ENG vs NZ| ന്യൂസിലന്റിന്റെ മധുരപ്രതികാരം; ഇംഗ്ലണ്ടിനെ 9 വിക്കറ്റിന് തകർത്ത് കിവീസ്

Last Updated:

152 റൺസെടുത്ത ഡെവൺ കോൺവേയും 123 റൺസെടുത്ത രചിൻ രവീന്ദ്രയുമാണ് ഇംഗ്ലണ്ടിനെ നിഷ്പ്രഭമാക്കിയത്

Image: X
Image: X
ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ ആദ്യജയം ന്യുസീലൻഡിന്. ഇംഗ്ലണ്ടിനെ 9 വിക്കറ്റിന് തകർത്തായിരുന്നു കിവീസിന്റെ മധുരപ്രതികാരം. 82 പന്ത് ശേഷിക്കെ 283 റൺസ് വിജയലക്ഷ്യം ന്യുസീലൻഡ് മറികടന്നു. 152 റൺസെടുത്ത ഡെവൺ കോൺവേയും 123 റൺസെടുത്ത രചിൻ രവീന്ദ്രയുമാണ് ഇംഗ്ലണ്ടിനെ നിഷ്പ്രഭമാക്കിയത്.
Also Read- ‘രാ’ രാഹുൽ ദ്രാവിഡിന്റെ; ‘ചിൻ’ സച്ചിന്റെ; ഇംഗ്ലണ്ടിനെ വിറപ്പിച്ച ന്യൂസിലന്റ് താരത്തിന്റെ പേര് ഇങ്ങനെ
2019 ഫൈനലിലെ അതിക്രൂര തോൽവിക്ക് ന്യസീലൻഡ് പരിഹാരം കണ്ടു. ലോർഡ്സിലെ തോൽവി ഏൽപിച്ച മുറിവുണക്കാൻ 2 സെഞ്ചുറികൾ കൊണ്ട് ലേപനം. ആദ്യ ലോകകപ്പ് മത്സരം അവിസ്മരണീയമാക്കുകയായിരുന്നു ഡെവൺ കോൺവേയും രചിൻ രവീന്ദ്രയും. കോൺവേയുടെ 152 റൺസിന് മധുരക്കൂട്ടായി രചിന്റെ 123 റൺസും.
advertisement
വിൽ യംഗിനെ രണ്ടാം ഓവറിൽ പുറത്താക്കിയത് മാത്രമുണ്ട് ഇംഗ്ലീഷ് ബൗളർമാർക്ക് ഓർമിക്കാൻ. മോശമല്ലാത്ത തുടക്കം കിട്ടിയിട്ടും അഹമ്മദാബാദിൽ ആടിയുലഞ്ഞ കപ്പലായിരുന്നു ഇംഗ്ലീഷ് സംഘം. ജോ റൂട്ടിന്റെയും ജോസ് ബട്ലറുടെയും മികവില്ലായിരുന്നുവെങ്കിൽ കയ്പേറിയേനെ ചാംപ്യൻ ടീമിന്റെ ആദ്യ മത്സരം.
advertisement
77 റൺസെടുത്ത റൂട്ടും 43 റൺസെടുത്ത ബട്ലറും പിൻവാങ്ങിയതോടെ വമ്പനടികൾക്ക് മുതിരാതെ 282 റൺസിലേക്ക് നിരങ്ങിയെത്തുകയായിരുന്നു ഇംഗ്ലണ്ട്. മാറ്റ് ഹെൻ‌റിയുടെ മൂന്ന് വിക്കറ്റിന് മാറ്റേറെ. സെഞ്ചുറിയും വിക്കറ്റും പോക്കറ്റിലാക്കിയ ഇന്ത്യൻ രക്തം രചിനാണ് കളിയിലെ കേമനുള്ള പുരസ്കാരം.
മലയാളം വാർത്തകൾ/ വാർത്ത/Sports/
ENG vs NZ| ന്യൂസിലന്റിന്റെ മധുരപ്രതികാരം; ഇംഗ്ലണ്ടിനെ 9 വിക്കറ്റിന് തകർത്ത് കിവീസ്
Next Article
advertisement
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
സ്റ്റാലിനെ പുറത്താക്കാൻ വിജയ് യുടെ AIADMK-BJP മഹാസഖ്യം വരുമോ?
  • എഐഎഡിഎംകെ-ബിജെപി സഖ്യം വിജയ് യെ ചേർക്കാൻ ശ്രമിക്കുന്നു, 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

  • ഇപിഎസ് വിജയ് യെ ഫോണിൽ വിളിച്ച് എൻഡിഎയിൽ സ്വാഗതം ചെയ്തു, വിജയ് പൊങ്കലിന് ശേഷം നിലപാട് വ്യക്തമാക്കും.

  • ടിവികെയുമായി സഖ്യം ചെയ്ത് ഡിഎംകെയെ അധികാരത്തിൽ നിന്ന് നീക്കാൻ എഐഎഡിഎംകെ ശ്രമം, നിരീക്ഷകർ.

View All
advertisement