'പക്ഷേ കോഹ്‌ലിയല്ല'; പാക് മുന്‍ വനിതാ ടീം നായികയുടെ ഇഷ്ട ക്രിക്കറ്റര്‍ ഈ ഇന്ത്യന്‍ താരം

Last Updated:
ലാഹോര്‍: ഇന്ത്യയും പാകിസ്താനും കളത്തിലിറങ്ങിയാല്‍ മത്സരത്തിന് തീ പാറുമെന്നുറപ്പാണ്. താരങ്ങളും ആരാധകരും വീറും വാശിയും ചോരാതെ കാത്തിരിക്കുന്ന മത്സരങ്ങളിലൊന്നാണ് ഇന്ത്യാ പാക് പോര്. എന്നാല്‍ കളത്തിന് പുറത്ത് ഇന്ത്യന്‍ താരങ്ങളും പാക് താരങ്ങളും തമ്മിലുള്ള ആത്മ ബന്ധവും സൗഹൃദവും ഏറെ പ്രശസ്മാണ്. വീരേന്ദര്‍ സെവാഗിനെയും സച്ചിന്‍ ടെണ്ടുല്‍ക്കറെയും ആരാധിച്ച് കളി തുടങ്ങിയ നിരവധി പേര്‍ പാക് ക്രിക്കറ്റിലുണ്ട്.
ഇപ്പോള്‍ വീണ്ടും ഒരു പാക് താരം ഇന്ത്യന്‍ ക്രിക്കറ്ററോടുള്ള ആരാധന തുറന്ന് പറഞ്ഞിരിക്കുകയാണ്. എന്നാല്‍ പുരുഷ ക്രിക്കറ്റില്‍ നിന്നല്ല ഇത്തവണത്തെ വെളിപ്പെടുത്തല്‍. പാക് വനിതാ ടീം മുന്‍ നായികയും സീനിയര്‍ താരവുമായ സന മിര്‍ ആണ് തന്റെ ഇഷ്ട ക്രിക്കറ്ററാരാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ മുന്‍ നായകനും സീനിയര്‍ താരവുമായ എംഎസ് ധോണിയാണ് തന്റെ പ്രിയ ക്രിക്കറ്ററെന്നാണ് സന പറയുന്നത്.
advertisement
ഒരു ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കവേയാണ് സന തന്റെ പ്രിതാരങ്ങള്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തിയത്. മുന്‍ പാക് നായകന്‍ ഇമ്രാന്‍ ഖാനും ഇന്ത്യന്‍ സൂപ്പര്‍ നായകന്‍ ധോണിയുമാണ് സന മിറിന്റെ ആരാധന പാത്രങ്ങള്‍. വലങ്കെയ്യന്‍ ബൗളറായ സന മിര്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. 663 പോയിന്റുകളുമായാണ് താരം റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 32 കാരിയായ സന നേരത്തെ പാക് വനിതാ ഏകദിന ടി 20 ടീമുകളുടെ നായികയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'പക്ഷേ കോഹ്‌ലിയല്ല'; പാക് മുന്‍ വനിതാ ടീം നായികയുടെ ഇഷ്ട ക്രിക്കറ്റര്‍ ഈ ഇന്ത്യന്‍ താരം
Next Article
advertisement
അമൃത എക്‌സ്പ്രസ് ഇനി രാമേശ്വരത്തേക്ക്; സർവീസ് ഒക്ടോബർ 16 മുതൽ
അമൃത എക്‌സ്പ്രസ് ഇനി രാമേശ്വരത്തേക്ക്; സർവീസ് ഒക്ടോബർ 16 മുതൽ
  • തിരുവനന്തപുരം – മധുര അമൃത എക്‌സ്പ്രസ് രാമേശ്വരം വരെ നീട്ടി

  • മധുരയ്ക്കും രാമേശ്വരത്തിനുമിടയിൽ മാനാമധുര, പരമക്കുടി, രാമനാഥപുരം സ്റ്റോപ്പുകൾ അധികമായി ഉണ്ടാകും.

  • രാമേശ്വരത്തേക്കും തിരിച്ചുമുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

View All
advertisement