അത്ലറ്റിക്കില് ആദ്യ ഒളിംപിക് സ്വര്‍ണം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങള്‍ക്ക് ഒപ്പം തന്നെ നിരവധി സമ്മാനങ്ങളും ലഭിച്ചു. കോടിക്കണക്കിന് രൂപയുടെ ക്യാഷ് പ്രൈസുകളാണ് അദ്ദഹത്തിന് ലഭിച്ചത്.
ഹരിയാന സര്‍ക്കാര്‍ 6 കോടി രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രണ്ട് കോടി രൂപ സമ്മാനമായി നല്‍കുമെന്ന് അറിയിച്ചിരിക്കുന്നത്. ബൈജൂസും വലിയെരു തൂകയാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.
നീരജ് ചോപ്രയ്ക്ക് ഇന്ത്യയുടെ ക്രിക്കറ്റ് ബോര്‍ഡായ ബിസിസിഐയും ഐപിഎല്‍ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിങ്സും ഓരോ കോടി രൂപ വീതം നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
നീരജിനോടുള്ള ആദര സൂചകമായി ചെന്നൈ ടീം നീരജ് ഫൈനലില്‍ എറിഞ്ഞ 87.58 മീറ്റര്‍ ദൂരം ജേഴ്സി നമ്പറായും ഉള്‍പ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മണിപ്പൂര്‍ സര്‍ക്കാരും ഒരു കോടി രൂപ നീരജിന് സമ്മാനം പ്രഖ്യാപിച്ചു. ഭാരത സര്‍ക്കാര്‍ നീരജ് ചോപ്രയ്ക്ക് 75 ലക്ഷം രൂപ പാരിതോഷികം നല്‍കും. ബൈജൂസും നീരജ് ചോപ്രയ്ക്ക് പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചു. രണ്ട് കോടി രൂപയാണ് ബൈജൂസ് നീരജിന് നല്‍കുക.
സ്വന്തം സംസ്ഥാനമായ ഹരിയാന നിരവധി ഓഫറുകളാണ് നീരജ് ചോപ്രയ്ക്ക് നല്‍കിയിരിക്കുന്നത്, പണത്തിന് പുറമേ സര്‍ക്കാര്‍ ജോലിയും സ്ഥലവും നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്
ഒരു വര്‍ഷത്തെ സൗജന്യ യാത്രയാണ് നീരജിന് വിമാനക്കമ്പനിയായ ഇന്‍ഡിഗോ പ്രഖ്യാപിച്ചിരിക്കുന്നത്.
ജാവലിനില്‍ ഫൈനലില്‍ 87.58 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണം എറിഞ്ഞെടുത്തത്. നീരജിന്റെ സ്വര്‍ണ നേട്ടം ഒളിമ്പിക്സില്‍ അത്ലറ്റിക്സില് ഇന്ത്യ നേടുന്ന ആദ്യ മെഡല്‍ കൂടിയായി.ഒളിമ്പിക്സില്‍ 2008 ബീജിംഗ് ഒളിമ്പിക്സില്‍ അഭിനവ് ബിന്ദ്രയിലൂടെ സ്വര്‍ണം നേടിയതിന് ശേഷം വ്യക്തിഗത ഇനത്തില്‍ ഇന്ത്യക്കായി സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് നീരജ് ചോപ്ര.
ചെക്ക് റിപ്പബ്ലിക്കിന്റെ ചെക്ക് താരങ്ങളായ യാക്കുബ് വാഡ്ലിച്ച് (86.67 മീറ്റര്‍) വെള്ളിയും വിറ്റെസ്ലാവ് വെസ്ലി (85.44 മീറ്റര്‍) വെങ്കലവും നേടി. നീരജ് ചോപ്രയ്ക്ക് ജാവലിനില്‍ സ്വര്‍ണം; ഒളിമ്പിക്സ് അത്ലറ്റിക്സില് ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍
നീരജ് ചോപ്ര രണ്ടാം റൗണ്ടിലാണ് തന്റെ മികച്ച ദൂരം കണ്ടെത്തിയത്. രണ്ടാം റൗണ്ടില്‍ 87.58 മീറ്ററാണ് താരം എറിഞ്ഞത്.
നീരജ് ചോപ്രയ്ക്ക് ജാവലിനില്‍ സ്വര്‍ണം; ഒളിമ്പിക്സ് അത്ലറ്റിക്സില് ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡല്‍Neeraj Chopra
ടോക്യോ ഒളിമ്പിക്സില്‍ ചരിത്രം കുറിച്ച് ഇന്ത്യ. ജാവലിനില്‍ ഇന്ത്യക്ക് വേണ്ടി ഇറങ്ങിയ നീരജ് ചോപ്രയാണ് ഇന്ത്യയെ ചരിത്ര നേട്ടത്തിന് ഉടമകളാക്കിയത്. ജാവലിനില്‍ ഫൈനലില്‍ 87.58 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണം എറിഞ്ഞെടുത്തത്. നീരജിന്റെ സ്വര്‍ണ നേട്ടം ഒളിമ്പിക്സില്‍ അത്ലറ്റിക്സില് ഇന്ത്യ നേടുന്ന ആദ്യ മെഡല്‍ കൂടിയായി.
ഒളിമ്പിക്സില്‍ 2008 ബീജിംഗ് ഒളിമ്പിക്സില്‍ അഭിനവ് ബിന്ദ്രയിലൂടെ സ്വര്‍ണം നേടിയതിന് ശേഷം വ്യക്തിഗത ഇനത്തില്‍ ഇന്ത്യക്കായി സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് നീരജ് ചോപ്ര.
ചെക്ക് റിപ്പബ്ലിക്കിന്റെ ചെക്ക് താരങ്ങളായ യാക്കുബ് വാഡ്ലിച്ച് (86.67 മീറ്റര്‍) വെള്ളിയും വിറ്റെസ്ലാവ് വെസ്ലി (85.44 മീറ്റര്‍) വെങ്കലവും നേടി.
ഫൈനലില്‍ ആദ്യ ശ്രമത്തില്‍ തന്നെ 87.03 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ് ചോപ്ര രണ്ടാം റൗണ്ടിലാണ് തന്റെ മികച്ച ദൂരം കണ്ടെത്തിയത്. രണ്ടാം റൗണ്ടില്‍ 87.58 മീറ്ററാണ് താരം എറിഞ്ഞത്. മൂന്നാം ശ്രമത്തില്‍ ചോപ്ര കണ്ടെത്തിയത് 76.79 മീറ്റര്‍. ഇതിന് ശേഷം എറിഞ്ഞ ശ്രമങ്ങളില്‍ ദൂരം മെച്ചപ്പെടുത്താന്‍ കഴിയാതിരുന്നതിനാല്‍ താരം അതെല്ലാം ഫൗള്‍ ആക്കുകയായിരുന്നു. പ്രാഥമിക റൗണ്ട് മുതല്‍ നീരജ് തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. താരത്തിന് പുറമെ ഫൈനലില്‍ മത്സരിച്ച മറ്റാര്‍ക്കും 87 മീറ്റര്‍ ദൂരം താണ്ടാന്‍ കഴിഞ്ഞില്ല.
ഫൈനലില്‍ മത്സരിച്ച പാകിസ്താന് താരമായ അര്‍ഷദ് നദീം 84.62 മീറ്ററാണ് എറിഞ്ഞത്. അതേസമയം 2017ലെ ലോക ചാമ്പ്യനും ടോക്യോയില്‍ സ്വര്‍ണം നേടാന്‍ ഏറ്റവുമധികം സാധ്യത കല്പിക്കപ്പെട്ടിരുന്ന ജര്‍മനിയുടെ ജൊഹനാസ് വെറ്റര്‍ ഫൈനലില്‍ ആദ്യ എട്ട് സ്ഥാനങ്ങള്‍ക്ക് പുറത്തായാണ് മത്സരം അവസാനിപ്പിച്ചത്. യോഗ്യത റൗണ്ടില്‍ നിറം മങ്ങിയിരുന്നെങ്കിലും ഫൈനലില്‍ ജര്‍മന്‍ താരം തന്റെ മികവിലേക്ക് എത്തുമെന്നും യോഗ്യത റൗണ്ടില്‍ ഒന്നാമത് എത്തിയ നീരജ് ചോപ്രക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നും ഏവരും കരുതിയിരുന്നു. എന്നാല്‍ ഫൈനലില്‍ 82.52 മീറ്റര്‍ ആയിരുന്നു താരത്തിന്റെ മികച്ച പ്രകടനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.