'അയ്യേ ചമ്മീ'; 97 ല്‍ നില്‍ക്കെ സെഞ്ച്വറി ആഘോഷവുമായി രഹാനെ; അബദ്ധം തിരിച്ചറിഞ്ഞപ്പോള്‍ നൈസായി കളി തുടങ്ങി
Last Updated:
ന്യൂഡല്‍ഹി: ദേവ്ധര്‍ ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ സി ടീം മുത്തമിട്ടിരിക്കുകയാണ്. നായകന് അജിങ്ക്യാ രഹാനെയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് സി ടീം കിരീടം നേടിയത്. രഹനെയുടെയും ഇഷാന് കിഷന്റെയും സെഞ്ച്വറി മികവില്‍ നിശ്ചിത 50 ഓഴറില്‍ 352 റണ്‍സായിരുന്നു സി ടീം നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ബി ടീം ശ്രേയസ് അയ്യരുടെ സെഞ്ച്വറി മികവില്‍ പൊരുതി നോക്കിയെങ്കിലും 323 റണ്‍സില്‍ എല്ലാവരും പുറത്താവുകയായിരുന്നു.
മത്സരത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ഉനായകന് കൂടിയായ രഹാനെ മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. 156 പന്തുകളില്‍ നിന്ന് 144 റണ്‍സായിരുന്നു താരം നേടിയത്. എന്നാല്‍ സെഞ്ച്വറി നേടുന്നതിനു മുമ്പ് താരത്തിനു സംഭവിച്ച ഒരു അബദ്ധമാണ് ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റിലെ ചര്‍ച്ചാ വിഷയം. വ്യക്തിഗത സ്കോര്‍ 97 ല്‍ നിക്കുമ്പോളാണ് രഹാനെ സെഞ്ച്വറി ആഘോഷിച്ചത്.
advertisement
ഗ്രൗണ്ട് സ്കോര്‍ ബോര്‍ഡില്‍ വന്ന പിഴവായിരുന്നു താരത്തെ കുഴക്കിയത്. രഹാനെ 97 റണ്‍സ് നേടിയപ്പോള്‍ ഗ്രൗണ്ടിലെ സ്കോര്‍ ബോര്‍ഡില്‍ 100 റണ്‍സ് അടയാളപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഉടന്‍ താരം സഹതാരങ്ങളെയും കാണികളെയും അഭിവാദ്യം ചെയ്യുകയും ചെയ്തു. ഗ്യാലറിയില്‍ നിന്ന് സഹതാരങ്ങള്‍ നായകനെ എഴുനേറ്റ് നിന്ന് അഭിനന്ദിച്ചെങ്കിലും പിഴവ് മനസിലായതോടെ മൂന്ന റണ്‍സ് കൂടി വേണമെന്ന് ആഗ്യം കാണിക്കുകയും ചെയ്തു.
advertisement
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
What happened there? 😁 😆 @ajinkyarahane88 felt he got to a 100, @ImRaina was quick to rectify there were 3 more runs to go 😄 pic.twitter.com/qi5RaMF8t8
— BCCI Domestic (@BCCIdomestic) October 27, 2018
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 27, 2018 8:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'അയ്യേ ചമ്മീ'; 97 ല്‍ നില്‍ക്കെ സെഞ്ച്വറി ആഘോഷവുമായി രഹാനെ; അബദ്ധം തിരിച്ചറിഞ്ഞപ്പോള്‍ നൈസായി കളി തുടങ്ങി