ഐപിഎൽ ടീം കിംഗ്സ് ഇലവൻ പഞ്ചാബിലെ വെസ്റ്റ്ഇൻഡീസ് താരം നിക്കോളാസ് പൂരൻ വിവാഹിതനാകുന്നു. താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ദീർഘകാലമായി സുഹൃത്തായ കാതറീനേ മിഗ്വേലാണ് പൂരന്റെ വധു. മുട്ടുകുത്തി നിന്ന് മിഗ്വേലിന് മോതിരമണിയിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് പൂരൻ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
‘ദൈവം ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു. ഞാനും കത്രീന മിഗ്വേലും വിവാഹിതരാകുന്ന കാര്യം എല്ലാവരെയും അറിയിക്കുന്നു- പൂരൻ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചു. കിംഗ്സ് ഇലവൻ പഞ്ചാബ് താരങ്ങളും വെസ്റ്റ് ഇൻഡീസ് താരങ്ങളുമടക്കം നിരവധി പേരാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്.
ഈ ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ച പൂരന് നിരവധി ആരാധകരാണുള്ളത്. അവിസ്മരണീയമായ ചില സിക്സറുകളിലൂടെയും മികച്ച ഫീൽഡിംഗിലൂടെയും പൂരൻ മത്സരത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു. 106 മീറ്ററിൽ ഏറ്റവും വലിയ സിക്‌സർ നേടിയ ഏക കളിക്കാരൻ കൂടിയായിരുന്നു അദ്ദേഹം.
ഐപിഎല്ലിൽ പൂരനോടൊപ്പം മിഗ്വേലും യുഎഇയിൽ ഉണ്ടായിരുന്നു. മത്സരങ്ങളിൽ പൂരന് പിന്തുണയുമായി മിഗ്വേൽ ഗ്യാലറിയിലെത്തിയിരുന്നു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.