മെസിയുടെ ഗോളിന് കൈയ്യടിക്കാന്‍ ഇനി റമില്‍ ഇല്ല; അര്‍ജന്‍റീനന്‍ പതാക പുതച്ച് ആരാധകന്‍റെ അന്ത്യയാത്ര
- Published by:Arun krishna
- news18-malayalam
Last Updated:
ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റിനക്കും മെസിക്കുമായി ജയ് വിളിച്ച് ആഘോഷിച്ച ഫുട്ബോള്‍ ആരാധകന്‍ റമില്‍ സേവ്യറിന്‍റെ മരണം മലപ്പുറം തുവ്വൂരിലെ മുഴുവന്‍ ഫുട്ഫോള്‍ പ്രേമികള്‍ക്കും തീരാനോവായി.
ലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മത്സരത്തില്‍ ലയണല്‍ മെസിയുടെ മാസ്മരിക ഫ്രീകിക്കില്‍ ഇക്വഡോറിനെതിരെ അര്‍ജന്‍റീന ജയിച്ച് കയറുമ്പോള്‍ മലപ്പുറം തൂവ്വൂരിലെ വീട്ടില്‍ ആ കാഴ്ച കണ്ട് ആര്‍ത്തുവിളിച്ച് കൈയ്യടിക്കാന്‍ റമില്‍ സേവ്യര്‍ക്ക് സാധിച്ചിരുന്നില്ല. അര്‍ജന്‍റീനയുടെയും മെസിയുടെയും ലോകകപ്പ് നേട്ടം എന്ന സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തോടെ റമില്‍ അന്തയാത്രക്കായി തയാറെടുക്കുകയായിരുന്നു അപ്പോള്‍.
ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റിനക്കും മെസിക്കുമായി ജയ് വിളിച്ച് ആഘോഷിച്ച ഫുട്ബോള്‍ ആരാധകന്‍ റമില്‍ സേവ്യറിന്‍റെ മരണം മലപ്പുറം തുവ്വൂരിലെ മുഴുവന്‍ ഫുട്ഫോള്‍ പ്രേമികള്‍ക്കും തീരാനോവായി.
തുവ്വൂർ ചെമ്മന്തിട്ടയിലെ പയ്യപ്പിള്ളിൽ സേവ്യറിന്റെയും റിട്ട. അധ്യാപിക സാറാമ്മയുടെയും മകൻ റമിലിന് (42) മെസ്സിയും അർജന്റീനയുമെന്നാല്‍ ജീവനായിരുന്നു. വാഹനത്തിലും മെസ്സിയുടെ ചിത്രം. കൊച്ചു വീടിന്റെ ചുമരിലും മെസ്സിയുടെ ചിത്രം. ഖത്തര്‍ ലോകകപ്പ് കഴിയും വരെ അണിഞ്ഞത് അർജന്റീന ജഴ്സി. ഇഷ്ട ടീമിനോടുള്ള ആരാധന കാരണം റമിൽ വീട്ടിൽ വളർത്തിയിരുന്നത് വെള്ളയും നീലയും നിറമുള്ള പക്ഷികളെയായിരുന്നു.
advertisement
ഒടുവില്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ മെസി ലോകകിരീടം ഉയര്‍ത്തുന്നത് കണ്‍കുളിരെ കണ്ട ശേഷം റമില്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു.‘മെസ്സിയുടെ മാത്രമല്ല, എന്റെ ജീവിതവും പൂർണമായി. ഇനി ഞാൻ മരിച്ചാലും സങ്കടമില്ല’. ഒടുക്കം തുവ്വൂരിലെ ഫുട്ബാൾ ആരാധകരെ മുഴുവൻ കരയിപ്പിച്ച് കൊണ്ട് വെള്ളിയാഴ്ച പുലർച്ചെ റമിൽ സേവ്യർ ലോകത്തോട് വിടപറഞ്ഞു.
മെസ്സിയും ഫുട്ബാളും പിന്നെ അർജന്റീനയുമില്ലാത്ത ലോകത്തേക്ക് യാത്രയാകും മുന്‍പ് രോഗശയ്യയില്‍ കിടക്കുമ്പോള്‍ അന്ത്യാഭിലാഷമായി റമില്‍ കൂട്ടുകാരെ പറഞ്ഞേല്‍പ്പിച്ചിരുന്നു. മരിച്ചാല്‍ എന്‍റെ മൃതശരീരത്തില്‍ അര്‍ജന്‍റീനയുടെ പതാക പുതപ്പിക്കണം. പ്രിയപ്പെട്ടവന്‍റെ അവസാനത്തെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ നിറകണ്ണുകളോടെ കൂട്ടൂകാര്‍ അര്‍ജന്‍റീനയുടെ ദേശീയ പതാക റമിലിന്‍റെ ശരീരത്തില്‍ പുതപ്പിച്ചു.
advertisement
അവിവാഹിതനായ റമില്‍ സ്വകാര്യ ബസ് ജീവനക്കാരനായിരുന്നു. അയര്‍ലാഡില്‍ ജോലി ചെയ്തിരുന്ന സഹോദരന്‍ കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് റമിലും കുടുംബത്തോട് വിടപറഞ്ഞത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Malappuram,Kerala
First Published :
September 10, 2023 8:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
മെസിയുടെ ഗോളിന് കൈയ്യടിക്കാന്‍ ഇനി റമില്‍ ഇല്ല; അര്‍ജന്‍റീനന്‍ പതാക പുതച്ച് ആരാധകന്‍റെ അന്ത്യയാത്ര