'ഇതാണ് ഞങ്ങളുടെ ധോണി'; തന്നെ കാണനെത്തിയ ഭിന്നശേഷിക്കാരനായ കുട്ടിക്കൊപ്പം ഫോട്ടോയെടുത്ത് മഹി

Last Updated:
തിരുവനന്തപുരം: തന്റെ ആരാധകരെ എന്നും നിരാശനക്കാത്ത താരമാണ് ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണി. കളത്തിനു പുറത്ത് ചാരിറ്റി പ്രവര്‍ത്തനങ്ങളിലും മറ്റും ഏര്‍പ്പെടാറുള്ള ധോണി ഏത് തിരക്കിനിടയിലും തന്നെ കാണാനെത്തുന്നവര്‍ക്കൊപ്പം സമയം ചിലവഴിക്കാറുമുണ്ട്. ഇന്ന് കാര്യവട്ടത്ത് നടക്കുന്ന മത്സരത്തിനിടയിലുമുണ്ടായിരുന്നു അത്തരമൊരു നിമിഷം
മത്സരത്തിനായി കാര്യവട്ടത്തേക്ക് ഇന്ത്യന്‍ ടീം എത്തിയപ്പോള്‍ സ്റ്റേഡിയത്തിന് പുറത്ത് കാത്ത് വില്‍ചെയറില്‍ കുഞ്ഞ് ആരാധകനുണ്ടെന്ന് അറിഞ്ഞ ധോണി കുട്ടിക്കരികിലേക്ക് പോവുകയായിരുന്നു. ധോണിയെ കണ്ട സന്തോഷത്തില്‍ താരത്തിന്റെ കൈയ്യില്‍ കുട്ടിപിടിച്ചപോള്‍ ചിരിച്ച് കൊണ്ട് ധോണി കുട്ടിയോട് സംസാരിക്കുകയും ചെയ്തു. കുഞ്ഞ് ആരാധകനൊപ്പം സെല്‍ഫിയ്ക്കും പോസ് ചെയ്താണ് ധോണി അവിടെ നിന്നും സ്‌റ്റേഡിയത്തിനകത്തേക്ക് പോയത്.
അതേസമയം ഇന്ത്യക്കെതിരെ ടോസിങ്ങ് തെരഞ്ഞെുത്ത വിന്‍ഡീസ് ബാറ്റിങ്ങ് തകര്‍ച്ച നേരിടുകയാണ്. മത്സരത്തില്‍ 27 ഓവറില്‍ 93 ന് ഏഴ് എന്ന നിലയിലാണ് വിന്‍ഡീസിപ്പോള്‍. ഇന്ത്യന്‍ നിരയില്‍ ഖലീല്‍ അഹമ്മദും ബൂംറയും ജഡേജയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഭൂവനേസ്വര്‍ കുമാറിനാണ് ശേഷിക്കുന്ന ഒരു വിക്കറ്റ്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Sports/
'ഇതാണ് ഞങ്ങളുടെ ധോണി'; തന്നെ കാണനെത്തിയ ഭിന്നശേഷിക്കാരനായ കുട്ടിക്കൊപ്പം ഫോട്ടോയെടുത്ത് മഹി
Next Article
advertisement
'കേരള' വേണ്ട; സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണം: ബിജെപി പ്രധാനമന്ത്രിക്ക് കത്തയച്ചു
'കേരള' വേണ്ട; സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണം: ബിജെപി പ്രധാനമന്ത്രിക്ക് കത്തയച്ചു
  • കേരളത്തിന്റെ ഔദ്യോഗിക പേര് 'കേരളം' ആക്കണമെന്ന് പ്രധാനമന്ത്രിക്ക് ബിജെപി അധ്യക്ഷന്‍ കത്ത് നല്‍കി

  • 2024 ജൂണില്‍ നിയമസഭ പാസാക്കിയ പ്രമേയത്തിന് ബിജെപി പിന്തുണയുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി

  • മലയാള പൈതൃകം സംരക്ഷിക്കാൻ എല്ലാ രാഷ്ട്രീയ കക്ഷികളും ഒന്നിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.

View All
advertisement