വീണ്ടും ബ്ലാസ്റ്റേഴ്സ് വീണു; മുംബൈ സിറ്റി എഫ് സിയോട് തോറ്റത് എതിരില്ലാത്ത രണ്ട് ഗോളിന്
- Published by:Arun krishna
- news18-malayalam
Last Updated:
ആദ്യ പകുതിയിൽ ആക്രമണങ്ങൾ അഴിച്ചു വിട്ട മുംബൈയ്ക്ക് ഇരുപത്തിയൊന്നാം മിനിറ്റിൽ മെഹ്താബാണ് ലീഡ് നല്കിയത്.
ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ് സിയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കൊമ്പന്മാര്‍ പരാജയപ്പെട്ടത്. മെഹ്താബ് സിങ്ങും മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം പെരേര ഡിയാസുമാണ് മുംബൈക്കായി സ്‌കോര്‍ ചെയ്തത്. കളിയില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ചവെച്ചത് മെഹ്താബ് സിങ്ങാണ് ഹീറോ ഓഫ് ദ മാച്ച്.
ആദ്യപകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ നേടി മുംബൈ മത്സരത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. രണ്ടാം പകുതിയില്‍ തിരിച്ചടിക്കന്‍ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ആദ്യ പകുതിയിൽ ആക്രമണങ്ങൾ അഴിച്ചു വിട്ട മുംബൈയ്ക്ക് ഇരുപത്തിയൊന്നാം മിനിറ്റിൽ മെഹ്താബാണ് ലീഡ് നല്കിയത്.കോർണറിൽ നിന്ന് ലഭിച്ച അവസരം തകർപ്പൻ ഇടംകാല്‍ ഷോട്ടിലൂടെ മെഹ്താബ് വലയിലെത്തിക്കുകയായിരുന്നു.
പത്ത് മിനിറ്റിന് ശേഷം മുംബൈ ലീഡ് ഉയര്‍ത്തി. ബ്ലാസ്റ്റേഴ്സ് പ്രതിരോധനിര താരം ബോൾ ക്ലിയർ ചെയ്യുന്നതിൽ വരുത്തിയ വീഴ്ചയാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. മുൻ ബ്ലാസ്റ്റേഴ്സ് താരം പെരേര ഡയസ് അനായാസം ബോൾ വലയിലെത്തിക്കുകയായിരുന്നു.
advertisement
ഹാഫ് ടൈമിന് ശേഷം ശക്തിപ്രാപിച്ച ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയ്ക്ക് മുന്നില്‍ മുംബൈ താരങ്ങള്‍ വിയര്‍ത്തു.ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങൾ ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല.മുംബൈ ഗോളിയുടെ മികച്ച സേവുകൾക്കൊപ്പം ക്രോസ് ബാറും ഇടയ്ക്ക് ബ്ലാസ്റ്റേഴ്സിന് വിലങ്ങ് തടിയായി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 28, 2022 9:49 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
വീണ്ടും ബ്ലാസ്റ്റേഴ്സ് വീണു; മുംബൈ സിറ്റി എഫ് സിയോട് തോറ്റത് എതിരില്ലാത്ത രണ്ട് ഗോളിന്