപ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുത്തതെന്നും സ്മിത്ത് പറഞ്ഞു. പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് സ്മിത്ത് ഉപനായകനായിരുന്ന വാര്‍ണര്‍ ബൗളര്‍ ബാന്‍ക്രോഫ്റ്റ് എന്നിവരെയായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയിരുന്നത്.
advertisement
Dont Miss:  കോഹ്‌ലിയുടെ അഗ്രഷന്‍ നല്ലതോ?; ഇന്ത്യന്‍ നായകനു നേരെ 'ബൗണ്‍സറുമായി' അക്തര്‍
കഴിഞ്ഞദിവസം സ്മിത്ത് യുവതാരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന രീതിയില്‍ പ്രത്യക്ഷപ്പെട്ട പരസ്യ ചിത്രത്തിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'അവര്‍ സംസാരിക്കുന്നത് ഞാന്‍ കേട്ടിരുന്നു'; പന്ത് ചുരണ്ടല്‍ വിവാദത്തില്‍ സ്മിത്ത്
Next Article
advertisement
സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞെന്ന് പരാതി;തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ ജീവനൊടുക്കി
സ്ഥാനാർഥി നിർണയത്തിൽ തഴഞ്ഞെന്ന് പരാതി;തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകന്‍ ജീവനൊടുക്കി
  • ബിജെപി സ്ഥാനാർഥിത്വം നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്ര സ്ഥാനാർഥിയായി നിൽക്കാൻ ആനന്ദ് തീരുമാനിച്ചിരുന്നു.

  • ആനന്ദ് കെ.തമ്പി ആത്മഹത്യ കുറിപ്പിൽ ആർഎസ്എസ്, ബിജെപി നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു.

  • ബിജെപി, ആർഎസ്എസ് പ്രവർത്തകർ മാനസിക സമ്മർദം സൃഷ്ടിച്ചുവെന്ന് ആനന്ദ് ആത്മഹത്യ കുറിപ്പിൽ ആരോപിച്ചു.

View All
advertisement