‘അഭിനന്ദനങ്ങള്‍ സഹോദരാ’; മെസിക്ക് സന്ദേശവുമായി നെയ്മര്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കപ്പില്‍ തൊട്ടുനിന്ന് പുഞ്ചിരിക്കുന്ന മെസിയുടെ ചിത്രത്തോടൊപ്പമായിരുന്നു നെയ്മറുടെ ട്വീറ്റ്
ഖത്തർ ലോകകപ്പ് ഫൈനലിൽ 36വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മെസിപ്പട നേടിയെടുത്ത വിജയത്തിന് അഭിനന്ദനവുമായി ബ്രസീൽ സൂപ്പർ താരം നെയ്മർ. സ്പാനിഷ് ഭാഷയിലുള്ള ഒറ്റവരിയിലൂടെയായിരുന്നു മത്സരത്തിന് ശേഷം നെയ്മറുടെ ട്വീറ്റ്. സഹോദരന് അഭിനന്ദനങ്ങള്‍ എന്നായിരുന്നു ആ സ്പാനിഷ് ട്വീറ്റിന്റെ അർത്ഥം.
കപ്പില്‍ തൊട്ടുനിന്ന് പുഞ്ചിരിക്കുന്ന മെസിയുടെ ചിത്രത്തോടൊപ്പമായിരുന്നു നെയ്മറുടെ ട്വീറ്റ്. നെയ്മറിന്റെ ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ക്രൊയേഷ്യയോട് പരാജയപ്പെട്ട് പുറത്തായിരുന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫൈനലിനാണ് ഖത്തറിലെ ലുസൈൽ സ്റ്റേഡിയം സാക്ഷിയായത്.
Felicidades Hermano 👏🏽 #leomessi pic.twitter.com/5XClpQf15y
— Neymar Jr (@neymarjr) December 18, 2022
advertisement
പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് വരെ നീണ്ട ഫൈനലിൽ ഫ്രാൻസിനെ 4-2നാണ് അര്‍ജൻറീന തകർത്തത്. . ആദ്യ പകുതിയിലെ ലീഡുമായി രണ്ടാം പകുതിയിൽ ഇറങ്ങിയ അർജന്‍റീനയെ കാത്തിരുന്നത് ഫ്രാൻസിന്‍റെ ഗംഭീര തിരിച്ചുവരവാണ്. കീലിയൻ എംബാപ്പെയുടെ തകർപ്പൻ പ്രകടനത്തോടെ മത്സരത്തിൽ ഫ്രാൻസ് പിടിമുറുക്കി. ഇരട്ട പ്രഹരമേൽപ്പിച്ചാണ് എംബാപ്പെ ഫ്രാൻസിനെ ഒപ്പമെത്തിച്ചത്.
അര്‍ജന്റീനയയ്ക്ക് വേണ്ടി മെസി ഇരട്ട ഗോള്‍ നേടിയപ്പോള്‍ എയ്ഞ്ജല്‍ ഡി മരിയയും വലകുലുക്കി. ഫ്രാന്‍സിനായി എംബാപ്പെ ഹാട്രിക്ക് നേടി. മുമ്പ് 1978ലും 1986ലുമാണ് അർജന്‍റീന ലോകകപ്പ് നേടിയത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 19, 2022 8:33 AM IST