Spirit of Cricket | ബൗളറുമായി കൂട്ടിയിടിച്ച് വീണ് ബാറ്റർ; റണ്ണൗട്ടാക്കാതെ കീപ്പർ; കയ്യടിച്ച് ആരാധകർ
- Published by:Naveen
- news18-malayalam
Last Updated:
ഐറിഷ് ബാറ്റര്‍ ആന്‍ഡി മക്‌ബ്രൈനെ റണ്ണൗട്ടാക്കാനുള്ള അവസര൦ നേപ്പാള്‍ വിക്കറ്റ് കീപ്പര്‍ ആസിഫ് ഷെയ്ഖ് വേണ്ടെന്ന് വെക്കുകയായിരുന്നു
മാന്യന്മാരുടെ കളിയാണ് ക്രിക്കറ്റ് എന്നത് ഒരിക്കൽ കൂടി വെളിപ്പെട്ടു. ഒമാനിൽ നടക്കുന്ന ചതുർരാഷ്ട്ര ടി20 ടൂര്‍ണമെന്റിലാണ് (Quadrangular T20I Series) ജയത്തിനായി പോരാടുന്ന എതിരാളികൾ പരസ്പര ബഹുമാനത്തോടെ പെരുമാറുന്ന കാഴ്‌ച കാണാൻ കഴിഞ്ഞത്. ടൂർണമെന്റിൽ അയർലൻഡും നേപ്പാളും (Ireland vs Nepal) തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം അരങ്ങേറിയത്. മത്സരത്തിനിടെ, ബൗളറുമായി കൂട്ടിയിടിച്ചു വീണ ബാറ്ററെ റണ്ണൗട്ടാക്കാതിരുന്ന നേപ്പാൾ വിക്കറ്റ് കീപ്പർ ആസിഫ് ഷെയ്ഖ് (Aasif Sheikh) ആണ് ക്രിക്കറ്റ് കളിയുടെ സത്ത (Spirit of Cricket) ഉയർത്തിപ്പിടിച്ചത്. ആസിഫിന്റെ പ്രവർത്തിക്ക് ക്രിക്കറ്റ് ലോകത്ത് നിന്നും വലിയ കയ്യടികളാണ് ലഭിക്കുന്നത്.
മത്സരത്തിന്റെ 19–ാം ഓവറിലായിരുന്നു സംഭവം. റൺ എടുക്കാൻ ഓടുന്നതിനിടെ, ഐറിഷ് ബാറ്റർ ആൻഡി മക്ബ്രയ്ൻ (Andy Mcbrine) നേപ്പാൾ പേസർ കമൽ സിങ് അയ്‌രിയുടെ കാലിൽ തട്ടി വീഴുകയായിരുന്നു. വീണെങ്കിലും ഉടൻ തന്നെ എഴുന്നേറ്റ് മറുഭാഗത്ത് എത്താൻ മക്ബ്രയ്ൻ ഓടിയെങ്കിലും ഐറിഷ് താരം ക്രീസിലെത്തുന്നതിനു മുൻപ് തന്നെ കമൽ സിങ് വിക്കറ്റ് കീപ്പറായ ആസിഫിന് പന്ത് എറിഞ്ഞ് നൽകി. എന്നാൽ പന്ത് ലഭിച്ച ആസിഫ് ഐറിഷ് താരത്തെ ഔട്ട് ആക്കേണ്ടെന് തീരുമാനിക്കുകയായിരുന്നു.
advertisement
ICYMI: Nepal wicketkeeper Aasif Sheikh displayed some outstanding sportsmanship in a 16-run loss to Ireland... the 'spirit of cricket' is alive!👏🇳🇵 pic.twitter.com/D2E2a4wVMc
— 🏏Flashscore Cricket Commentators (@FlashCric) February 15, 2022
Also read- Shakib Al Hasan | 'ഐപിഎല്ലിൽ കളിക്കാൻ പോയാൽ നിങ്ങൾ രാജ്യദ്രോഹിയെന്ന് വിളിക്കില്ലേ'; വിമർശകർക്കെതിരെ ഷാക്കിബിന്റെ ഭാര്യ
മത്സരത്തിന് കമന്ററി പറയുകയായിരുന്ന കമന്റേറ്റർമാർ ഉടൻ തന്നെ ആസിഫ് ഷെയ്ഖിന്റെ നടപടിയെ പിന്തുണച്ചു രംഗത്തെത്തുകയും ചെയ്തു. ‘എനിക്ക് രോമാഞ്ചം തോനുന്നു കണ്ണുകളെയും മനസ്സിനേയും കുളിർമയണിയിച്ച രംഗം. ആസിഫ് ഷെയ്ഖിന് ബാറ്ററെ അനായാസം റണ്ണൗട്ട് ആക്കാമായിരുന്നു. പക്ഷേ അദ്ദേഹം അതിനു തയാറായില്ല. ഇതാണ് ക്രിക്കറ്റ് എന്ന ഈ കളിയുടെ യഥാർത്ഥ സത്ത. സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്‌കാരത്തിനുള്ള എന്റെ നാമനിർദേശം ഇതായിരിക്കും’– കമന്റേറ്റർമാരിൽ ഒരാൾ പറഞ്ഞു.
advertisement
Also read- Sreesanth | 'രുക് ജാന നഹി'; ഐപിഎൽ താരലേല൦ നൽകിയ നിരാശ 'പാട്ടും പാടി' മറികടന്ന് ശ്രീശാന്ത് - വീഡിയോ
മത്സരത്തിൽ സ്പോർട്സ്മാൻ സ്പിരിറ്റ് കാഴ്ചവെച്ചെങ്കിലും അയർലൻഡിനെതിരെ ജയം നേടാൻ നേപ്പാളിന് കഴിഞ്ഞില്ല. മത്സരത്തിൽ 16 റൺസിനായിരുന്നു അവരുടെ തോൽവി. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അയർലൻഡ് നിശ്ചിത 20 ഓവറിൽ 127 റൺസ് നേടി. 128 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ നേപ്പാളിന്റെ ഇന്നിംഗ്സ് പക്ഷെ 111 റൺസിൽ അവസാനിക്കുകയായിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 15, 2022 8:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Spirit of Cricket | ബൗളറുമായി കൂട്ടിയിടിച്ച് വീണ് ബാറ്റർ; റണ്ണൗട്ടാക്കാതെ കീപ്പർ; കയ്യടിച്ച് ആരാധകർ