'അദ്ദേഹം എന്റെ മനസു മാറ്റി'; രാഹുൽ ദ്രാവിഡിനെ ആദ്യമായി കണ്ടതിനെക്കുറിച്ച് ആർ അശ്വിൻ

Last Updated:

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടെസ്റ്റിന്റെ ആദ്യ ദിവസത്തെ കളി അവസാനിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രാഹുൽ ദ്രാവിഡിനെ ആദ്യമായി കണ്ട അനുഭവം പങ്കുവെച്ച് ഇന്ത്യൻ ഓഫ്സ്പിന്നറായ രവിചന്ദ്രൻ അശ്വിൻ. വ്യക്തിപരമായ പ്രശ്നങ്ങളോർത്ത് വിഷമിക്കാതിരിക്കാനും ഒരു ടീമെന്ന നിലയിൽ നല്ല ഓർമകൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് രാഹുൽ ദ്രാവിഡ് തനിക്ക് ഉപദേശം നൽകിയതെന്ന് ആർ അശ്വിൻ വെളിപ്പെടുത്തി. ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടെസ്റ്റിന്റെ ആദ്യ ദിവസത്തെ കളി അവസാനിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പ്രൊഫഷണൽ കരിയറിനെക്കുറിച്ചും അശ്വിൻ മാധ്യമങ്ങളോട് സംസാരിച്ചു.
”എന്റെ കരിയറിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, അത് എങ്ങനെ ഇത്ര വേഗത്തിൽ കടന്നുപോയി എന്നോർത്ത് ഞാൻ അത്ഭുതപ്പെടുകയാണ്. 14 വർഷങ്ങൾ കഴിഞ്ഞു പോയതോർത്ത് അക്ഷരാർത്ഥത്തിൽ എനിക്ക് അമ്പരപ്പാണ്. ഐപിഎൽ കൂടി കണക്കിലെടുക്കുമ്പോൾ ഇത് ഏകദേശം 16 വർഷത്തെ യാത്രയാണ്. അത് വളരെ വേ​ഗം ക‍ടന്നു പോയി. പരിശീലകനെന്ന നിലയിൽ രാഹുൽ ദ്രാവിഡിനെ ആദ്യമായി കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “നിങ്ങൾ എത്ര വിക്കറ്റ് വീഴ്ത്തുന്നു, എത്ര റൺസ് സ്കോർ ചെയ്യുന്നു എന്നതിലല്ല കാര്യം. അവയെല്ലാം നിങ്ങൾ മറക്കും. ഒരു ടീമെന്ന നിലയിൽ നിങ്ങൾ സൃഷ്ടിക്കുന്ന നല്ല ഓർമകൾ മാത്രമേ നിങ്ങളോടൊപ്പം എന്നും ഉണ്ടാകൂ, എന്നാണ് അദ്ദേഹം പറഞ്ഞത്”, അശ്വിൻ മാധ്യമങ്ങളോട് പറഞ്ഞു.
advertisement
”അദ്ദേഹം പറഞ്ഞതു പോലെ തന്നെ ഞാൻ പ്രവർത്തിച്ചു. അങ്ങനെയാകാൻ അദ്ദേഹം എന്റെ മനസു മാറ്റിയോ എന്ന് എനിക്കറിയില്ല. എന്റെ കാഴ്ചപ്പാടിൽ നോക്കുമ്പോൾ, ഈ യാത്ര വളരെ വേഗത്തിലാണ് കടന്നു പോയതെന്ന് ഞാൻ തീർച്ചയായും കരുതുന്നു. പോയ നാളുകളിൽ എന്താണ് സംഭവിച്ചതെന്നും അത് എങ്ങനെ കടന്നുപോയി എന്നും എനിക്കിപ്പോഴും അറിയില്ല”, ആർ അശ്വിൻ പറഞ്ഞു.
”എനിക്ക് പലരോടും വളരെയധികം നന്ദിയുണ്ട്. ഇത്രയും നാളത്തെ യാത്രയ്ക്കും ക്രിക്കറ്റ് എനിക്ക് നൽകിയ എല്ലാ കാര്യങ്ങൾക്കും ഞാൻ വളരെയധികം നന്ദിയുള്ളവനാണ്. ഇനിയും അത്തരം എത്ര നിമിഷങ്ങൾ എന്നെ തേടിയെത്തുമെന്ന് എനിക്കറിയില്ല, പക്ഷേ എന്ത് വന്നാലും ഞാൻ അത് പൂർണമായും ആസ്വദിക്കാൻ ശ്രമിക്കും”, അശ്വിൻ കൂട്ടിച്ചേർത്തു.
advertisement
കോവിഡ് മഹാമാരിയുടെ കാലത്ത് ക്രിക്കറ്റ് ജീവിതം വീണ്ടും പുനരാരംഭിച്ചപ്പോൾ ഇനിയങ്ങോട്ടുള്ള നിമിഷങ്ങളെല്ലാം നന്നായി ആസ്വദിക്കാമെന്ന് സ്വയം തീരുമാനിച്ചിരുന്നു എന്നും അശ്വിൻ പറയുന്നു. ”കോവിഡിന് ശേഷം ക്രിക്കറ്റ് മൽസരങ്ങൾ വീണ്ടും തുടങ്ങിയപ്പോൾ, എന്തൊക്കെ സംഭവിച്ചാലും ഇനിയങ്ങോട്ടുള്ള എല്ലാ നിമിഷങ്ങളും ആസ്വദിക്കുമെന്ന് ഞാൻ സ്വയം തീരുമാനിച്ചു. ഞാൻ കളിക്കുകയാണെങ്കിലും പുറത്താകുകയാണെങ്കിലും വിരമിക്കുകയാണെങ്കിലും, അങ്ങനെ എന്തു സംഭവിച്ചാലും ഞാൻ അത് ആസ്വദിക്കും”, അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Sports/
'അദ്ദേഹം എന്റെ മനസു മാറ്റി'; രാഹുൽ ദ്രാവിഡിനെ ആദ്യമായി കണ്ടതിനെക്കുറിച്ച് ആർ അശ്വിൻ
Next Article
advertisement
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement