പരിശീലന മൈതാനത്ത് പാകിസ്ഥാൻ ദേശീയപതാക; രോഷപ്രകടനവുമായി ബംഗ്ലാദേശ് ആരാധകർ

Last Updated:

പാക് ടീമിന്റെ പരിശീലകനായ സഖ്‌ലൈൻ മുഷ്താഖിന്റെ തീരുമാനമാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്.

(Image: PCB, Twitter)
(Image: PCB, Twitter)
ടി20 ലോകകപ്പിൽ (ICC T20 World Cup) തുടർച്ചയായ ജയങ്ങൾ നേടി മുന്നേറുന്നതിനിടെ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി ടൂർണമെന്റിൽ നിന്നും പുറത്താകേണ്ടി വന്നതിന്റെ നിരാശ മായ്ക്കാനൊരുങ്ങുകയാണ് പാകിസ്ഥാൻ (Pakistan). ബംഗ്ലാദേശുമായി (Bangladesh) ടി20 പരമ്പരയ്ക്ക് (T20I series) ഒരുങ്ങുകയാണ് പാകിസ്ഥാൻ. ബംഗ്ലാദേശിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്.
ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ അടക്കം മികച്ച പ്രകടനമാണ് പാകിസ്ഥാൻ പുറത്തെടുത്തെങ്കിലും ലോകകപ്പ് കിരീടം നേടാൻ അവർക്ക് സാധിച്ചില്ല. ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ചിൽ അഞ്ച് മത്സരങ്ങളും ജയിച്ച് സെമിയിലേക്ക് മുന്നേറിയ അവർക്ക് ഓസ്‌ട്രേലിയയുടെ മുന്നിൽ അടിതെറ്റുകയായിരുന്നു. സെമിയിലെ തോൽവിക്ക് ശേഷം ബംഗ്ലാദേശുമായുള്ള പരമ്പരയ്ക്കായി യുഎഇയിൽ നിന്നും തന്നെയാണ് പാക് താരങ്ങൾ കയറിയത്. ബംഗ്ലാദേശിൽ എത്തിയതിന് പിന്നാലെ പാക് താരങ്ങൾ പരിശീലനം തുടങ്ങുകയും ചെയ്തിരുന്നു. എന്നാൽ അവരുടെ പരിശീലനം വലിയ വിവാദങ്ങൾക്കാണ് വഴി വെച്ചത്.
advertisement
പാക് ടീമിന്റെ പരിശീലകനായ സഖ്‌ലൈൻ മുഷ്താഖിന്റെ (Saqlain Mushtaq) തീരുമാനമാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. പരമ്പരയ്ക്കായി മികച്ച രീതിയിൽ ഒരുങ്ങുവാൻ താരങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന കണക്കുകൂട്ടലിൽ ടീം പരിശീലനം നടത്തുന്ന ഗ്രൗണ്ടിൽ മുഷ്താഖ് പാകിസ്ഥാന്റെ ദേശീയപതാക നാട്ടി. പതാക കാണുന്നത് വഴി താരങ്ങൾ നാടിന് വേണ്ടി മികച്ച പ്രകടനം നടത്താനുള്ള ഒരുക്കം നടത്തുമെന്ന കണക്കുകൂട്ടലായിരുന്നു പാക് പരിശീലകന്റേത്.
advertisement
എന്നാൽ പാക് പരിശീലകന്റെ തീരുമാനം ബംഗ്ലാദേശിൽ വലിയ ചർച്ചകൾക്കാണ് വഴിമരുന്നിട്ടത്. പാകിസ്ഥാന്റെ ഈ നടപടിയിൽ ബംഗ്ലാ ആരാധകർ രോഷപ്രകടനവുമായി രംഗത്ത് വരികയാണുണ്ടായത്. ബംഗ്ലാദേശില്‍ വന്നിട്ട് പാകിസ്താന്‍ കൊടി പാറിക്കാന്‍ താരങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നു? ഇത്രയും മോശപ്പെട്ട കാര്യം ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ ഉണ്ടായിട്ടില്ല, എന്നിങ്ങനെയുള്ള കമന്റുകളുമായി ബംഗ്ലാ ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് വരികയായിരുന്നു. നിരവധി രാജ്യങ്ങള്‍ ബംഗ്ലാദേശില്‍ ക്രിക്കറ്റ് പര്യടനം നടത്തിയിട്ടുണ്ടെന്നും ഇത്തരത്തില്‍ രാജ്യത്തെ ആരും അപമാനിച്ചിട്ടില്ലെന്നും ആരാധകര്‍ പറയുന്നു. പാകിസ്ഥാൻ ടീം തിരികെ മടങ്ങണമെന്നും പതാക നാട്ടിയതിൽ ക്ഷമ ചോദിക്കണമെന്നും ഒരു കൂട്ടം ആരാധകർ ആവശ്യപ്പെടുന്നുണ്ട്.
advertisement
ദേശീയ പതാകയുടെ അകമ്പടിയോടെ പാക് താരങ്ങൾ പരിശീലനം നടത്തുന്ന ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്. നവംബര്‍ 19 നാണ് ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര ആരംഭിക്കുന്നത്. മൂന്ന് ട്വന്റി 20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. അതിനുശേഷം രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഇരു ടീമുകളും ഏറ്റുമുട്ടും.
മലയാളം വാർത്തകൾ/ വാർത്ത/Sports/
പരിശീലന മൈതാനത്ത് പാകിസ്ഥാൻ ദേശീയപതാക; രോഷപ്രകടനവുമായി ബംഗ്ലാദേശ് ആരാധകർ
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement